Tuesday, September 18th, 2018

ഇനി ഷീ ടാക്‌സി’ സര്‍വീസും

          സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ സ്ത്രീകള്‍ക്ക് മാത്രമായി ഷീ ടാക്‌സി’ സര്‍വീസിന് തുടക്കമായി. വനിതാ ഡ്രൈവര്‍മാരുടെ നേതൃത്വത്തില്‍ ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററിലേക്കു വിളിച്ചാല്‍ വാഹന സൗകര്യം ലഭ്യമാക്കുന്ന പദ്ധതിയാണു ഷീ ടാക്‌സി. ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററിലേക്കു വിളിച്ചാല്‍ വാഹന സൗകര്യം ലഭ്യമാക്കുന്ന പദ്ധതിയാണു ഷീ ടാക്‌സി. ആദ്യ ഘട്ടത്തില്‍ അഞ്ചു കാറുകളാണു സര്‍വീസ് നടത്തുക. ഇവ നഗരപരിധിക്കുള്ളില്‍ മാത്രമായിരിക്കും ഓടുക. സാധാരണ ടാക്‌സി നിരക്കു തന്നെയാണു ഷീ ടാക്‌സിയിലും … Continue reading "ഇനി ഷീ ടാക്‌സി’ സര്‍വീസും"

Published On:Nov 19, 2013 | 12:12 pm

She Taxi Full

 

 

 

 

 

സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ സ്ത്രീകള്‍ക്ക് മാത്രമായി ഷീ ടാക്‌സി’ സര്‍വീസിന് തുടക്കമായി. വനിതാ ഡ്രൈവര്‍മാരുടെ നേതൃത്വത്തില്‍ ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററിലേക്കു വിളിച്ചാല്‍ വാഹന സൗകര്യം ലഭ്യമാക്കുന്ന പദ്ധതിയാണു ഷീ ടാക്‌സി. ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററിലേക്കു വിളിച്ചാല്‍ വാഹന സൗകര്യം ലഭ്യമാക്കുന്ന പദ്ധതിയാണു ഷീ ടാക്‌സി. ആദ്യ ഘട്ടത്തില്‍ അഞ്ചു കാറുകളാണു സര്‍വീസ് നടത്തുക. ഇവ നഗരപരിധിക്കുള്ളില്‍ മാത്രമായിരിക്കും ഓടുക. സാധാരണ ടാക്‌സി നിരക്കു തന്നെയാണു ഷീ ടാക്‌സിയിലും ഈടാക്കുക. കവടിയാര്‍, ടെക്‌നോപാര്‍ക്ക് എന്നിവിടങ്ങളിലാണ് ഓപ്പറേറ്റിംഗ് സെന്ററുകള്‍. അടുത്ത മാസം ആദ്യത്തോടെ പദ്ധതി പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങും. പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുന്നതോടെ ദിവസത്തില്‍ ഏതു സമയത്തും മൊബൈലിലൂടെയും ഓണ്‍ലൈനിലൂടെയും ‘ഷീടാക്‌സി’ ബുക്ക് ചെയ്യാനാകും. ഒറ്റയ്‌ക്കോ കുടുംബസമേതമോ യാത്ര ചെയ്യാനുദ്ദേശിക്കുന്ന വനിതകള്‍ക്ക് ടോള്‍ഫ്രീ നമ്പര്‍ വഴി ഉപഭോക്തൃസേവന വിഭാഗത്തില്‍ ബന്ധപ്പെടാം. അവിടെ നിന്ന് ഒരു തിരിച്ചറിയല്‍ നമ്പറും യാത്ര പോകാനുള്ള ടാക്‌സി കാറിന്റെ നമ്പറും ഉപഭോക്താവിനു ലഭിക്കും. ഓരോ വാഹനവും മീറ്റര്‍ സംവിധാനമുള്ളതും ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകള്‍വഴി പണമടയ്ക്കാനുള്ള ഇലക്‌ട്രോണി പേയ്‌മെന്റ് സംവിധാനത്തോടു കൂടിയതുമാരിക്കും. ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെ സുരക്ഷ ഉറപ്പാക്കാനുതകുന്ന വിവിധ സുരക്ഷാ ക്രമീകരണങ്ങള്‍ വാഹനത്തിലുണ്ടാകും. കാറിനുള്ളില്‍ ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും അടിയന്തര സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാനുള്ള അലര്‍ട്ട് സ്വിച്ചുകള്‍ ഘടിപ്പിക്കും. വനിതാ ഡ്രൈവര്‍മാരുടെ മൊബൈലില്‍ സുരക്ഷാമുന്നറിയിപ്പിനുള്ള പ്രത്യേക ആപ്ലിക്കേഷനും സജ്ജീകരിക്കും. ജിപിഎസ് വഴി കണ്‍ട്രോള്‍ റൂമില്‍നിന്നു ടാക്‌സിയെ നിരീക്ഷിക്കുകയും ചെയ്യും.

 

LIVE NEWS - ONLINE

 • 1
  2 hours ago

  മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

 • 2
  3 hours ago

  എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

 • 3
  4 hours ago

  സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

 • 4
  7 hours ago

  ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

 • 5
  8 hours ago

  ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

 • 6
  10 hours ago

  വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

 • 7
  10 hours ago

  കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

 • 8
  11 hours ago

  ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

 • 9
  11 hours ago

  ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