Thursday, April 25th, 2019

വിദ്യാര്‍ഥിക്ക് പീഡനം; ബാര്‍ബര്‍ഷോപ്പ് ഉടമ അറസ്റ്റില്‍

ആലപ്പുഴ: കറ്റാനത്ത് വിദ്യാര്‍ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബാര്‍ബര്‍ഷോപ്പ് ഉടമ അറസ്റ്റില്‍. പന്തളം സ്വദേശി മുരളിയാണ്(58) അറസ്റ്റിലായത്. അമ്മയ്‌ക്കൊപ്പം മുടിവെട്ടിക്കുന്നതിനായി എത്തിയ പതിനാലുകാരനെയാണ് ബാര്‍ബര്‍ഷോപ്പ് ഉടമ ഉപദ്രവിച്ചത്. ഇയാളെ ഹരിപ്പാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മൂന്നാംകുറ്റി ജംക്ഷനിലെ ബാര്‍ബര്‍ ഷോപ്പില്‍ കഴിഞ്ഞ ദിവസം മൂന്നിനായിരുന്നു സംഭവം. ഇതിനു ശേഷം ഒളിവില്‍ പോയ പ്രതിയെ കരുനാഗപ്പള്ളിയില്‍ നിന്നും വള്ളികുന്നം എസ്‌ഐ എംസി അഭിലാഷ്, അഡീഷനല്‍ എസ്‌ഐ രാജേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന പോലീസ് സംഘമാണ് … Continue reading "വിദ്യാര്‍ഥിക്ക് പീഡനം; ബാര്‍ബര്‍ഷോപ്പ് ഉടമ അറസ്റ്റില്‍"

Published On:Jun 25, 2018 | 8:02 am

ആലപ്പുഴ: കറ്റാനത്ത് വിദ്യാര്‍ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബാര്‍ബര്‍ഷോപ്പ് ഉടമ അറസ്റ്റില്‍. പന്തളം സ്വദേശി മുരളിയാണ്(58) അറസ്റ്റിലായത്. അമ്മയ്‌ക്കൊപ്പം മുടിവെട്ടിക്കുന്നതിനായി എത്തിയ പതിനാലുകാരനെയാണ് ബാര്‍ബര്‍ഷോപ്പ് ഉടമ ഉപദ്രവിച്ചത്. ഇയാളെ ഹരിപ്പാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മൂന്നാംകുറ്റി ജംക്ഷനിലെ ബാര്‍ബര്‍ ഷോപ്പില്‍ കഴിഞ്ഞ ദിവസം മൂന്നിനായിരുന്നു സംഭവം. ഇതിനു ശേഷം ഒളിവില്‍ പോയ പ്രതിയെ കരുനാഗപ്പള്ളിയില്‍ നിന്നും വള്ളികുന്നം എസ്‌ഐ എംസി അഭിലാഷ്, അഡീഷനല്‍ എസ്‌ഐ രാജേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന പോലീസ് സംഘമാണ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനു മുന്‍പ് പന്തളം പോലീസില്‍ സമാനമായ കേസില്‍ ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    2 hours ago

    നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം

  • 2
    3 hours ago

    ന്യൂനമര്‍ദം: കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രി

  • 3
    5 hours ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 4
    7 hours ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 5
    9 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 6
    9 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 7
    9 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 8
    9 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 9
    10 hours ago

    കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര