Saturday, October 21st, 2017

തീ പൊള്ളലേറ്റവര്‍ക്ക് ആശ്വാസമായി ഷനൂബും കുടുംബവും

തീ പൊള്ളല്‍ ഏറ്റവര്‍ക്ക് 20 വര്‍ഷത്തോളമായി ചികിത്സ നല്‍കിവരികയാണ് ഷനൂബും കുടുംബവും.

Published On:Oct 6, 2017 | 12:27 pm

കണ്ണൂര്‍: തീ എന്ന് കേള്‍ക്കുമ്പോള്‍ പേടി തോന്നാത്തവരായി ആരും ഉണ്ടാവില്ല. അപ്പോള്‍ തീ പൊള്ളലേറ്റവരുടെ അവസ്ഥ എന്തായിരിക്കുമെന്ന് പറയേണ്ടല്ലോ. തീ പൊള്ളലിന്റെ വേദന മാറുമ്പോഴേക്കും അടുത്ത ദുഃഖം. ഈ പാട് എങ്ങിനെ മാറും എന്ന് ഓര്‍ത്തായിരിക്കും. എന്നാല്‍ ചിട്ടയായ ചികിത്സാ രീതിയിലൂടെ തീ പൊള്ളലേറ്റവര്‍ക്ക് ആശ്വസമായി മാറുകയാണ് ഇരിട്ടി കോളിക്കടവ് സ്വദേശിയായ ഷനൂബ് കക്കണ്ടിയും കുടുംബവും.
തീ പൊള്ളലേറ്റവരില്‍ കൃത്യമായ ചികിത്സയും പരിചരണവും കിട്ടാതെ മരണത്തിന് കീഴ്‌പ്പെടേണ്ടിവന്നവര്‍ എത്രയോപേര്‍. തീ പൊള്ളലേറ്റതിന് ശേഷമുള്ള പാടുകളും കലകളും കാരണം ബുദ്ധിമുട്ടുന്നവരും കുറവല്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് തീ പൊള്ളലേറ്റതിന്റെ പാടുകള്‍ ഇപ്പോഴും മാറാതെ പലരെയും അസ്വസ്ഥമാക്കുന്നുമുണ്ടാകാം. തീ പൊള്ളലിന് ഫലപ്രദമായ ചികിത്സ നല്‍കിവരുന്ന ഷനൂബിന് അവകാശപ്പെടാനുള്ളത് നിരവധി വര്‍ഷത്തെ ചികിത്സാ പാരമ്പര്യമാണ്. തീ പൊള്ളല്‍ ഏറ്റവര്‍ക്ക് 20 വര്‍ഷത്തോളമായി ചികിത്സ നല്‍കിവരുന്ന ഷനൂബ് അച്ഛന്‍ രാമുണ്ണി ചെയ്യുന്ന പാരമ്പര്യ ചികിത്സാ രീതികള്‍ കണ്ടുപഠിച്ചാണ് ഷനൂബ് തീ പൊള്ളല്‍ ചികിത്സാ രംഗത്തേക്ക് കടന്നുവന്നത്. വിവിധ ജില്ലകളില്‍ നിന്നുമായി നിരവധി പേരാണ് ദിനംപ്രതി ചികിത്സയ്ക്കായി ഷനൂബിന്റെ അടുത്തെത്തുന്നത്. തന്നെ വിശ്വസിച്ച് എത്തുന്നവര്‍ ആരും ഇതുവരെ നിരാശയോടെ മടങ്ങേണ്ടിവന്നിട്ടില്ലെന്ന് ഷനൂബ് പറയുന്നു. അലോപ്പതി ഡോക്ടര്‍മാര്‍ പോലും കൈയ്യൊഴിഞ്ഞ നിരവധി പേരുടെ ഭാവി ഷനൂബിന്റെ കയ്യില്‍ ഭദ്രമാണ്. സഹോദരി ഷൈനിയും വൈദ്യരംഗത്ത് സജീവ സാന്നിധ്യമാണ്. പൊള്ളലേറ്റ് വരുന്ന സ്ത്രീകള്‍ക്ക് ആവശ്യമായ ചികിത്സ നല്‍കിവരുന്നത് ഷൈനിയാണ്. ചികിത്സയ്ക്ക് ആവശ്യമായ ഔഷധച്ചെടികള്‍ ഷനൂബ് സ്വന്തം പറമ്പില്‍ നിന്നുമാണ് ശേഖരിക്കുന്നത്. ഔഷധക്കൂട്ടുകള്‍ കൃത്യമായ അളവില്‍ വെളിച്ചെണ്ണയില്‍ ചേര്‍ത്ത് തയ്യാറാക്കുന്ന ഒറ്റമൂലി പുറമെ പുരട്ടാനുള്ളതാണ്. വിദേശ രാജ്യങ്ങളില്‍ പോലും ഷനൂബിന്റെ ചികിത്സാരീതിയും ഒറ്റമൂലിയും ഏറെ പ്രസിദ്ധമാണ്.
പയ്യന്നൂരില്‍ പള്ളിപ്പെരുന്നാളിന്റെ വെടിക്കെട്ടിനിടെ അപകടത്തില്‍പ്പെട്ട് 85 ശതമാനം പൊള്ളലേറ്റ റിജു നിരവധി ആശുപത്രികളില്‍ കയറിയിറങ്ങിയെങ്കിലും ശാശ്വതമായ പരിഹാരം കിട്ടിയത് ഷനൂബിന്റെ അടുത്തുനിന്നുമാണ്. ഇപ്പോള്‍ രണ്ട് ശതമാനം പാടുകള്‍ മാത്രമാണ് അവശേഷിക്കുന്നതെന്ന് ഷനൂബ് പറയുന്നു. ചികിത്സ തേടി എത്തുന്നവരില്‍ നിന്ന് യാതൊരു പ്രതിഫലവും ഷനൂബ് വാങ്ങാറില്ല. മറിച്ച് അവര്‍ നല്‍കുന്നതെന്തെങ്കിലും സ്വീകരിക്കുകയാണ് പതിവ്. കണ്ണൂര്‍ തയ്യില്‍ സാന്ത്വന കേന്ദ്രത്തില്‍ സൗജന്യ ചികിത്സ നല്‍കാറുള്ള ഷനൂബിന് ഇരിട്ടി പുന്നാട് സ്വന്തമായി ചികിത്സാ കേന്ദ്രവുമുണ്ട്. ഷനൂബിന് പൂര്‍ണ്ണ പിന്തുണ നല്‍കി ഭാര്യ വിനീതയും മകന്‍ കാര്‍ത്തിക്കും കൂടെയുണ്ട്.

