Thursday, April 25th, 2019

ഷെറിന്റെ മരണം; വളര്‍ത്തച്ഛന്‍ അറസ്റ്റില്‍

ഷെറിനെ ക്രൂരമായി പരിക്കേല്‍പിച്ചത് അടക്കമുള്ള വകുപ്പുകളാണ് വെസ്‌ലിക്കെതിരെ ചുമത്തിയിരിക്കുന്നത്.

Published On:Oct 24, 2017 | 9:37 am

ഡാലസ്: അമേരിക്കയില്‍ മലയാളി ദമ്പതികളുടെ മൂന്നു വയസുകാരിയായ വളര്‍ത്തുമകള്‍ ഷെറിന്‍ മാത്യൂസ് മരിച്ച സംഭവത്തില്‍ വളര്‍ത്തച്ഛന്‍ മാത്യൂസ് പിടിയില്‍. എറണാകുളം സ്വദേശി വെസ്‌ലി മാത്യൂസിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് വ്യത്യസ്ത മൊഴികള്‍ നല്‍കിയതിനെ തുടര്‍ന്നാണ് വെസ്‌ലിയെ അറസ്റ്റ് ചെയ്തതെന്ന് ടെക്‌സാസ് പോലീസ് പറഞ്ഞു.
ഈ മാസം ഏഴിനാണ് വടക്കന്‍ ടെക്‌സാസിലെ റിച്ചാര്‍ഡ്‌സണില്‍ നിന്നു ഷെറിനെ കാണാതായത്. പാല്‍ കുടിക്കാത്തതിനു ശിക്ഷയായി പുലര്‍ച്ചെ മൂന്നിനു വീടിനു പുറത്തെ മരത്തിനു കീഴില്‍ നിറുത്തിയ കുട്ടിയെ പതിനഞ്ചു മിനിട്ടിനുശേഷം കാണാതായെന്നാണു വെസ്‌ലി ആദ്യം മൊഴി നല്‍കിയത്. പിന്നീട് ചോദ്യം ചെയ്യലില്‍ ഇയാള്‍ വിരുദ്ധമായ മൊഴിയാണ് നല്‍കിയതെന്ന് പോലീസ് പറഞ്ഞു. രണ്ടാമത് നല്‍കിയ മൊഴി പുറത്ത് വിടാന്‍ പോലീസ് തയ്യാറായില്ല.
പതിനഞ്ചു ദിവസത്തിന് ശേഷം ഇന്നലെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ റോഡിലെ കലുങ്കിനുള്ളിലാണ് ഷെറിന്റെ മൃതദേഹം പോലീസ് കണ്ടെത്തിയത്. ഷെറിന്റെ മരണം കൊലപാതകമാണെന്നതിന് പോലീസിന് തെളിവുകള്‍ ലഭിച്ചതായാണ് സൂചന. വെസ്‌ലിയുടെ കാറിലെ മാറ്റില്‍ നിന്നുള്ള ഡി.എന്‍.എ സാമ്പിളുകളാണ് ഷെറിന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പോലീസിനെ നയിച്ചത്.
ഷെറിനെ ക്രൂരമായി പരിക്കേല്‍പിച്ചത് അടക്കമുള്ള വകുപ്പുകളാണ് വെസ്‌ലിക്കെതിരെ ചുമത്തിയിരിക്കുന്നത്.

 

 

LIVE NEWS - ONLINE

  • 1
    11 hours ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    12 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    15 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    15 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    17 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    17 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    18 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    20 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    21 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം