Wednesday, February 20th, 2019

യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ക്ക് തടവും പിഴയും

ആലപ്പുഴ: ലൈംഗിക പീഡനക്കേസില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ഏഴുവര്‍ഷം കഠിനതടവും ഇരുപത്തയ്യായിരം രൂപ പിഴയും. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി കഠിനതടവ് അനുഭവിക്കണം. എടത്വ വെട്ടത്തുപറമ്പില്‍ വിമല്‍കുമാറിനെ(32) യാണ് ജില്ലാ ജഡ്ജി സോഫി തോമസ് ശിക്ഷിച്ചത്. 2010 ഒക്ടോബര്‍ 11ന് എടത്വയിലാണ് സംഭവമുണ്ടായത്. രാത്രി എടത്വ ബസ് സ്റ്റാന്‍ഡിലേക്ക് പോകാന്‍ ഓട്ടോറിക്ഷയില്‍ കയറിയ യുവതിയെ ശ്മശാനത്തിന് സമീപം കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. പട്ടികജാതി പട്ടികവര്‍ഗ പീഡന വിരുദ്ധ നിയമപ്രകാരം ആറുമാസം കഠിനതടവും 5,000 രൂപ പിഴയും കൂടി ശിക്ഷ വിധിച്ചിട്ടുണ്ട്. … Continue reading "യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ക്ക് തടവും പിഴയും"

Published On:Sep 6, 2018 | 8:04 am

ആലപ്പുഴ: ലൈംഗിക പീഡനക്കേസില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ഏഴുവര്‍ഷം കഠിനതടവും ഇരുപത്തയ്യായിരം രൂപ പിഴയും. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി കഠിനതടവ് അനുഭവിക്കണം. എടത്വ വെട്ടത്തുപറമ്പില്‍ വിമല്‍കുമാറിനെ(32) യാണ് ജില്ലാ ജഡ്ജി സോഫി തോമസ് ശിക്ഷിച്ചത്. 2010 ഒക്ടോബര്‍ 11ന് എടത്വയിലാണ് സംഭവമുണ്ടായത്. രാത്രി എടത്വ ബസ് സ്റ്റാന്‍ഡിലേക്ക് പോകാന്‍ ഓട്ടോറിക്ഷയില്‍ കയറിയ യുവതിയെ ശ്മശാനത്തിന് സമീപം കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. പട്ടികജാതി പട്ടികവര്‍ഗ പീഡന വിരുദ്ധ നിയമപ്രകാരം ആറുമാസം കഠിനതടവും 5,000 രൂപ പിഴയും കൂടി ശിക്ഷ വിധിച്ചിട്ടുണ്ട്. ഈ പിഴ അടച്ചില്ലെങ്കില്‍ ഒരുമാസം കൂടി തടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. പിഴസംഖ്യ യുവതിക്ക് നല്‍കാനാണ് കോടതി ഉത്തരവ്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ ഗവ. പ്ലീഡര്‍ സിവി ലുമുംബ ഹാജരായി. 15 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. 25 രേഖകളും തെളിവാക്കി. മറ്റൊരു പീഡന കേസിലും ഈ പ്രതിയെ മറ്റൊരു കോടതി ശിക്ഷിച്ചിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    5 mins ago

    റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

  • 2
    2 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

  • 3
    2 hours ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു

  • 4
    2 hours ago

    ഷംസീര്‍ എംഎല്‍എക്കെതിരെ ആഞ്ഞടിച്ച് ഡീന്‍ കുര്യാക്കോസ്

  • 5
    2 hours ago

    അംബാനി കുറ്റക്കാരന്‍; നാലാഴ്ചക്കകം 453 കോടി അല്ലെങ്കില്‍ ജയില്‍

  • 6
    3 hours ago

    പെരിയ ഇരട്ടക്കൊല പൈശാചികം: വിഎസ്

  • 7
    3 hours ago

    പെരിയ ഇരട്ടക്കൊല; പിതാംബരന്റ സഹായിയായ കണ്ണൂര്‍ സ്വദേശി പിടിയില്‍

  • 8
    3 hours ago

    അമ്മയും കുഞ്ഞും പൊള്ളലേറ്റു മരിച്ചു

  • 9
    3 hours ago

    ചാമ്പ്യന്‍സ് ലീഗ്; ബയറണ്‍-ലിവര്‍പൂള്‍ മത്സരം സമനിലയില്‍