ഷീ സ്‌റ്റേയില്‍ ഇനി രാത്രിയിലും സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കും

Published:December 14, 2016

കോഴിക്കോട്: വനിതാ വികസന കോര്‍പ്പറേഷന്റെ കീഴില്‍ എരഞ്ഞിപ്പാലത്ത് പ്രവര്‍ത്തിക്കുന്ന ഷീ സ്‌റ്റേയില്‍ ഇനി രാത്രിയിലും സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുമെന്ന് അധികൃതര്‍. സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രമുണ്ടെങ്കില്‍ രാത്രി വൈകിയാലും ജോലി കഴിഞ്ഞെത്തുന്നവര്‍ക്ക് പ്രശ്‌നമില്ലെന്ന് ഹോസ്റ്റല്‍ സന്ദര്‍ശിച്ച കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ടി.വി. മാധവിയമ്മ പറഞ്ഞു. രാവിലെ ആറുമുതല്‍ രാത്രി ഏഴുവരെയാണ് ഹോസ്റ്റല്‍ സമയം. രാത്രിജോലി ചെയ്യുന്നവര്‍ക്ക് വൈകിയും പ്രവേശനം നല്‍കുമെന്ന വാഗ്ദാനം പാലിക്കുമെന്നും അതിന് തടസ്സമില്ലെന്നും റീജണല്‍ മാനേജര്‍ ഫൈസല്‍ മുനീറും വ്യക്തമാക്കി.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.