കൊല്ലം: ഒന്‍പത് വയസ്സുകാരനെ അശ്ലീല വിഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേര്‍ പിടിയില്‍. ഇവരെ ഒബ്സര്‍വേഷന്‍ ഹോമിലേക്ക് അയച്ചു. കുട്ടിയുടെ രക്ഷാകര്‍ത്താക്കളുടെ പരാതിയെ തുടര്‍ന്ന് കൊല്ലം ഈസ്റ്റ് പോലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ആറുമാസമായി ഇവര്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നു രക്ഷാകര്ത്താക്കള് നല്കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കൂട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വീട്ടുകാര്‍ ചൈല്‍ഡ് ലൈനില്‍ പരാതിപ്പെടുകയും ഈസ്റ്റ് പോലീസ് കേസെടുക്കുകയുമായിരുന്നു.