Saturday, July 20th, 2019

ക്ഷേത്രത്തില്‍ മോഡലിന്റെ അശ്ലീല പ്രദര്‍ശനം

നടപടിയുണ്ടാകുമെന്ന് സൂചന

Published On:Sep 12, 2018 | 10:52 am

ഉജ്ജയ്ന്‍: ലോക പ്രശസ്തമായ ഉജ്ജയ്‌നിലെ മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ അശ്ലീല പ്രദര്‍ശനം നടത്തിയ സംഭവം വിവാദമാവുന്നു. അലക്ഷ്യമായി സാരി ധരിച്ച് അമിതമായി മേക്ക് അപ് ചെയ്ത് എത്തിയ യുവതിയുടെ വീഡിയോ ദൃശ്യങ്ങളാണ് വിവാദങ്ങള്‍ക്ക് ഇടവെച്ചിരിക്കുന്നത്. ബംഗളൂരുവില്‍ നിന്നുള്ള മോഡലാണ് ഇവരെന്നാണ് സൂചന. ഇവരുടെ വസ്ത്രധാരണവും പെരുമാറ്റങ്ങളുമാണ് വിവാദമായിരിക്കുന്നത്. ഇവര്‍ നൃത്തം ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്.
ക്ഷേത്രത്തിന്റെ നിയമങ്ങളും വ്യവസ്ഥകളും ലംഘിച്ചു യുവതി ഡാന്‍സ് ചെയ്യുന്നതായാണ് വീഡിയോയിലുള്ളത്. നന്ദികേശന്റെ ചെവിയില്‍ എന്തോ മന്ത്രിക്കുന്നതും വീഡിയോയില്‍ നിന്നും വ്യക്തമാണ്. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും ക്ഷേത്ര കമ്മറ്റി അറിയിച്ചു. അന്വേഷണത്തിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് സൂചന.

LIVE NEWS - ONLINE

  • 1
    12 hours ago

    കനത്ത മഴ; വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

  • 2
    14 hours ago

    മത്സ്യബന്ധനത്തിന് പോയ ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി

  • 3
    16 hours ago

    കര്‍ണാടക; ആറുമണിക്കുള്ളില്‍ വിശ്വാസ വോട്ട് തേടണം: ഗവര്‍ണര്‍

  • 4
    17 hours ago

    സംസ്ഥാനത്ത് പരക്കെ മഴ: പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

  • 5
    20 hours ago

    യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണം: ചെന്നിത്തല

  • 6
    20 hours ago

    ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് വ്യാജ സന്ദേശം; ഫയര്‍ഫോഴ്‌സിനെ വട്ടംകറക്കിയ യുവാവിനെ പോലീസ് തെരയുന്നു

  • 7
    21 hours ago

    പനി ബാധിച്ച് യുവാവ് മരിച്ചു; ഡോക്ടര്‍ക്കെതിരെ കേസ്

  • 8
    21 hours ago

    ലീഗ് നേതാവ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു.

  • 9
    21 hours ago

    ജില്ലാ ആശുപത്രി ബസ് സ്റ്റാന്റില്‍ തെരുവ് പട്ടികളുടെ വിളയാട്ടം