Monday, July 16th, 2018

സിരിയല്‍ താരങ്ങളോട് എന്നും അവഗണന

ഒരു ചിത്രത്തില്‍ അഭിനയിക്കാനായി തന്നോട് സീരിയല്‍ നിര്‍ത്തണം എന്നു പറഞ്ഞവരുണ്ട്

Published On:Jan 12, 2018 | 9:55 am

സിരിയല്‍ താരങ്ങള്‍ക്ക് സിനിമാ മേഖലയില്‍ നിന്ന് എന്നും അവഗണനയാണ് നേരിടേണ്ടി വരുന്നതെന്ന് നടി ഷെല്ലി കിഷോര്‍. സീരിയല്‍ താരം എന്ന ലേബലില്‍ മലയാളത്തില്‍ അവസരങ്ങള്‍ നഷ്ട്ടപ്പെടുന്നുണ്ട്. ഇപ്പോഴും ഈ വേര്‍തിരിവ് ഉണ്ട്. എന്തിനാണ് എന്നു മനസിലാകുന്നില്ല. സീരിയല്‍ താരങ്ങളെ മൂന്നാം കിടയായിട്ടാണു കാണുന്നതെന്നും ഷെല്ലി പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഒരു ചിത്രത്തില്‍ അഭിനയിക്കാനായി തന്നോട് സീരിയല്‍ നിര്‍ത്തണം എന്നു പറഞ്ഞവരുണ്ട്. പിന്നെ എനിക്ക് പി ആര്‍ ചെയ്യാനോ മാര്‍ക്കറ്റ് ചെയ്യാനോ അറിയില്ല. അതു കൊണ്ട് ഒരു പക്ഷേ ഞാന്‍ ഇവിടെയുണ്ട് എന്നു മലയാള സിനിമയില്‍ ആര്‍ക്കും അറിയില്ലായിരിക്കും. നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ അഭിനയ രംഗത്ത് തുടരുമെന്നും ഷെല്ലി പറഞ്ഞു. കുംങ്കുമപ്പൂവിലൂടെ മിനി സ്‌ക്രീനില്‍ എത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഷെല്ലി. ഈട എന്ന മലയാള ചിത്രത്തിലും ഷെല്ലി ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.

 

LIVE NEWS - ONLINE

  • 1
    29 mins ago

    ഹര്‍ത്താല്‍ പിന്‍വലിച്ചു

  • 2
    47 mins ago

    കസ്റ്റഡിയിലെടുത്ത എസ്.ഡി.പി.ഐ നേതാക്കളെ വിട്ടയച്ചു

  • 3
    4 hours ago

    വിവാഹമോതിരം ധരിച്ചിരിക്കുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ച്ച് സുപ്രിയ

  • 4
    5 hours ago

    അഭിമന്യു വധം; എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റടക്കം ഏഴ് പേര്‍ കസ്റ്റഡിയില്‍

  • 5
    6 hours ago

    റഷ്യയില്‍ ഫ്രഞ്ച് വസന്തം; ഇനി ഖത്തറില്‍ കാണാം

  • 6
    6 hours ago

    കണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് വൃദ്ധ മരിച്ചു

  • 7
    8 hours ago

    അഞ്ച് ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി രണ്ടംഗ സംഘം പിടിയില്‍

  • 8
    9 hours ago

    എലിയെ തുരത്താന്‍..

  • 9
    9 hours ago

    ഇന്ധന വില കുറഞ്ഞു