 

LIVE NEWS - ONLINE

 • 1
  6 mins ago

  വിജയ്‌ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായ് ബി.ജെ.പി

 • 2
  23 mins ago

  ബി.എസ്.എന്‍.എലിന്റെ പുതിയ ‘കേരള പ്ലാന്‍’

 • 3
  29 mins ago

  ടീം സോളാറില്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്കും പങ്കെന്ന് ബിജു രാധാകൃഷ്ണന്‍

 • 4
  29 mins ago

  വികസന സംവാദം മുഖ്യമന്ത്രിയുടെ വെല്ലുവിളി സ്വീകരിക്കുന്നു: കെ.സുരേന്ദ്രന്‍

 • 5
  54 mins ago

  വികസന സംവാദം മുഖ്യമന്ത്രിയുടെ വെല്ലുവിളി സ്വീകരിക്കുന്നു: കെ.സുരേന്ദ്രന്‍

 • 6
  1 hour ago

  താജ്മഹല്‍ മനോഹരമായ ശ്മശാനമാണെന്ന് ഹരിയാന മന്ത്രി

 • 7
  1 hour ago

  സംസ്ഥാന കായികോത്സവം: അനുമോള്‍ തമ്പിക്ക് ഡബിള്‍

 • 8
  2 hours ago

  ടീം സോളാറില്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്കും പങ്കെന്ന് ബിജു രാധാകൃഷ്ണന്‍

 • 9
  2 hours ago

  മലയാളികള്‍ സ്വന്തക്കാരെ പോലെയെന്ന് ജാനകിയമ്മ