Friday, September 21st, 2018

ബസില്‍ പീഡനശ്രമം; ഡല്‍ഹി സ്വദേശി അറസ്റ്റില്‍

തൃശൂര്‍: ബസ് യാത്രക്കിടെ 13 വയസുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഡല്‍ഹി സ്വദേശി ഇരിങ്ങാലക്കുടയില്‍ പിടിയിലായി. ശൈലേന്ദ്രര്‍ ഗാര്‍ഗി(60)നെയാണ് സിഐ എം.കെ. സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയോടെ ഇരിങ്ങാലക്കുടയില്‍ നിന്നും കൊടുങ്ങല്ലൂരിലേക്ക് സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നതിനിടെ കോണത്തുകുന്നിലാണ് ഇയാള്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കുട്ടി കരഞ്ഞ് ബഹളം വെക്കുകയും നാട്ടുകാരുടെ സഹായത്തോടെ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഡല്‍ഹിയില്‍ സ്വന്തമായി സ്റ്റീല്‍ ടാപ്പ് ബിസിനസ് നടത്തുന്ന ഇയാള്‍ ബിസിനസ് ആവശ്യത്തിനായി … Continue reading "ബസില്‍ പീഡനശ്രമം; ഡല്‍ഹി സ്വദേശി അറസ്റ്റില്‍"

Published On:May 23, 2018 | 8:05 am

തൃശൂര്‍: ബസ് യാത്രക്കിടെ 13 വയസുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഡല്‍ഹി സ്വദേശി ഇരിങ്ങാലക്കുടയില്‍ പിടിയിലായി. ശൈലേന്ദ്രര്‍ ഗാര്‍ഗി(60)നെയാണ് സിഐ എം.കെ. സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയോടെ ഇരിങ്ങാലക്കുടയില്‍ നിന്നും കൊടുങ്ങല്ലൂരിലേക്ക് സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നതിനിടെ കോണത്തുകുന്നിലാണ് ഇയാള്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കുട്ടി കരഞ്ഞ് ബഹളം വെക്കുകയും നാട്ടുകാരുടെ സഹായത്തോടെ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഡല്‍ഹിയില്‍ സ്വന്തമായി സ്റ്റീല്‍ ടാപ്പ് ബിസിനസ് നടത്തുന്ന ഇയാള്‍ ബിസിനസ് ആവശ്യത്തിനായി കൊടുങ്ങല്ലൂരിലേക്ക് പോകുകയായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പ്രതിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തിയതായും ഇയാള്‍ മറ്റേതെങ്കിലും കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും ട്രാഫിക് എസ്‌ഐ പറഞ്ഞു.

LIVE NEWS - ONLINE

  • 1
    10 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    10 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    13 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    13 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    15 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    16 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    17 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    17 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    17 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല