Wednesday, August 21st, 2019

ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

നിഗംബോധ് ഘട്ടില്‍ ഷീലാ ദീക്ഷിതിന്റെ മൃതദേഹം ദഹിപ്പിക്കാനാണ് തീരുമാനം

Published On:Jul 21, 2019 | 11:00 am

ന്യൂഡല്‍ഹി: മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഷീല ദീക്ഷിത്തിന്റെ സംസ്‌കാരം ഇന്ന് നടക്കും. നിഗംബോധ് ഘട്ടില്‍ ഷീലാ ദീക്ഷിതിന്റെ മൃതദേഹം ദഹിപ്പിക്കാനാണ് തീരുമാനം. മകനും കോണ്‍ഗ്രസ് നേതാവുമായ സന്ദീപ് ദീക്ഷിതാണ് ഇക്കാര്യം അറിയിച്ചത്.
ഉച്ചയ്ക്ക് 12-നു എ.ഐ.സി.സി. ആസ്ഥാനത്ത് പൊതുദര്‍ശനത്തിനുവെച്ച ശേഷം രണ്ടരയോടെ യമുനാതീരത്തെ നിഗംബോധ് ഘട്ട് ശ്മശാനത്തില്‍ ഷീല ദീക്ഷിതിന്റെ മൃതദേഹം സംസ്‌കരിക്കുക. ഹൃദ്‌രോഗത്തെ തുടര്‍ന്ന് ചികത്സയിലായിരുന്ന ഷീല ദീക്ഷിത് ഇന്നലെയാണ് മരിച്ചത്.

LIVE NEWS - ONLINE

  • 1
    1 hour ago

    നിന്ദ്യമായ അധികാര ദുര്‍വിനിയോഗം: രാഹുല്‍

  • 2
    4 hours ago

    വിവാഹത്തിന് ആനപ്പുറത്തേറിയ വരനെതിരെ കേസെടുത്തു

  • 3
    4 hours ago

    നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച സംഭവിച്ചു

  • 4
    5 hours ago

    ഇത്തവണ സാലറി ചലഞ്ചില്ല

  • 5
    5 hours ago

    അടിയന്തര ധനസഹായം ഓണത്തിന് മുമ്പ്

  • 6
    5 hours ago

    സുനന്ദയെ മാനസികമായി തകര്‍ത്തത് തരൂര്‍-മെഹര്‍ ബന്ധമെന്ന് പോലീസ്

  • 7
    5 hours ago

    ചിദംബരത്തെ കാണാനില്ല; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

  • 8
    5 hours ago

    മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗൗര്‍ അന്തരിച്ചു

  • 9
    6 hours ago

    കടലില്‍ കുടുങ്ങിയ മത്സ്യബന്ധന ബോട്ട് കരക്കെത്തിച്ചു