Wednesday, November 21st, 2018

ഹൈക്കമാന്റ് ഇടപെടണം: ഷാനിമോള്‍ ഉസ്മാന്‍

രാജ്യസഭ സീറ്റ്; കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു

Published On:Jun 8, 2018 | 10:00 am

കൊച്ചി: രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയ നടപടിയില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. നിരാശരായ നേതാക്കളില്‍ പലരും ഒളിഞ്ഞും തെളിഞ്ഞും നേതൃത്വത്തിനെതിരെ ആഞ്ഞടിക്കുകയാണ്. പ്രവര്‍ത്തകരുടെ വിശ്വാസം നേടാനായി തിരുത്തല്‍ നടപടികളെടുക്കാന്‍ ഹൈക്കമാന്റ് ഇടപെടണമെന്ന് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ ആവശ്യപ്പെട്ടു. നേതാക്കളുടെ തന്നിഷ്ടം അംഗീകരിപ്പിക്കാന്‍ വിളിച്ചു ചേര്‍ത്ത യോഗം മാറ്റിവെക്കണമെന്നും അവര്‍ വ്യക്തമാക്കി.
രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയ തീരുമാനത്തില്‍ കൂടിയാലോചന ഉണ്ടായില്ലെന്ന് യു.ഡി.എഫ് സെക്രട്ടറി ജോണിനെല്ലൂര്‍ പ്രതികരിച്ചു. അതിനാല്‍ രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
രാജ്യസഭയില്‍നിന്ന് വിരമിക്കുന്ന ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തുറന്ന കത്ത് അയച്ചതടക്കം കോണ്‍ഗ്രസില്‍നിന്ന് ഉയരുന്ന കടുത്ത പ്രതിഷേധങ്ങള്‍ വകവെക്കാതെയാണ് ഒഴിവുവരുന്ന രാജ്യസഭ സീറ്റ് മാണി ഗ്രൂപ്പിന് വിട്ടുകൊടുക്കാന്‍ തീരുമാനിച്ചത്. കെ.പി.സി.സി മുന്‍പ്രസിഡന്റ വി.എം. സുധീരനെപ്പോലുള്ള മുതിര്‍ന്ന നേതാക്കളും കടുത്ത വിമര്‍ശനം ഉയര്‍ത്തി രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസിനുള്ളില്‍ സീറ്റ് തര്‍ക്കം മുറുകിയതിനിടയില്‍ അപ്രതീക്ഷിത നീക്കത്തിലൂടെയാണ് രാജ്യസഭ സീറ്റ് വിട്ടുകൊടുത്ത് കേരള കോണ്‍ഗ്രസിനെ യു.ഡി.എഫില്‍ തിരിച്ചെത്തിക്കുന്ന പ്രഖ്യാപനം വന്നത്.
കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, എം.എം. ഹസന്‍ എന്നിവര്‍ മുന്നോട്ടുവെച്ച നിര്‍ദേശം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അംഗീകരിക്കുകയായിരുന്നു. ഈ ധാരണ രൂപപ്പെടുത്തിയ ശേഷമാണ് മൂവരും രാഹുലിനെ കണ്ടത്. ഈ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ച മുസ്‌ലിംലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസ് കെ. മാണിയും രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.
കേരള കോണ്‍ഗ്രസ് ഇല്ലാത്ത യു.ഡി.എഫിന് പ്രസക്തിയില്ലെന്നിരിക്കെ, വിട്ടുവീഴ്ചകള്‍ അനിവാര്യമാണെന്ന് സംസ്ഥാന നേതൃനിര ഹൈകമാന്റിനോട് വിശദീകരിച്ചതായാണ് സൂചന.

LIVE NEWS - ONLINE

 • 1
  1 hour ago

  ശബരിമലയില്‍ പോയ ഭക്തനെ കാണാനില്ലെന്ന് പരാതി

 • 2
  3 hours ago

  സന്നിധാനത്ത് കര്‍പ്പൂരാഴിയുമായി ഭക്തര്‍

 • 3
  4 hours ago

  യതീഷ് ചന്ദ്രയെ വിമര്‍ശിച്ച് പൊന്‍ രാധാകൃഷ്ണന്‍

 • 4
  7 hours ago

  സംഘര്‍ഷമാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്താന്‍ കാരണം: എ ജി

 • 5
  10 hours ago

  അപകട മരണവാര്‍ത്തകള്‍ നാടിനെ വിറങ്ങലിപ്പിക്കുമ്പോള്‍

 • 6
  11 hours ago

  ശബരിമല സുരക്ഷ;കെ സുരേന്ദ്രന് ജാമ്യം

 • 7
  12 hours ago

  പ്രതിഷേധക്കാരെയും ഭക്തരെയും എങ്ങനെ തിരിച്ചറിയും: ഹൈക്കോടതി

 • 8
  12 hours ago

  എംഐ ഷാനവാസിന്റെ ഖബറടക്കം നാളെ; ഉച്ചമുതല്‍ പൊതുദര്‍ശനത്തിന് വെക്കും

 • 9
  12 hours ago

  ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി