Wednesday, September 19th, 2018

ശബരിഗിരി പദ്ധതിക്കായി നിര്‍മിച്ച സംഭരണികളില്‍ വെള്ളം നിറഞ്ഞു

പത്തനംതിട്ട: ശബരിഗിരി പദ്ധതിക്കായി നിര്‍മിച്ച സംഭരണികളിലെല്ലാം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നാലിരട്ടി വെള്ളം നിറഞ്ഞു. കഴിഞ്ഞവര്‍ഷം ഇതേസമയം പ്രധാന ജലസംഭരണിയായ കക്കിയില്‍ സംഭരണശേഷിയുടെ 21.51 ശതമാനം മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ ഇപ്പോള്‍ 81 ശതമാനമാണ് കക്കിയിലെ ജലനിരപ്പ്. കക്കി ഡാമില്‍ സംഭരിച്ച ജലം മൂഴിയാര്‍ പവര്‍ഹൗസില്‍ എത്തിച്ചാണ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്. ഇവിടെനിന്നും പുറത്തേക്ക് വിടുന്ന വെള്ളം തടഞ്ഞുനിര്‍ത്തുന്ന ജോലി നിര്‍വഹിക്കുന്നത് മൂഴിയാര്‍ ഡാമാണ്. ഈ ഡാമിന്റെ സമീപത്ത്‌നിന്ന് ആരംഭിക്കുന്ന തുരങ്കം വഴി ഗതി തിരിച്ചുവിടുന്ന വെള്ളം സീതത്തോട്ടില്‍ … Continue reading "ശബരിഗിരി പദ്ധതിക്കായി നിര്‍മിച്ച സംഭരണികളില്‍ വെള്ളം നിറഞ്ഞു"

Published On:Jul 25, 2018 | 8:03 am

പത്തനംതിട്ട: ശബരിഗിരി പദ്ധതിക്കായി നിര്‍മിച്ച സംഭരണികളിലെല്ലാം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നാലിരട്ടി വെള്ളം നിറഞ്ഞു. കഴിഞ്ഞവര്‍ഷം ഇതേസമയം പ്രധാന ജലസംഭരണിയായ കക്കിയില്‍ സംഭരണശേഷിയുടെ 21.51 ശതമാനം മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ ഇപ്പോള്‍ 81 ശതമാനമാണ് കക്കിയിലെ ജലനിരപ്പ്. കക്കി ഡാമില്‍ സംഭരിച്ച ജലം മൂഴിയാര്‍ പവര്‍ഹൗസില്‍ എത്തിച്ചാണ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്. ഇവിടെനിന്നും പുറത്തേക്ക് വിടുന്ന വെള്ളം തടഞ്ഞുനിര്‍ത്തുന്ന ജോലി നിര്‍വഹിക്കുന്നത് മൂഴിയാര്‍ ഡാമാണ്. ഈ ഡാമിന്റെ സമീപത്ത്‌നിന്ന് ആരംഭിക്കുന്ന തുരങ്കം വഴി ഗതി തിരിച്ചുവിടുന്ന വെള്ളം സീതത്തോട്ടില്‍ എത്തിച്ച് കക്കാട് ജലവൈദ്യുതി നിലയം പ്രവര്‍ത്തിപ്പിക്കുന്നത്.

LIVE NEWS - ONLINE

  • 1
    49 mins ago

    ഓണം ബംബര്‍ തൃശൂരില്‍

  • 2
    2 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 3
    3 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 4
    5 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 5
    5 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 6
    5 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 7
    6 hours ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

  • 8
    6 hours ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല

  • 9
    6 hours ago

    അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുത്: വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക്