ഭര്‍തൃമതിയോട് ലൈംഗിക ചേഷ്ട; എസ്എഫ്‌ഐ നേതാവിനെതിരെ കേസ്

Published:January 10, 2017

kasarkode-map-full

 

 

 

 

 
കാസര്‍കോട്: സദാചാര പോലീസ് ചമഞ്ഞ് ഭര്‍തൃമതിയെ ഭീഷണിപ്പെടുത്തുകയും ലൈംഗീക ചേഷ്ടകള്‍ കാണിക്കുകയും ചെയ്തുവെന്ന പരാതിയില്‍ എസ് എഫ് ഐ നേതാവിനെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു. എസ് എഫ് ഐ ഏരിയാസെക്രട്ടറി വിദ്യാനഗര്‍ ചാലയിലെ സവാദിനെതിരെയാണ് കേസെടുത്തത്. നാല് മാസം മുമ്പ് ബൈക്കില്‍ വന്ന രണ്ടുപേരെ അസമയത്ത് പിടികൂടിയിരുന്നതായും ഇവര്‍വന്നത് പരാതിക്കാരിയായ ഭര്‍തൃമതിയുടെ വീട്ടിലേക്കാണെന്നും ആരോപിച്ചാണ് നാല്മാസമായി ഇവരെ നിരന്തരം ശല്യംചെയ്തുവരുന്നതെന്നും പരാതിയില്‍ പറയുന്നു.
ഭര്‍തൃമതിയുടെ മൊബൈല്‍ നമ്പര്‍ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും കഴിഞ്ഞദിവസം വീട്ടില്‍ അതിക്രമിച്ചുകയറി ലൈംഗീക ചുവയോടെ ചേഷ്ടകള്‍ കാണിക്കുകയായിരുന്നുവെന്നുമാണ് യുവതിയുടെ പരാതി. ജില്ലാ പോലീസ് ചീഫിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വനിതാ എസ് ഐ യുവതിയില്‍നിന്നും മൊഴിയെടുത്തശേഷമാണ് വിദ്യാനഗര്‍ പോലീസ് സവാദിനെതിരെ കേസെടുത്തത്. രാഷ്ട്രീയ ഇടപെടല്‍കാരണം നിസാര വകുപ്പുകള്‍ ചേര്‍ത്താണ് ഇപ്പോള്‍ പോലീസ് കേസെടുത്തതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.