Thursday, July 18th, 2019

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപിച്ച സംഭവം; അമ്മയും കാമുകനും അറസ്റ്റില്‍

പ്രതിക്ക് പെണ്‍കുട്ടിയെ പീഡിപ്പിക്കുവാന്‍ മാതാവാണ് ഒത്താശ ചെയ്തു കൊടുത്തുതെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Published On:Jul 2, 2018 | 11:05 am

മലപ്പുറം: മങ്കടയില്‍ പതിനാലുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ മാതാവും കാമുകനും അറസ്റ്റില്‍. ഓട്ടോ ഡ്രൈവറായ മങ്കട പരിയന്തടത്തില്‍ സുഹൈല്‍(25), കുട്ടിയുടെ മാതാവ് എന്നിവരാണ് അറസ്റ്റിലായത്. പ്രതിക്ക് പെണ്‍കുട്ടിയെ പീഡിപ്പിക്കുവാന്‍ മാതാവാണ് ഒത്താശ ചെയ്തു കൊടുത്തുതെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് അവരെ തവനൂര്‍ മഹിളാമന്ദിരത്തില്‍ വെച്ച് മങ്കട പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ മഞ്ചേരിയിലുള്ള സ്‌പെഷ്യല്‍ പോക്‌സോ കോടതിയില്‍ ഹാജരാക്കി. യുവാവ് ഒരു വര്‍ഷമായി പെണ്‍കുട്ടിയുമായി സൗഹൃദത്തിലായിരുന്നു. പിന്നീട് കുട്ടിയുടെ അമ്മയുമായി സൗഹൃദം നടിച്ചാണ് പീഡിപ്പിച്ചത്. കുട്ടിയുടെ വീട്ടില്‍ വെച്ചും തൊട്ടടുത്ത പറമ്പില്‍വെച്ചും ലൈംഗീകമായി പീഡിപ്പിച്ചുവെന്നാണ് കേസ്. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരാണ് വിവരം പോലീസിനെ അറിയിച്ചത്. ഓട്ടോ ഡ്രൈവറെ നേരത്തെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും കുട്ടിയെ നിര്‍ഭയ ഹോമിലേക്ക് മാറ്റുകയും ചെയ്തു.

LIVE NEWS - ONLINE

  • 1
    1 hour ago

    വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി കെ എസ്‌യു പഠിപ്പുമുടക്കും

  • 2
    3 hours ago

    വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍

  • 3
    5 hours ago

    കൊച്ചിയില്‍ വീണ്ടും തീപിടുത്തം

  • 4
    6 hours ago

    ക്രിക്കറ്റില്‍ പുതിയ മാറ്റങ്ങള്‍

  • 5
    7 hours ago

    കര്‍ണാടകത്തില്‍ എന്തും സംഭവിക്കും

  • 6
    9 hours ago

    ബാബ്‌റി മസ്ജിദ് കേസില്‍ ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി

  • 7
    9 hours ago

    ബാബ്‌റി മസ്ജിദ് കേസ്; ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കും

  • 8
    10 hours ago

    ശരവണഭവന്‍ ഹോട്ടലുടമ രാജഗോപാല്‍ അന്തരിച്ചു

  • 9
    10 hours ago

    ചന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച