Tuesday, September 25th, 2018

അശ്ലീല ആംഗ്യം കാണിച്ചതിന് മറഡോണ വിവാദത്തില്‍

ഒടുവില്‍ ദേഹാസ്വാസ്ഥ്യം

Published On:Jun 27, 2018 | 9:39 am

മോസ്‌കോ: ലയണല്‍ മെസിയെന്ന സൂപ്പര്‍ താരം സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ മൈതാനത്ത് മിന്നും ഗോള്‍ നടിയപ്പോള്‍ ഗ്യാലറിയില്‍ തുള്ളിച്ചാടിയവരില്‍ ഒരിതിഹാസവുമുണ്ടായിരുന്നു. മറ്റാരുമല്ല ഡീഗോ മറഡോണ. ഈ ലോകകപ്പില്‍ അര്‍ജന്റീനയുടെ ആദ്യ മത്സരം മുതല്‍ ടീമിന് പ്രചോദനമായി കളികള്‍ കാണാനെത്തിയിരുന്നു അദ്ദേഹം.
നൈജീരിയക്കെതിരെ ഓരോതവണയും മെസിയും കൂട്ടരും മുന്നേറ്റങ്ങള്‍ നടത്തുമ്പോഴും മറഡോണ ആവേശം കൊണ്ടു. 14-ാം മിനിറ്റില്‍ മെസി ഗോളടിച്ചപ്പോള്‍ തുള്ളിച്ചാടുന്ന മറഡോണയെയാണ് ഗ്യാലറിയില്‍ കണ്ടത്. നൈജീരിയ തിരിച്ചടിച്ചപ്പോഴാകട്ടെ നിരാശയോടെ തലകുനിച്ചിരുന്നു അദ്ദേഹം. എന്നാല്‍ മാര്‍ക്കസ് റോജോ അര്‍ജന്റീനയുടെ വിജയഗോള്‍ നേടിയപ്പോള്‍ മതിമറന്ന് ആഹ്ലാദം പ്രകടിപ്പിച്ച ഇതിഹാസ താരം വിവാദത്തില്‍പ്പെടുകയും ചെയ്തു.
ഗ്യാലറിയിലേക്ക് നോക്കി ഇരുകൈകളുമുയര്‍ത്തി അശ്ലീല ആംഗ്യം കാണിച്ചതാണ് വിവാദംക്ഷണിച്ചു വരുത്തിയത്. നിമിഷങ്ങള്‍ക്കകം മറഡോണയുടെ ഈ നടപടി വിമര്‍ശനങ്ങളേറ്റുവാങ്ങി. മറഡോണയെപ്പോലൊരാള്‍ ഇങ്ങനെ ചെയ്യരുതായിരുന്നുവെന്ന് നിരവധിപ്പേര്‍ പ്രതികരിച്ചു. ചിലര്‍ അദ്ദേഹത്തെ പരിഹസിക്കുന്നതുവരെയെത്തി കാര്യങ്ങള്‍.
എന്നാല്‍ അര്‍ജന്റീനയുടെ വിജയാഘോഷങ്ങള്‍ക്കിടെ മറഡോണയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. കുഴഞ്ഞു വീണ മറഡോണയെ ഉടന്‍തന്നെ വിദഗ്ദ സംഘം പരിശോധിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റി.
മത്സരം 2-1ന് അര്‍ജന്റീന ജയിച്ചിരുന്നു. അര്‍ജന്റീനക്ക് ജീവന്മരണ പോരാട്ടമായിരുന്നതിനാല്‍ തന്നെ മത്സരം ആരംഭിച്ചപ്പോള്‍ മുതല്‍ മറഡോണ നല്ല ആത്മസംഘര്‍ഷത്തിലായിരുന്നു. നൈജീരിയക്കെതിരായി അര്‍ജന്റീന വിജയ ഗോള്‍ നേടിതോടെ മറഡോണ തന്റെ ഇരിപ്പിടത്തില്‍നിന്ന് ചാടിയെഴുന്നേല്‍ക്കുകയും ആഹ്ലാദാരവം മുഴക്കുകയും ചെയ്തു. പിന്നീടാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് കസേരയില്‍ ഇരുത്തി അദ്ദേഹത്തിന് ചികിത്സ നല്‍കി. രക്തസമ്മര്‍ദ്ദം ഉയര്‍ന്നതാണ് ശാരീരിക അസ്വാസ്ഥ്യം ഉണ്ടാക്കിയതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.

 

 

LIVE NEWS - ONLINE

 • 1
  16 mins ago

  റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

 • 2
  27 mins ago

  അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

 • 3
  35 mins ago

  വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

 • 4
  1 hour ago

  വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

 • 5
  2 hours ago

  തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

 • 6
  3 hours ago

  ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

 • 7
  3 hours ago

  ബിഷപ്പ് ഫ്രാങ്കോ നല്‍കിയ തെളിവുകള്‍ വ്യാജമെന്ന് പോലീസ്

 • 8
  4 hours ago

  മകളുടെ സുഹൃത്തിന് പീഡനം; ഓട്ടോഡ്രൈവര്‍ക്കെതിരെ കേസ്

 • 9
  4 hours ago

  വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യക്കും ഗുരുതരം; മകള്‍ മരിച്ചു