Thursday, April 25th, 2019

പീഡനാരോപണം; പ്രതി ചുംബന സമരത്തിലെ പ്രധാനി

നവമാധ്യമങ്ങളില്‍ പുരോഗമന ആശയങ്ങള്‍ ഷെയര്‍ ചെയ്താണ് ഇയാള്‍ ഇരകളെ കണ്ടെത്തുന്നത്.

Published On:Aug 3, 2018 | 10:02 am

കണ്ണൂര്‍: താന്‍ പീഡിപ്പിക്കപ്പെട്ടെന്ന് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയ മാവോയിസ്റ്റ് നേതാവിന്റെ മകള്‍ ഇതുവരേയും രേഖാമൂലം പരാതിയുമായി വരാത്തത് അന്വേഷണത്തെ ബാധിക്കുന്നു. ദളിത് ആക്ടിവിസ്റ്റായ കണ്ണൂര്‍ സ്വദേശി രജീഷ് പോളിനെതിരെ പാലക്കാട് നോര്‍ത്ത് സ്റ്റേഷനിലാണ് കേസ് രജീസ്ട്രര്‍ ചെയ്തിട്ടുള്ളത്. അതും ഒരു പൊതു പ്രവര്‍ത്തകന്റെ പരാതിയില്‍ 16 ാം വയസ്സില്‍ രജീഷ് പോള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു മാവോയ്സ്റ്റ് നേതാവിന്റെ മകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇതിന് പുറമേ മറ്റ് നിരവധി പെണ്‍കുട്ടികളുമായി രജീഷ് പോളിന് ബന്ധമുണ്ടായിരുന്നുവെന്നും അവരില്‍ ചിലര്‍ ഇത്തരം പരാതിയുമായി രംഗത്ത് വരുമെന്നാണ് സൂചന.
കണ്ണൂരിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി, തിരുവനന്തപുരത്തെ ഒരു യുവതി, എന്നിവരും പരാതിയുമായി രംഗത്ത് വരുമെന്നാണ് വിവരം. നേരത്തെ കണ്ണൂര്‍ പിലാത്തറയില്‍ താമസിച്ചു വന്നിരുന്ന രജീഷ് ഇപ്പോള്‍ കോഴിക്കോട് സര്‍വ്വകലാശാലക്ക് സമീപമാണ് കഴിയുന്നത്. നിരവധി പേരെ ഇയാള്‍ പീഡിപ്പിച്ച വിവരമറിഞ്ഞ് ഭാര്യ അപര്‍ണ്ണ ഇയാളെ ഉപേക്ഷിച്ചിരുന്നു. ആക്ടിവിസ്റ്റായ ഒരു യുവതിയുടെ കൂടെയാണ് ഇപ്പോള്‍ താമസമെന്നറിയുന്നു.
നവമാധ്യമങ്ങളില്‍ പുരോഗമന ആശയങ്ങള്‍ ഷെയര്‍ ചെയ്താണ് ഇയാള്‍ ഇരകളെ കണ്ടെത്തുന്നത്. മനുഷ്യാവകാശ, പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്നീ പേരില്‍ ഇയാള്‍ അറിയപ്പെടുന്നുണ്ടെങ്കിലും ഒരു സമരത്തിലും മുന്‍നിരയിലുണ്ടായിട്ടില്ല. എന്നാല്‍ എറണാകുളത്തെ ചുംബന സമരത്തില്‍ ഇയാള്‍ സജീവമായിരുന്നു. 2015 ല്‍ കോഴിക്കോട് നടന്ന അമാനവ സംഗമത്തിലും ഇയാള്‍ ഉണ്ടായിരുന്നു.
പരിചയപ്പെടുന്ന സ്ത്രീകളോട് ഇയാള്‍ വ്യക്തി സ്വാതന്ത്രം, ലൈംഗിക സ്വാതന്ത്ര്യം എന്നിവയെക്കുറിച്ച് സംസാരിച്ച് വീഴ്ത്തുകയാണ് പതിവ്. ആക്ടിവിസ്റ്റുകളുടെ മുഖം മൂടി അണിഞ്ഞ് പെണ്‍കുട്ടികളെ വലയിലാക്കുന്ന ഒരു സംഘം തന്നെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതായും സൂചന ലഭിച്ചിട്ടുണ്ട്. എഴുത്തുകാര്‍, ഡോക്യുമെന്റി സംവിധായകന്‍, എന്നീ പേരുകളിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. തമിഴ്‌നാട്ടില്‍ നടന്ന ഒരു സമരത്തില്‍ പങ്കാളികളായ രണ്ട് യുവതികളെ ഒരു എഴുത്തുകാരന്‍ അപമാനിച്ചതായി ആരോപണമുയര്‍ന്നിരുന്നു.
ആക്ടിവിസ്റ്റുകള്‍ എന്ന പേരില്‍ ഇത്തരക്കാര്‍ ഇടപെടുന്നതിനെക്കുറിച്ച് രഹസ്യാന്വേഷണം വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തളിപ്പറമ്പ് പൊലീസില്‍ നിന്നും പ്രാഥമിക വിവരം ശേഖരിച്ചു കഴിഞ്ഞു. രജീഷിനെക്കുറിച്ചും പീഡനം നടന്ന വീടിനെക്കുറിച്ചും കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ പരാതി ലഭിച്ചാല്‍ ഉടന്‍ കേസെടുക്കുമെന്ന് പൊലീസ് പറയുന്നു. സ്ത്രീ വിരുദ്ധതക്കെതിരെ ശക്തമായി പ്രതികരിക്കുന്ന പെണ്‍കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ ഇതുവരേയും പരാതി നല്‍കാത്തത് എന്തുകൊണ്ടാണെന്നും പൊലീസ് സംശയിക്കുന്നു.

 

LIVE NEWS - ONLINE

 • 1
  10 hours ago

  ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

 • 2
  11 hours ago

  ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

 • 3
  13 hours ago

  കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

 • 4
  14 hours ago

  അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

 • 5
  16 hours ago

  ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

 • 6
  16 hours ago

  ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

 • 7
  16 hours ago

  ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

 • 8
  19 hours ago

  ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

 • 9
  20 hours ago

  സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം