പുരാതനവസ്ത്രങ്ങള്‍ ധരിച്ച് തീപന്തങ്ങളും, മഴുവും ഏന്തി പതിനായിരങ്ങളാണ് തെരുവിലറങ്ങിയത്
പുരാതനവസ്ത്രങ്ങള്‍ ധരിച്ച് തീപന്തങ്ങളും, മഴുവും ഏന്തി പതിനായിരങ്ങളാണ് തെരുവിലറങ്ങിയത്
ഷെഡ്ലാന്റിലെ ആഘോഷ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഏവരും അത്ഭുതത്തോടെയാണ് ഈ ചിത്രങ്ങളെയെല്ലാം നോക്കിക്കാണുന്നത്. ആയിരം വര്‍ഷം പുറകോട്ടുള്ള ഒരു പുരാതന നഗരത്തില്‍ എത്തിയതു പോലെയാണ് എല്ലാ ചിത്രങ്ങളും. പുരാതന വസ്ത്രങ്ങള്‍ ധരിച്ച്, തീപന്തങ്ങളും, മഴുവും എടുത്ത് തെരുവിലേക്കിറങ്ങിയ ജനങ്ങള്‍,
സിനിമാ ഷൂട്ടിങ്ങാണോ എന്നു പോലും ചിലപ്പോള്‍ തോന്നാം. പക്ഷെ ഇത് ആ നഗരത്തിലെ ഉത്സവമാണ്. ഷെഡ്ലാന്റിന്റെ തലസ്ഥാനമായ ലെര്വിക്കിലാണ് മനോഹരമായ ഫെസ്റ്റില്‍ നടക്കുന്നത്. പതിനായിരങ്ങളാണ് ഇത്തരത്തില്‍ വേഷവിധാനങ്ങളുമായി തെരുവിലിറങ്ങുന്നത്. ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സംഘം സമുദ്ര സഞ്ചാരികള്‍ ഇവിടെ എത്തിയതിന്റെ ഒര്‍മ്മയ്ക്കായാണ് ഈ ഉത്സവം കൊണ്ടാടുന്നത്.