Saturday, January 19th, 2019

നായികയായി ബേബി ശ്യാമിലി തിരിച്ചെത്തുന്നു

ആദ്യ തമിഴ് ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു.

Published On:Jan 11, 2018 | 10:36 am

നീണ്ട ഇടവേളക്കു ശേഷം ബേബി ശ്യാമിലി വീണ്ടും നായികയായി എത്തുന്നു. ആദ്യ തവണത്തേതു പോലെ ഇക്കുറിയും തെലുങ്ക് ചിത്രത്തിലൂടെയാണ് ശ്യാമിലി എത്തുന്നത്. അമ്മാ ഗിരി ഇല്ലു എന്ന ചിത്രത്തില്‍ നാഗസൂര്യയുടെ നായികയായാണ് ശ്യാമിലി അഭിനയരംഗത്തേക്ക് മടങ്ങിയെത്തുന്നത്.
പഠനത്തിനായി അഭിനയത്തില്‍ നിന്ന് ഒന്‍പതു വര്‍ഷം ഇടവേളയെടുത്ത ബേബി ശ്യാമിലി 2009ല്‍ ഓയ് എന്ന തെലുങ്ക് ചിത്രത്തിലൂടെ നായിക ശ്യാമിലിയായി മടങ്ങിയെത്തി. തുടര്‍ന്ന് കുഞ്ചാക്കോ ബോബനൊപ്പം വള്ളീം തെറ്റി പുള്ളീം തെറ്റി, വിക്രം പ്രഭുവിനൊപ്പം വീര്‍ ശിവാജി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. കഴിഞ്ഞ വര്‍ഷം ശ്യാമിലി ഒരു ചിത്രത്തിലും അഭിനയിച്ചില്ല. ഇഷ്ടപ്പെട്ട കഥ ലഭിക്കാത്തതു കൊണ്ടാണ് താരം സിനിമയില്‍ നിന്നു വിട്ടുനിന്നതെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.എന്തായാലും പുതിയ തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ തന്നെ ആരംഭിക്കും. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
മാളൂട്ടിയായും അഞ്ജലിയായുമൊക്കെ ആരാധകരെ അത്ഭുതപ്പെടുത്തിയ പ്രകടനം നടത്തിയ താരമാണ് ബേബി ശ്യാമിലി. ആദ്യ തമിഴ് ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം വരെ നേടിയിരുന്നു.

 

 

 

 

 

 

LIVE NEWS - ONLINE

  • 1
    5 hours ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 2
    7 hours ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 3
    10 hours ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 4
    13 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 5
    14 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 6
    14 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 7
    14 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 8
    14 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 9
    15 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