Friday, September 21st, 2018

വികസനം കാത്ത് ശെന്തുരുണി ഇക്കോ ടൂറിസം

കൊല്ലം: മുഖംമിനുക്കി തെന്മല ഇക്കോ ടൂറിസം സഞ്ചാരികളെ തേടുന്നു. ശെന്തുരുണി ഇക്കോ ടൂറിസം എന്നായിരിക്കും ഇനിമുതല്‍ ഇവിടം അറിയപ്പെടുക. മാത്രമല്ല ഇവിടെ കടുവാസങ്കേതമായി പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. ഇതിനായി ശെന്തുരുണി വന്യജീവി സങ്കേതമേഖലയില്‍ കടുവകളെയും മറ്റ് കാട്ടുമൃഗങ്ങളെയും കണ്ടെത്താനായി ആധുനിക തരത്തിലുള്ള 30ഓളം ക്യാമറകളും വിവിധമേഖലകളില്‍ സ്ഥാപിച്ചുകഴിഞ്ഞു. മറയൂര്‍ വനമേഖലയില്‍ വനംവകുപ്പ് പരീക്ഷിച്ച അതേ സാങ്കേതിക വിദ്യയാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. എണ്ണത്തില്‍ കൂടുതല്‍ കടുവ, പുലി, കാട്ടുപോത്ത്, കരടി എന്നിവയെ കണ്ടെത്തിയാല്‍ ഇതിന്റെ ആവാസവ്യവസ്ഥക്ക് സ്ഥലം ഒരുക്കാനുള്ള സങ്കേതമായി … Continue reading "വികസനം കാത്ത് ശെന്തുരുണി ഇക്കോ ടൂറിസം"

Published On:Aug 28, 2013 | 5:03 pm

Shenduruny 02
കൊല്ലം: മുഖംമിനുക്കി തെന്മല ഇക്കോ ടൂറിസം സഞ്ചാരികളെ തേടുന്നു. ശെന്തുരുണി ഇക്കോ ടൂറിസം എന്നായിരിക്കും ഇനിമുതല്‍ ഇവിടം അറിയപ്പെടുക. മാത്രമല്ല ഇവിടെ കടുവാസങ്കേതമായി പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. ഇതിനായി ശെന്തുരുണി വന്യജീവി സങ്കേതമേഖലയില്‍ കടുവകളെയും മറ്റ് കാട്ടുമൃഗങ്ങളെയും കണ്ടെത്താനായി ആധുനിക തരത്തിലുള്ള 30ഓളം ക്യാമറകളും വിവിധമേഖലകളില്‍ സ്ഥാപിച്ചുകഴിഞ്ഞു.
മറയൂര്‍ വനമേഖലയില്‍ വനംവകുപ്പ് പരീക്ഷിച്ച അതേ സാങ്കേതിക വിദ്യയാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. എണ്ണത്തില്‍ കൂടുതല്‍ കടുവ, പുലി, കാട്ടുപോത്ത്, കരടി എന്നിവയെ കണ്ടെത്തിയാല്‍ ഇതിന്റെ ആവാസവ്യവസ്ഥക്ക് സ്ഥലം ഒരുക്കാനുള്ള സങ്കേതമായി പ്രഖ്യാപിക്കുകയും പെരിയാര്‍ പോലെ കൂടുതല്‍ വികസനം ഇവിടെ എത്തിക്കാനുമാണ് അധികൃതര്‍ പദ്ധതി തയാറാക്കിയിരിക്കുന്നത്.
ഇതിനായി തെന്മല ഇക്കോ ടൂറിസം പദ്ധതിയുടെ വനമേഖലയില്‍ കുട്ടികളുടെ പാര്‍ക്കിന്റെ പ്രവര്‍ത്തി പുരോഗമിക്കുകയാണ്. ടൈഗര്‍ റിസര്‍വ് എത്തിയാല്‍ ഇവിടെ വനം വകുപ്പിന്റെ വികസനം മാത്രമേ നടത്താന്‍ കഴിയു. മാത്രമല്ല തെന്മല-പരപ്പാര്‍ അണക്കെട്ടില്‍ ബോട്ട് സവാരി പുനരാരംഭിച്ച് വിവിധ വിനോദ ഉപാധികള്‍ സ്ഥാപിച്ചും സഞ്ചാരികളെ ജില്ലയുടെ കിഴക്കന്‍ മേഖലയിലേക്ക് ആകര്‍ഷിക്കാനും കഴിയും.Shenduruny 03
കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ബസ് യാത്ര നടത്താനും വേഗത്തില്‍ എത്തിച്ചേരാനും സൗകര്യമുള്ളതിനാല്‍ തിരുവനന്തപുരം വഴി അന്താരാഷ്ട്ര വിനോദസഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കാനും കഴിയുമെന്നാണ് അധികൃതര്‍ കണക്കാക്കുന്നത്. നിര്‍ത്തലാക്കിയ ബോട്ടിംഗ് പുനരാരംഭിക്കാനായി പുതിയ ബോട്ടിന് ടെന്‍ഡര്‍ നല്‍കിയിട്ടുണ്ട്. ബോട്ടിംഗിനൊപ്പം പുതിയ ജലവിനോദ ഉപാധികളും കാണാന്‍ സാധ്യതയുള്ളതായി വകുപ്പുതല ഉദ്യോഗസ്ഥര്‍ പറയുന്നു. തെന്മലയിലെ ശെന്തുരുണി ഇക്കോ ടൂറിസത്തിലെത്തപ്പെടുന്ന വിനോദസഞ്ചാരികള്‍ക്ക് കുളിര്‍മയേകാന്‍ പാകത്തിന് അധികൃതര്‍ ബോട്ടിംഗ് സവാരി കൂടി നല്‍കിയാല്‍, അണക്കെട്ടിന്റെ തടയണയില്‍ വെള്ളം കുടിക്കാന്‍ എത്തുന്ന വന്യമൃഗങ്ങളുടെ കാഴ്ച സഞ്ചാരികളെ ആകര്‍ഷിക്കാനാവുമെന്നാണ് കണക്ക് കൂട്ടല്‍.

 

LIVE NEWS - ONLINE

 • 1
  2 hours ago

  യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

 • 2
  3 hours ago

  അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

 • 3
  3 hours ago

  കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

 • 4
  3 hours ago

  പെട്രോളിന് ഇന്നും വില കൂടി

 • 5
  3 hours ago

  മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി

 • 6
  4 hours ago

  ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

 • 7
  5 hours ago

  തൊടുപുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

 • 8
  5 hours ago

  കള്ളനോട്ട്: ദമ്പതികളടക്കം 4 പേര്‍ പിടിയില്‍

 • 9
  6 hours ago

  മലപ്പുറത്ത് ടാങ്കര്‍ മറിഞ്ഞ് വാതക ചോര്‍ച്ച