Wednesday, August 15th, 2018

ഷമേജ് വധം; കൊലയാളികളെ കുറിച്ച് പോലീസിന് സൂചന

കൊലയാളികളുടെ ഒളിസങ്കേതത്തിലേക്ക് എത്തുക എന്നതാണെന്നാണ് പോലീസിന്റെ അടുത്ത നീക്കം.

Published On:May 16, 2018 | 12:30 pm

തലശേരി: ന്യൂമാഹിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഷമേജ് കൊല്ലപ്പെട്ട കേസില്‍ പോലീസിന് നിര്‍ണായകമായ തെളിവുകള്‍ ലഭിച്ചതായി സൂചന. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെ കുറിച്ച് അന്വേഷണ സംഘത്തിന് കൃത്യമായി സൂചനകള്‍ ലഭിച്ച് കഴിഞ്ഞതായാണ് അറിയുന്നത്. കൊലയാളികളുടെ ഒളിസങ്കേതത്തിലേക്ക് എത്തുക എന്നതാണെന്നാണ് പോലീസിന്റെ അടുത്ത നീക്കം.
ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്ത രണ്ട് പേര്‍ക്കും കൊലയുമായി നേരിട്ട് ബന്ധമില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ കസ്റ്റഡിയിലുള്ള ഒരാളെ കൃത്യം നടക്കുമ്പോള്‍ സി.സി.ടി.വി ദൃശ്യത്തില്‍ കാണാനുണ്ട്. കൊലയുമായി നേരിട്ട് ബന്ധമില്ലെങ്കിലും സംഭവത്തെ കുറിച്ച് രണ്ട് പേര്‍ക്കും അറിവുള്ളതായാണ് പോലീസ് നിഗമനം. ഇവരെ ഏത് രീതിയില്‍ പ്രതിചേര്‍ക്കണമെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. ഷമേജിന്റെ കൊലയാളികള്‍ കര്‍ണാടകയിലേക്ക് മുങ്ങി എന്ന വിവരത്തെ തുടര്‍ന്ന് അന്വേഷണ സംഘം ബംഗലൂരുവില്‍ നടത്തിയ തെരച്ചിലിലാണ് ഒരാളെ കസ്റ്റഡിയിലെടുത്തത്.
എന്നാല്‍ കൊലയാളികളെ പോലീസിന് കൃത്യമായി അറിയാമെന്നും സി.പി.എം നേതാക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി പോലീസ് കൊലയാളികളെ അറസ്റ്റ് ചെയ്യാതിരിക്കുകയാണെന്നും ബി.ജെ.പി ആരോപിച്ചു.

 

LIVE NEWS - ONLINE

  • 1
    7 hours ago

    സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

  • 2
    10 hours ago

    ഓണപ്പരീക്ഷകള്‍ മാറ്റിവച്ചു

  • 3
    13 hours ago

    നെടുമ്പാശ്ശേരി വിമാനത്താവളത്തിനുള്ളില്‍ കയറിയ വെള്ളം ഒഴുക്കി കളയാന്‍ മതില്‍ പൊളിച്ചു

  • 4
    19 hours ago

    കവി ചെമ്മനം ചാക്കോ അന്തരിച്ചു

  • 5
    19 hours ago

    മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു

  • 6
    1 day ago

    ഇടുക്കി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നു

  • 7
    2 days ago

    ദുരിതാശ്വാസ നിധിയിലേക്ക് രവി പിള്ള അഞ്ച് കോടി രൂപ ധനസഹായം നല്‍കി

  • 8
    2 days ago

    കാണം വിറ്റുണ്ണേണ്ട; കണ്ണീരൊപ്പാന്‍ കൂടാം

  • 9
    2 days ago

    സംസ്ഥാനത്ത് ഓട്ടോ ടാക്‌സി നിരക്ക് വര്‍ധിപ്പിക്കും: മന്ത്രി ടിപി രാമകൃഷ്ണന്‍