Saturday, November 17th, 2018

46കാരിയെ പീഡിപ്പിച്ച 57കാരന്‍ പിടിയില്‍

ഇന്നലെ മടിക്കേരി സിദ്ധാപുരത്തെ സ്വകാര്യ വ്യക്തിയുടെ എസ്‌റ്റേറ്റില്‍ നിന്നും കതിരൂര്‍ പോലീസ് സ്‌റ്റേഷനിലെ അഡീഷണല്‍ എസ് ഐ ദിലീപ് ബാലക്കണ്ടി, സിവില്‍ പോലീസ് ഓഫീസര്‍ അസിസ് എന്നിവരാണ് സിദ്ധാപുരം പോലീസിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തത്.

Published On:Jul 9, 2018 | 1:53 pm

തലശ്ശേരി: അവിവാഹിതയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി കൂട്ടികൊണ്ടുപോയി ലോഡ്ജിലും മറ്റും താമസിപ്പിച്ച് പീഡിപ്പിച്ചു എന്ന പരാതിയില്‍ മുതിയങ്ങ കാര്യാട്ട് പുറത്തെ ചെട്ടാംകണ്ടി വീട്ടില്‍ ചന്ദ്രശേഖരന്‍ എന്ന സുലൈമാനെ (57) കതിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ മടിക്കേരി സിദ്ധാപുരത്തെ സ്വകാര്യ വ്യക്തിയുടെ എസ്‌റ്റേറ്റില്‍ നിന്നും കതിരൂര്‍ പോലീസ് സ്‌റ്റേഷനിലെ അഡീഷണല്‍ എസ് ഐ ദിലീപ് ബാലക്കണ്ടി, സിവില്‍ പോലീസ് ഓഫീസര്‍ അസിസ് എന്നിവരാണ് സിദ്ധാപുരം പോലീസിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ ഇന്ന് തലശ്ശേരി കോടതി മുമ്പാകെ ഹാജരാക്കും.
2018 മെയ് 28നാണ് കാര്യാട്ട് പുറത്തെ 46 കാരിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ കതിരൂര്‍ പോലീസില്‍ പരാതി നല്‍കിയത്. പ്രതി യുവതിയെ ഭീഷണിപ്പെടുത്തി മടിക്കേരിയില്‍ കൊണ്ടുപോയി കയ്യിലെ വളവാങ്ങി വില്‍പ്പന നടത്തുകയും ഒരു ലോഡ്ജില്‍ താമസിപ്പിച്ചും ശേഷം സിദ്ധാപുരത്തെ എസ്‌റ്റേറ്റില്‍ കൊണ്ടുപോയും പീഡിപ്പിച്ചു എന്നാണ് പരാതി. കഴിഞ്ഞ ദിവസം യുവതി അയല്‍വാസിയുടെ സഹായത്തോടെയാണ് ബന്ധുക്കള്‍ക്ക് വിവരം നല്‍കിയത്. തുടര്‍ന്നാണ് പോലീസ് എത്തി യുവതിയെ മോചിപ്പിച്ചത്. മംഗുളുരു സ്വദേശിയായ പ്രതി പതിനഞ്ച് വര്‍ഷം മുമ്പാണ് കാര്യാട്ട് പുറത്തെത്തിയത്. അവിടെ നിന്നും മതം മാറി മുസ്ലീം യുവതിയെ വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുമുണ്ട്. ഇതിനിടയില്‍ ഒരു തമിഴ്‌നാട് സ്വദേശിനിയെയും കൂട്ടി സിദ്ധാപുരത്ത് താമസിച്ചതായും പോലീസിന് വിവരമുണ്ട്.

LIVE NEWS - ONLINE

  • 1
    6 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 2
    7 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 3
    11 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 4
    15 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 5
    16 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 6
    23 hours ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 7
    1 day ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 8
    1 day ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 9
    1 day ago

    തൃപ്തി ദേശായി മടങ്ങുന്നു