Thursday, April 25th, 2019

പീഡനം : പരാതി അടിസ്ഥാനരഹിതമെന്ന് നാവികസേന

ന്യൂഡല്‍ഹി : കൊച്ചിയിലെ നാവികസേനാ ആസ്ഥാനത്ത് ഭര്‍ത്താവിന്റെ ഒത്താശയോടെ മേലുദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതി അടിസ്ഥാനരഹിതമാണെന്ന് നാവിക സേന പ്രതിരോധമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി. യുവതി ഉന്നയിച്ചതു പോലെ ഭാര്യമാരെ പരസ്പരം വെച്ചുമാറാറുണ്ടെന്ന ആരോപണവും അവാസ്തവമാണെന്നും വിശദീകരിച്ച് ഡല്‍ഹി നാവികസേനാ ആസ്ഥാനമാണ് പ്രതിരോധ മന്ത്രി എ കെ ആന്റണിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഒഡീഷ സ്വദേശിനിയായ യുവതിയാണ് കൊച്ചി നാവികസേനാ ആസ്ഥാനത്തെ ലഫ്റ്റ്‌നന്റായ രവികിരണിനും പത്തോളം മേലുദ്യോഗസ്ഥര്‍ക്കുമെതിരെ പരാതി നല്‍കിയത്. എന്നാല്‍ ഇത് കുടുബപ്രശ്‌നമാണെന്നും യുവതിക്ക് മാനസികത്തകരാര്‍ ഉണ്ടെന്നുമാണ് ഇവരുടെ … Continue reading "പീഡനം : പരാതി അടിസ്ഥാനരഹിതമെന്ന് നാവികസേന"

Published On:Apr 13, 2013 | 10:44 am

ന്യൂഡല്‍ഹി : കൊച്ചിയിലെ നാവികസേനാ ആസ്ഥാനത്ത് ഭര്‍ത്താവിന്റെ ഒത്താശയോടെ മേലുദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതി അടിസ്ഥാനരഹിതമാണെന്ന് നാവിക സേന പ്രതിരോധമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി. യുവതി ഉന്നയിച്ചതു പോലെ ഭാര്യമാരെ പരസ്പരം വെച്ചുമാറാറുണ്ടെന്ന ആരോപണവും അവാസ്തവമാണെന്നും വിശദീകരിച്ച് ഡല്‍ഹി നാവികസേനാ ആസ്ഥാനമാണ് പ്രതിരോധ മന്ത്രി എ കെ ആന്റണിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
ഒഡീഷ സ്വദേശിനിയായ യുവതിയാണ് കൊച്ചി നാവികസേനാ ആസ്ഥാനത്തെ ലഫ്റ്റ്‌നന്റായ രവികിരണിനും പത്തോളം മേലുദ്യോഗസ്ഥര്‍ക്കുമെതിരെ പരാതി നല്‍കിയത്. എന്നാല്‍ ഇത് കുടുബപ്രശ്‌നമാണെന്നും യുവതിക്ക് മാനസികത്തകരാര്‍ ഉണ്ടെന്നുമാണ് ഇവരുടെ ആരോപണം. 2012ല്‍ ഇതേരീതിയില്‍ യുവതി പരാതി നല്‍കിയിരുന്നെന്നും അന്ന് അന്വേഷണത്തില്‍ ഇത് കുടുബപ്രശ്‌നമാണെന്ന് തെളിഞ്ഞതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
നേരത്തെ യുവതിയുടെ പരാതിയില്‍ ലഫ്.കേണല്‍ രവികിരണിനും പത്തുപേര്‍ക്കുമെതിരെ ഹാര്‍ബര്‍ പോലീസ് കേസെടുത്തിരുന്നു.

LIVE NEWS - ONLINE

  • 1
    41 mins ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 2
    41 mins ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 3
    3 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 4
    3 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 5
    3 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 6
    3 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 7
    3 hours ago

    കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

  • 8
    4 hours ago

    ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്

  • 9
    5 hours ago

    അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീ പിടിച്ചു