Friday, August 17th, 2018

വിമാനത്താവളത്തില്‍ നുഴഞ്ഞു കയറിയ യുവാവ് പിടിയില്‍

പ്രതിശ്രുതവധുവും എഞ്ചിനീയറും യുഎഇയിലായിരുന്നെങ്കിലും ഇരുവര്‍ക്കും പരസ്പരം കാണാനുള്ള സാഹചര്യമുണ്ടായിരുന്നില്ല.

Published On:Feb 8, 2018 | 10:22 am

ഷാര്‍ജ: പ്രതിശ്രുത വധുവിനെ കാണാനായി ഷാര്‍ജാ വിമാനത്താവളത്തില്‍ നുഴഞ്ഞു കയറിയ ഇന്ത്യന്‍ എഞ്ചിനീയര്‍ പിടിയിലായി. വിമാനത്താവളത്തിന്റെ മതില്‍ ചാടിക്കടന്നാണ് ഇയാള്‍ റണ്‍വേയിലുണ്ടായിരുന്ന വിമാനത്തില്‍ കയറാന്‍ ശ്രമിച്ചത്. 26കാരനായ ഈ ഇന്ത്യന്‍ സിവില്‍ എഞ്ചിനീയറെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
എന്നാല്‍ തന്റെ നടപടിയില്‍ ഒട്ടും ഖേദമില്ലെന്നും സ്‌നേഹപ്രകടനത്തിന്റെ ഭാഗമായി സംഭവിച്ചതാണെന്നാണ് ഇയാള്‍ അധികൃതരോട് പറഞ്ഞത്. നാട്ടിലേക്ക് തിരിക്കുകയായിരുന്ന പ്രതിശ്രുത വധുവിനെയാണ് സാഹസത്തിലൂടെ എഞ്ചനീയര്‍ കാണാനെത്തിയത്. ലഗ്ഗേജ് കയറ്റിറക്ക് തൊഴിലാളിയാണെന്ന് പറഞ്ഞാണ് ഇയാള്‍ വിമാനത്തിനടുത്തെത്തിയത്. പാസ്‌പോര്‍ട്ട് തൊഴിലുടമയുടെ അടുത്താണെന്നും പോലീസിനോട് പറഞ്ഞു.
പ്രതിശ്രുതവധുവും എഞ്ചിനീയറും യുഎഇയിലായിരുന്നെങ്കിലും ഇരുവര്‍ക്കും പരസ്പരം കാണാനുള്ള സാഹചര്യമുണ്ടായിരുന്നില്ല. പ്രതിശ്രുത വധുവിനൊപ്പം നാട്ടിലേക്ക് തിരിക്കാന്‍ ബന്ധുക്കളുടെ ഉടമസ്ഥതയിലുള്ള ജോലി ചെയ്യുന്ന സ്ഥാപനത്തോട് നിരവധി തവണ അനുമതി തേടിയെങ്കിലും ലീവ് നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് യുവാവ് സാഹസത്തിന് തയ്യാറായത്.

 

LIVE NEWS - ONLINE

  • 1
    10 hours ago

    ഓണാവധിയില്‍ മാറ്റം; സ്‌കൂളുകള്‍ നാളെ അടയ്ക്കും

  • 2
    11 hours ago

    നെടുമ്പാശ്ശേരി വിമാനത്താവളം 26 വരെ അടച്ചിടും

  • 3
    13 hours ago

    മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി(93) അന്തരിച്ചു

  • 4
    14 hours ago

    ഇന്ന് മരിച്ചത് 30 പേര്‍, ഉരുള്‍പൊട്ടല്‍ തുടരുന്നു

  • 5
    14 hours ago

    പ്രളയത്തില്‍ മുങ്ങി കേരളം

  • 6
    15 hours ago

    ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: വിഎസ്

  • 7
    16 hours ago

    വ്യാപാര സ്ഥാപനങ്ങളില്‍ ഇരിപ്പിട സൗകര്യം സ്വാഗതാര്‍ഹം

  • 8
    18 hours ago

    ഭയപ്പെടേണ്ട: മുഖ്യമന്ത്രി

  • 9
    19 hours ago

    150 സഹപ്രവര്‍ത്തകര്‍ക്ക് സ്വര്‍ണനാണയം സമ്മാനമായി നല്‍കി കീര്‍ത്തി