Friday, November 24th, 2017

‘പുതു പ്രണയം കൊതിക്കുന്നു എന്‍ മനം’

ബി ഗ്രേഡ് പടങ്ങളില്‍ അഭിനയിച്ചു എന്ന കുറ്റത്തിന് സ്വന്തം വീട്ടുകാര്‍ പോലും തന്നെ അകറ്റി നിര്‍ത്തി.

Published On:Sep 11, 2017 | 12:32 pm

ചെന്നൈ: ‘ഇരുപത് പേരെയെങ്കിലും ഞാന്‍ പ്രണയിച്ചു. പ്രണയ ബന്ധങ്ങളെല്ലാം പരാജയമായിരുന്നു. ഒരു പുതിയ പ്രണയത്തിനായി ഞാന്‍ ഇപ്പോഴും കാത്തിരിക്കുകയാണ്’ സിനിമാനടി ഷക്കീല പറയുന്നു
ബി ഗ്രേഡ് പടങ്ങളില്‍ അഭിനയിച്ചു എന്ന കുറ്റത്തിന് സ്വന്തം വീട്ടുകാര്‍ പോലും തന്നെ അകറ്റി നിര്‍ത്തി. അധികം സമ്പത്തൊന്നും ഒരു കാലത്തും മോഹിച്ചിട്ടില്ല. ഇന്നുവരെ തെറ്റായ മാര്‍ഗങ്ങളില്‍ പണം സമ്പാദിക്കാന്‍ തുനിഞ്ഞിട്ടില്ല. അങ്ങനെ ജീവിക്കേണ്ട ഗതികേട് ഇപ്പോഴും തനിക്കില്ലെന്നും ഷക്കീല അഭിമാനത്തോടെ പറയുന്നു.
തന്റെ ഇപ്പോഴത്തെ ജീവിത സാഹചര്യത്തെക്കുറിച്ച് ഷക്കീല പറയുന്നതിങ്ങനെ.അറിയുമോ ഇരുപതു വര്‍ഷമായി ഞാന്‍ സിനിമയിലുണ്ട്. പക്ഷേ, ഇപ്പോഴും വാടകക്കാരിയാണ്. വീടിന് പതിനായിരം രൂപയാണ് വാടക. ഇതുവരെ കൃത്യമായി വാടക കൊടുക്കാന്‍ കഴിഞ്ഞു, തെറ്റായ വഴികളിലൂടെ സഞ്ചരിക്കാതെതന്നെ. ഇപ്പോള്‍ നാല്‍പത്തിമൂന്നു വയസായി. മറ്റു മാര്‍ഗങ്ങളില്‍ നാലു കാശ് സമ്പാദിച്ചിരുന്നുവെങ്കില്‍ അക്കൗണ്ടില്‍ കോടികള്‍ ഉണ്ടാവുമായിരുന്നു. ഒരു പുരുഷനും മോശമായി തന്നെ സമീപിക്കാന്‍ കഴിയില്ല.
സത്യസന്ധമായി പറഞ്ഞാല്‍ തനിക്ക് 1000 രൂപ പോലും സമ്പാദ്യമില്ല. തിരക്കുള്ള സമയത്തു പോലും അഭിനയിക്കുക, അതിന് കിട്ടിയ ചെക്കുകള്‍ അമ്മയെ ഏല്‍പ്പിക്കുക, അതില്‍ കവിഞ്ഞൊന്നും ചിന്തിച്ചിരുന്നില്ല. അമ്മ പണം ചേച്ചിയെ ഏല്‍പിക്കും. അവര്‍ പണമെല്ലാം സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിച്ചു. ചേച്ചി ഇപ്പോള്‍ കോടീശ്വരിയാണ്. ഇരുപത് പേരെയെങ്കിലും ഞാന്‍ പ്രണയിച്ചു. വിവാഹം എന്ന ലക്ഷ്യത്തോടെയായിരുന്നു ഞാന്‍ ആ ബന്ധങ്ങള്‍ കണ്ടത്. പക്ഷേ വിധി എല്ലാം മാറ്റി മറിച്ചു. പ്രണയ ബന്ധങ്ങളെല്ലാം പരാജയമായിരുന്നു. ഒരു പുതിയ പ്രണയത്തിനായി ഞാന്‍ ഇപ്പോഴും കാത്തിരിക്കുകയാണ്.
തന്റെ കഷ്ടപ്പാടിന്റെ ഫലം അനുഭവിച്ചവര്‍ പോലും തന്നെ തള്ളിപ്പറഞ്ഞു. താന്‍ അഭിനയിച്ചുണ്ടാക്കിയ കാശുകൊണ്ട് കോടീശ്വരിയായ തന്റെ ചേച്ചിയുടെ പ്രവൃത്തി മാനസികമായി എന്നെ വല്ലാതെ തളര്‍ത്തി.ചേച്ചിയുടെ മകളുടെ കല്യാണം എന്നെ അറിയിച്ചതു പോലുമില്ല. മംഗള കര്‍മ്മങ്ങളില്‍ ഒരു സെക്‌സ് നടിയുടെ സാനിദ്ധ്യം അപശകുനമാണെന്ന് ചേച്ചി മുഖത്ത് നോക്കി പറഞ്ഞു.
കുറച്ച് ഗ്ലാമര്‍ സിനിമകളില്‍ അഭിനയിച്ചതിന്റെ പേരിലാണ് ഈ അയിത്തം. ഞാനിപ്പോള്‍ കരയാറില്ല. ഈ ജന്മം ഇങ്ങനെയങ്ങ് നരകിച്ചു തീര്‍ക്കുകയാണ്. ഇപ്പോള്‍ തമിഴിലും മലയാളത്തിലുമായി മുഖ്യധാര സിനിമകളില്‍ ഷക്കീല സജീവമാണ്. തന്നെ ചതിച്ചവര്‍ സുഖമായിരിക്കട്ടെ എന്നും ഷക്കീല ആശംസിക്കുന്നു.
ഒരു കാലത്ത് മലയാള സിനിമാ വ്യവസായത്തെത്തന്നെ താങ്ങി നിര്‍ത്തിയ നടിയായിരുന്നു ഷക്കീല. മുഖ്യധാരാ മലയാളസിനിമകള്‍ ഒന്നൊന്നായി പൊട്ടുമ്പോള്‍ വരിവരിയായി ഇറങ്ങിയ ഷക്കീലാപ്പടങ്ങള്‍ വിജയിക്കുന്നത് ഒരു കാഴ്ച തന്നെയായിരുന്നു. നമ്മള്‍ ‘എ’പടങ്ങള്‍ എന്നു പറഞ്ഞ് പുച്ഛിച്ചു തള്ളുന്ന ബി ഗ്രേഡ് പടങ്ങളിലെ അഭിനയം ഷക്കീല അവസാനിപ്പിച്ചെങ്കിലും അശ്ലീല നായിക എന്ന കല്‍പിത പദവി അവരില്‍ നിന്ന് എടുത്തു കളയാന്‍ നമ്മുടെ സദാചാരബോധം അനുവദിച്ചില്ല എന്നതാണ് യാഥാര്‍ഥ്യം.

