Saturday, February 16th, 2019

ശാലു മേനോന്റെ വീട് ജപ്തി ചെയ്യാന്‍ സബ്‌കോടതി ഉത്തരവ്

ചങ്ങനാശ്ശേരി: തിരുവനന്തപുരം മണക്കാട് സ്വദേശിയായ റാസിഖ് അലിയില്‍ നിന്ന് തട്ടിയെടുത്ത പണം തിരിച്ചു നല്‍കിയില്ലെങ്കില്‍ നടി ശാലു മേനോന്റെ വീട് ജപ്തി ചെയ്യാന്‍ തിരുവനന്തപുരം സബ്‌കോടതി ഉത്തരവ് ഇറക്കി. റാസിഖ് അലിയുടെ ഹര്‍ജി പരിഗണിച്ചാണ് തിരുവനന്തപുരം സബ്‌കോടതി ഉത്തരവ്. 25 ദിവസത്തിനകം പണം നല്‍കിയില്ലെങ്കില്‍ ചങ്ങനാശ്ശേരിയിലെ വീട് ജപ്തി ചെയ്യാനാണുത്തരവ്. തമിഴ്‌നാട്ടില്‍ കാറ്റാടിപ്പാടം നല്‍കാമെന്ന് പറഞ്ഞാണ് ബിജു രാധാകൃഷ്ണന്‍ റാസിഖ് അലിയില്‍ നിന്ന് 75 ലക്ഷം തട്ടിയെടുത്തത്. ശാലുവിനെ ഭാര്യയായും സ്വിസ് സോളാര്‍ എന്ന ബിജുവിന്റെ സ്ഥാപനത്തിന്റെ … Continue reading "ശാലു മേനോന്റെ വീട് ജപ്തി ചെയ്യാന്‍ സബ്‌കോടതി ഉത്തരവ്"

Published On:Sep 24, 2013 | 1:38 pm

ചങ്ങനാശ്ശേരി: തിരുവനന്തപുരം മണക്കാട് സ്വദേശിയായ റാസിഖ് അലിയില്‍ നിന്ന് തട്ടിയെടുത്ത പണം തിരിച്ചു നല്‍കിയില്ലെങ്കില്‍ നടി ശാലു മേനോന്റെ വീട് ജപ്തി ചെയ്യാന്‍ തിരുവനന്തപുരം സബ്‌കോടതി ഉത്തരവ് ഇറക്കി. റാസിഖ് അലിയുടെ ഹര്‍ജി പരിഗണിച്ചാണ് തിരുവനന്തപുരം സബ്‌കോടതി ഉത്തരവ്. 25 ദിവസത്തിനകം പണം നല്‍കിയില്ലെങ്കില്‍ ചങ്ങനാശ്ശേരിയിലെ വീട് ജപ്തി ചെയ്യാനാണുത്തരവ്. തമിഴ്‌നാട്ടില്‍ കാറ്റാടിപ്പാടം നല്‍കാമെന്ന് പറഞ്ഞാണ് ബിജു രാധാകൃഷ്ണന്‍ റാസിഖ് അലിയില്‍ നിന്ന് 75 ലക്ഷം തട്ടിയെടുത്തത്. ശാലുവിനെ ഭാര്യയായും സ്വിസ് സോളാര്‍ എന്ന ബിജുവിന്റെ സ്ഥാപനത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായും പരിചയപ്പെടുത്തിയിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.
ബിജു രാധാകൃഷ്ണന്‍, ശാലുമേനോന്‍, അമ്മ കലാദേവി എന്നിവരാണ് എതിര്‍ കക്ഷികള്‍. ഇവര്‍ 60 ലക്ഷം രൂപ കൈപ്പറ്റിയതിന്റെ ബാങ്ക് രേഖകളും ഹര്‍ജിയോടൊപ്പം സബ്‌കോടതിയില്‍ ഹാജരാക്കിയിരുന്നു.

LIVE NEWS - ONLINE

  • 1
    13 hours ago

    പുല്‍വാമ ഭീകരാക്രമണം; നാളെ സര്‍വകക്ഷിയോഗം ചേരും

  • 2
    14 hours ago

    വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്ക

  • 3
    17 hours ago

    വീരമൃത്യു വരിച്ച സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

  • 4
    18 hours ago

    പാക്കിസ്ഥാന്‍ വടി കൊടുത്ത് അടി വാങ്ങുന്നു

  • 5
    22 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്

  • 6
    22 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 7
    22 hours ago

    പുല്‍വാമ അക്രമം; ശക്തമായി തിരിച്ചടിക്കും: മോദി

  • 8
    22 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 9
    22 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്