Wednesday, November 21st, 2018

പതിനഞ്ചുകാരിയായെ മകളെ പീഡിപ്പിച്ച പിതാവിന് കഠിനതടവും പിഴയും

കൊല്ലം: കൊട്ടിയത്ത് പതിനഞ്ചുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവിന് കഠിനതടവും പിഴയും. വാളത്തുംഗല്‍ സ്വദേശി ഷിബു(30)വിനെയാണ് ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 20 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയുമാണ് കോടതി ശിക്ഷവിധിച്ചത്. ലഹരിക്കടിമയായ ഇയാള്‍ പെണ്‍കുട്ടി ഏഴാം ക്ലാസില്‍ പഠിക്കുന്നകാലം മുതല്‍ നിരന്തരമായി പീഡിപ്പിച്ചുവരികയായിരുന്നു. തിരിച്ചറിവായതോടെ കുട്ടി അമ്മയോട് പരാതിപ്പെട്ടെങ്കിലും ഭര്‍ത്താവിന്റെ ഉപദ്രവം ഭയന്ന് ഇവര്‍ പീഡനവിവരം മറച്ചുവെക്കുകയായിരുന്നു. പിതാവിന്റെ ശല്യം സഹിക്കാന്‍ കഴിയാതായതോടെ പെണ്‍കുട്ടി വീട്ടിലെത്തിയ ആശാവര്‍ക്കറോട് വിവരംപറയുകയും ഇവര്‍ ഇരവിപുരം പോലീസിനെ … Continue reading "പതിനഞ്ചുകാരിയായെ മകളെ പീഡിപ്പിച്ച പിതാവിന് കഠിനതടവും പിഴയും"

Published On:Jun 8, 2018 | 8:00 am

കൊല്ലം: കൊട്ടിയത്ത് പതിനഞ്ചുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവിന് കഠിനതടവും പിഴയും. വാളത്തുംഗല്‍ സ്വദേശി ഷിബു(30)വിനെയാണ് ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 20 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയുമാണ് കോടതി ശിക്ഷവിധിച്ചത്. ലഹരിക്കടിമയായ ഇയാള്‍ പെണ്‍കുട്ടി ഏഴാം ക്ലാസില്‍ പഠിക്കുന്നകാലം മുതല്‍ നിരന്തരമായി പീഡിപ്പിച്ചുവരികയായിരുന്നു. തിരിച്ചറിവായതോടെ കുട്ടി അമ്മയോട് പരാതിപ്പെട്ടെങ്കിലും ഭര്‍ത്താവിന്റെ ഉപദ്രവം ഭയന്ന് ഇവര്‍ പീഡനവിവരം മറച്ചുവെക്കുകയായിരുന്നു. പിതാവിന്റെ ശല്യം സഹിക്കാന്‍ കഴിയാതായതോടെ പെണ്‍കുട്ടി വീട്ടിലെത്തിയ ആശാവര്‍ക്കറോട് വിവരംപറയുകയും ഇവര്‍ ഇരവിപുരം പോലീസിനെ അറിയിക്കുകയുമായിരുന്നു. 2017 ഏപ്രില്‍ 25ന് പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ഇരവിപുരം സിഐ പങ്കജാക്ഷന്‍, എഎസ്‌ഐമാരായ സുനില്‍, ലഗേഷ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    1 hour ago

    സംഘര്‍ഷമാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്താന്‍ കാരണം: എ ജി

  • 2
    5 hours ago

    അപകട മരണവാര്‍ത്തകള്‍ നാടിനെ വിറങ്ങലിപ്പിക്കുമ്പോള്‍

  • 3
    5 hours ago

    ശബരിമല സുരക്ഷ;കെ സുരേന്ദ്രന് ജാമ്യം

  • 4
    6 hours ago

    പ്രതിഷേധക്കാരെയും ഭക്തരെയും എങ്ങനെ തിരിച്ചറിയും: ഹൈക്കോടതി

  • 5
    6 hours ago

    എംഐ ഷാനവാസിന്റെ ഖബറടക്കം നാളെ; ഉച്ചമുതല്‍ പൊതുദര്‍ശനത്തിന് വെക്കും

  • 6
    6 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 7
    7 hours ago

    ‘സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടണം’

  • 8
    7 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 9
    8 hours ago

    പെറുവില്‍ ശക്തമായ ഭൂചലനം