Thursday, August 22nd, 2019

ഒമ്പതുവയസുകാരന് ലൈംഗിക പീഡനം; 36കാരിക്കെതിരെ കേസ്

മലപ്പുറം: ഒമ്പതുവയസുകാരനെ പീഡിപ്പിച്ച 36കാരിക്കെതിരെ പോലീസ് പോക്‌സോ നിയമ പ്രകാരം കേസെടുത്തു. മലപ്പുറം തേഞ്ഞിപ്പാലത്താണ് സംഭവം. ഒന്നര വര്‍ഷമായി ലൈംഗികമായി കുട്ടിയെ പീഡിപ്പിക്കുന്നതായാണ് പൊലീസിന്റെ പ്രഥമികാന്വേഷണ റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറോട് കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ഡോക്ടര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു. യുവതി കുട്ടിയെ മാസങ്ങളോളം ദുരുപയോഗപ്പെടുത്തിയതായും കുട്ടിക്ക് ഇത് മാനസികാരോഗ്യത്തെ ബാധിച്ചതായും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പറയുന്നു. പലതവണ കുട്ടിയെ യുവതി ലൈംഗികമായി ഉപയോഗപ്പെടുത്തിയെന്ന് പോലീസ് വ്യക്തമാക്കി. കുട്ടിയുടെ … Continue reading "ഒമ്പതുവയസുകാരന് ലൈംഗിക പീഡനം; 36കാരിക്കെതിരെ കേസ്"

Published On:Feb 12, 2019 | 8:08 am

മലപ്പുറം: ഒമ്പതുവയസുകാരനെ പീഡിപ്പിച്ച 36കാരിക്കെതിരെ പോലീസ് പോക്‌സോ നിയമ പ്രകാരം കേസെടുത്തു. മലപ്പുറം തേഞ്ഞിപ്പാലത്താണ് സംഭവം. ഒന്നര വര്‍ഷമായി ലൈംഗികമായി കുട്ടിയെ പീഡിപ്പിക്കുന്നതായാണ് പൊലീസിന്റെ പ്രഥമികാന്വേഷണ റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറോട് കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ഡോക്ടര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു.
യുവതി കുട്ടിയെ മാസങ്ങളോളം ദുരുപയോഗപ്പെടുത്തിയതായും കുട്ടിക്ക് ഇത് മാനസികാരോഗ്യത്തെ ബാധിച്ചതായും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പറയുന്നു. പലതവണ കുട്ടിയെ യുവതി ലൈംഗികമായി ഉപയോഗപ്പെടുത്തിയെന്ന് പോലീസ് വ്യക്തമാക്കി. കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന ബന്ധുവായ സ്ത്രീയാണ് പ്രതി. ചൈല്‍ഡ് ലൈനില്‍ നല്‍കിയ വിവരമനുസരിച്ച് കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. വരും ദിവസങ്ങളില്‍ പോലീസ് കുട്ടിയുടെ മൊഴിയെടുക്കും.

 

LIVE NEWS - ONLINE

  • 1
    51 mins ago

    ചെക്ക് കേസ്; തുഷാറിനായി മുഖ്യമന്ത്രിയുടെ ഇടപെടല്‍

  • 2
    2 hours ago

    ഫാഷന്‍ ഷോയില്‍ അതീവ ഗ്ലാമറാസായി മാളവിക

  • 3
    2 hours ago

    കെവിന്‍ വധം…

  • 4
    2 hours ago

    നീനുവിന്റെ സഹോദരനടക്കം 10 പേര്‍ കുറ്റക്കാര്‍, പിതാവിനെ വെറുതെ വിട്ടു.

  • 5
    2 hours ago

    ദുരഭിമാന കൊലയെന്ന് കോടതി, ശിക്ഷ ശനിയാഴ്ച.

  • 6
    3 hours ago

    കെവിന്‍ വധം: നീനുവിന്റെ സഹോദരനടക്കം 10 പേര്‍ കുറ്റക്കാര്‍, പിതാവിനെ വെറുതെ വിട്ടു

  • 7
    4 hours ago

    ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • 8
    4 hours ago

    ബിക്കിനി എയര്‍ലൈന്‍സ് ഇന്ത്യയിലേക്ക്

  • 9
    4 hours ago

    സിന്ധു ക്വാര്‍ട്ടറില്‍