 

LIVE NEWS - ONLINE

 • 1
  6 mins ago

  ഹൈക്കോടതി വിധിക്കെതിരെ ചാണ്ടി സുപ്രീം കോടതിയില്‍

 • 2
  29 mins ago

  ലൈസസന്‍സില്ലാത്ത ക്വാറിയില്‍ അപകടം; രണ്ടു മരണം, ഏഴുപേര്‍ക്ക് പരിക്ക്

 • 3
  34 mins ago

  നാഗ്പൂരില്‍ ലങ്ക വിയര്‍ക്കുന്നു

 • 4
  38 mins ago

  ലോകസുന്ദരിപ്പട്ടം നേടിയ സമയം മാനുഷി ധരിച്ച ഗൗണിന്റെ വില കേട്ടാല്‍ ഞെട്ടും.!..

 • 5
  2 hours ago

  കുറിഞ്ഞി ഉദ്യാനം; കള്ളനെ താക്കോല്‍ ഏല്‍പ്പിക്കരുതെന്ന് ചെന്നിത്തല

 • 6
  2 hours ago

  ചുംബനരംഗം അഭിനയിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല

 • 7
  2 hours ago

  റുബെല്ല കുത്തിവെപ്പെടുക്കാനെത്തിയവര്‍ക്ക് മര്‍ദനം; രണ്ടുപേര്‍ അറസ്റ്റില്‍

 • 8
  3 hours ago

  നോക്കിയ 2 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍

 • 9
  3 hours ago

  യുപിയില്‍ ട്രെയിന്‍ പാളം തെറ്റി; മൂന്നു മരണം