Monday, November 19th, 2018

ഒടുവില്‍ ഷഫീഖ് നാട്ടിലേക്ക് തിരിക്കുന്നു

ഇടുക്കി:അച്ഛന്റെയും രണ്ടാനമ്മയുടെയും പീഡനത്തിനിരയായി വെല്ലൂര്‍ സി.എം.സി.ആശു്പത്രിയില്‍ കഴിയുന്ന ഷെഫീക്ക് നവംബര്‍ ആറിന് നാട്ടിലക്ക് മടങ്ങും. ആരോഗ്യനില മെച്ചപ്പെട്ട ഷെഫീക്കിനെ ഇടുക്കി ചെറുതോണിയില്‍ കേന്ദ്രസര്‍ക്കാരിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന അഭയകേന്ദ്രമായ ‘സ്വധറി’ലാണ് എത്തിക്കുക. ഷെഫീക്കിന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ മൂന്നുപേരാണ് രേഖാമൂലം അപേക്ഷ നല്‍കിയിരുന്നത്. അമ്മ രമ്യ, ബന്ധു അബ്ദുള്‍ഖാദര്‍, ഇപ്പോള്‍ ആശുപത്രിയില്‍ ഒപ്പംനില്‍ക്കുന്ന അങ്കണ്‍വാടി വര്‍ക്കര്‍ രാഗിണി എന്നിവര്‍. പൂര്‍ണ ആരോഗ്യവാനാകാന്‍ ചികിത്സകള്‍ തുടരേണ്ടതിനാല്‍ ഈ അപേക്ഷകള്‍ തള്ളിയാണ് സ്വധറിനെ സംരക്ഷണം ഏല്‍പ്പിച്ചത്. എന്നാല്‍ ഇവിടെയും ശുശ്രൂഷകള്‍ക്ക് രാഗിണിയെത്തന്നെ നിയോഗിച്ചു. … Continue reading "ഒടുവില്‍ ഷഫീഖ് നാട്ടിലേക്ക് തിരിക്കുന്നു"

