Friday, November 16th, 2018

എസ്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം

ഇടുക്കി: മുട്ടം എന്‍ജിനീയറിംഗ് കോളജില്‍ എസ്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം. തൊടുപുഴ നഗരത്തിലും ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടി. ഇരു സംഭവങ്ങളിലുമായി മൂന്നു കെഎസ്‌യു പ്രവര്‍ത്തകര്‍ക്കും ഒരു എസ്എഫ്‌ഐ പ്രവര്‍ത്തകനും പരുക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് പരീക്ഷ എഴുതാന്‍ എത്തിയ നാല് കുട്ടികളെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞതായി പറയുന്നു. ഇവരെ കെഎസ്‌യു, എബിവിപി പ്രവര്‍ത്തകര്‍ പരീക്ഷാ ഹാളില്‍ എത്താനായി സഹായിച്ചു. പിന്നീട് ഇവര്‍ പരീക്ഷ എഴുതിയശേഷം മടങ്ങവെ മാരകായുധങ്ങളുമായി എത്തി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. ഇന്നലെ നാലരയോടെ മുട്ടം എന്‍ജിനീയറിംഗ് കോളജില്‍ … Continue reading "എസ്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം"

Published On:Oct 22, 2013 | 3:07 pm

ഇടുക്കി: മുട്ടം എന്‍ജിനീയറിംഗ് കോളജില്‍ എസ്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം. തൊടുപുഴ നഗരത്തിലും ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടി. ഇരു സംഭവങ്ങളിലുമായി മൂന്നു കെഎസ്‌യു പ്രവര്‍ത്തകര്‍ക്കും ഒരു എസ്എഫ്‌ഐ പ്രവര്‍ത്തകനും പരുക്കേറ്റു.
ഇന്നലെ ഉച്ചയ്ക്ക് പരീക്ഷ എഴുതാന്‍ എത്തിയ നാല് കുട്ടികളെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞതായി പറയുന്നു. ഇവരെ കെഎസ്‌യു, എബിവിപി പ്രവര്‍ത്തകര്‍ പരീക്ഷാ ഹാളില്‍ എത്താനായി സഹായിച്ചു. പിന്നീട് ഇവര്‍ പരീക്ഷ എഴുതിയശേഷം മടങ്ങവെ മാരകായുധങ്ങളുമായി എത്തി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. ഇന്നലെ നാലരയോടെ മുട്ടം എന്‍ജിനീയറിംഗ് കോളജില്‍ പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ കെഎസ്‌യു പ്രവര്‍ത്തകരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുകയും കല്ലിനിടിച്ചു പരുക്കേല്‍പ്പിക്കുകയുമായിരുന്നെന്ന് കെഎസ്‌യു ആരോപിച്ചു.
അക്രമത്തില്‍ എന്‍ജിനീയറിംഗ് കോളജ് യൂണിറ്റ് വൈസ് പ്രസിഡന്റ് ഷെമീറിന് പരിക്കേറ്റു. ഷെമീറിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം കെഎസ്‌യു പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനായ വിമലിന്റെ കൈക്കു സാരമായി പരിക്കേറ്റു. ഇയാളെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതിനു പിന്നാലെ വൈകിട്ട് ആറോടെ നഗരത്തില്‍ പഴയ കെഎസ്ആര്‍ടിസി ജംക്ഷനു സമീപം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ മുട്ടം എന്‍ജിനീയറിംഗ്
കോളജിലെ കെഎസ്‌യു പ്രവര്‍ത്തകരായ നാരായണന്‍കുട്ടി, ഫൈസല്‍ എന്നിവരെ ഏതാനും എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്നു കെഎസ്‌യു ആരോപിച്ചു. സംഭവത്തില്‍ കെഎസ്‌യു ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
എസ്എഫ്‌ഐ പ്രവര്‍ത്തകരെ മനഃപൂര്‍വം പ്രശ്‌നത്തിലേക്കു വഴിച്ചിഴയ്ക്കുകയാണു കെഎസ്‌യു ചെയ്യുന്നതെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അറിയിച്ചു.

LIVE NEWS - ONLINE

  • 1
    10 mins ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 2
    3 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 3
    4 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 4
    5 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 5
    5 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 6
    6 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 7
    6 hours ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 8
    7 hours ago

    ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി

  • 9
    7 hours ago

    വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