Published On:Oct 31, 2013 | 2:03 pm

ഇടുക്കി:അച്ഛന്റെയും രണ്ടാനമ്മയുടെയും പീഡനത്തിനിരയായി വെല്ലൂര്‍ സി.എം.സി.ആശു്പത്രിയില്‍ കഴിയുന്ന ഷെഫീക്ക് നവംബര്‍ ആറിന് നാട്ടിലക്ക് മടങ്ങും. ആരോഗ്യനില മെച്ചപ്പെട്ട ഷെഫീക്കിനെ ഇടുക്കി ചെറുതോണിയില്‍ കേന്ദ്രസര്‍ക്കാരിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന അഭയകേന്ദ്രമായ ‘സ്വധറി’ലാണ് എത്തിക്കുക.
ഷെഫീക്കിന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ മൂന്നുപേരാണ് രേഖാമൂലം അപേക്ഷ നല്‍കിയിരുന്നത്. അമ്മ രമ്യ, ബന്ധു അബ്ദുള്‍ഖാദര്‍, ഇപ്പോള്‍ ആശുപത്രിയില്‍ ഒപ്പംനില്‍ക്കുന്ന അങ്കണ്‍വാടി വര്‍ക്കര്‍ രാഗിണി എന്നിവര്‍. പൂര്‍ണ ആരോഗ്യവാനാകാന്‍ ചികിത്സകള്‍ തുടരേണ്ടതിനാല്‍ ഈ അപേക്ഷകള്‍ തള്ളിയാണ് സ്വധറിനെ സംരക്ഷണം ഏല്‍പ്പിച്ചത്. എന്നാല്‍ ഇവിടെയും ശുശ്രൂഷകള്‍ക്ക് രാഗിണിയെത്തന്നെ നിയോഗിച്ചു. അത്യാവശ്യ ചികിത്സകള്‍ ജില്ലാ ആശുപത്രിയിലും കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയിലുമായി നടത്തും.
ഷെഫീക്കിന് ഇപ്പോള്‍ ചെറിയ ഓര്‍മ്മക്കുറവും കാഴ്ചക്കുറവുമുണ്ട്. എഴുന്നേല്‍ക്കാനും നടക്കാനും സഹായംവേണം. വാക്കുകള്‍ ഇടക്കിടെ മുറിയും. ഉച്ചാരണ സ്ഫുടതയില്ല. ഇടക്ക് അപസ്മാരം ഉണ്ടാകുന്നുണ്ട്. തലച്ചോറിനേറ്റ കടുത്ത ക്ഷതമാകാം കാരണമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തലെന്ന് സി.ഡബ്ല്യു.സി. ചെയര്‍മാന്‍ പറഞ്ഞു. ഫിസിയോതെറാപ്പിയും ഞരമ്പുകളെ ഉദ്ദീപിക്കുന്ന തരത്തിലുള്ള ചികിത്സയും തുടര്‍ന്നാല്‍ മതി. ഇത് ഗൃഹാന്തരീക്ഷത്തില്‍ മതിയെന്നതിനാലാണ് ഡിസ്ചാര്‍ജ് ചെയ്യുന്നത്. അമ്മ രമ്യയ്ക്കും അബ്ദുള്‍ ഖാദറിനും ഈ ഘട്ടത്തില്‍ കുട്ടിയെ ഒറ്റയ്ക്ക് സംരക്ഷിക്കാന്‍ കഴിയില്ലെന്ന് വിലയിരുത്തിയാണ് അവരുടെ അപേക്ഷകള്‍ തള്ളിയത്. 36മാസം കൊണ്ട് കുട്ടിയുടെ നില മെച്ചപ്പെട്ടാല്‍ രാഗിണിയുടേതുള്‍പ്പെടെയുള്ള അപേക്ഷകള്‍ അപ്പോള്‍ വീണ്ടും പരിഗണിക്കും. പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടി എന്ന നിലയ്ക്കാണ് ‘സ്വധറി’ലേക്ക് ഇപ്പോള്‍ മാറ്റുന്നത്.
സി.എം.എ.സി. ആസ്പത്രിയിലെ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് സാമൂഹ്യക്ഷേമ മന്ത്രി എം.കെ.മുനീര്‍ പ്രഖ്യാപിച്ചിരുന്നു. ഷെഫീക്കിനുവേണ്ടി പ്രത്യേക പരിചരണപദ്ധതി തയ്യാറാക്കാന്‍ ‘സ്വധറി’ലെ ശുശ്രൂഷകരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എല്ലാമാസവും ആരോഗ്യപുരോഗതി സംബന്ധിച്ച് ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ സി.ഡബ്ല്യു.സിക്ക് റിപ്പോര്‍ട്ട്‌നല്‍കണം. രമ്യയ്ക്കും അബ്ദുള്‍ ഖാദറിനും മാസത്തിലൊരിക്കല്‍ കുട്ടിയെ കാണാം. മറ്റുള്ളവര്‍ക്ക് കാണണമെങ്കില്‍ സി.ഡബ്ല്യു.സി.യുടെ അനുവാദം വേണം.

LIVE NEWS - ONLINE

 • 1
  2 hours ago

  ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

 • 2
  5 hours ago

  ശബരിമല കത്തിക്കരുത്

 • 3
  6 hours ago

  ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

 • 4
  6 hours ago

  ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

 • 5
  6 hours ago

  ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

 • 6
  8 hours ago

  ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

 • 7
  8 hours ago

  ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’

 • 8
  8 hours ago

  ശബരിമലയില്‍ പോലീസ്‌രാജ്: ശോഭ സുരേന്ദ്രന്‍

 • 9
  8 hours ago

  ജാമ്യമില്ലാ വകുപ്പ് പോലീസ് ദുരുപയോഗം ചെയ്യുന്നു: ശ്രീധരന്‍ പിള്ള