Wednesday, November 14th, 2018

ഗര്‍ഭകാലത്ത് എള്ള് കഴിച്ചാല്‍ ഗുണങ്ങളേറെ..

ഇതില്‍ അയേണ്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ഗര്‍ഭിണിയ്ക്കുണ്ടാകുന്ന അനീമിയ പോലുള്ള പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ സാധിക്കും

Published On:Sep 5, 2018 | 9:28 am

ഗര്‍ഭകാലത്ത് ഗര്‍ഭിണികള്‍ കഴിയ്ക്കേണ്ട ഒരു ഭക്ഷണ വസ്തുവാണ് എള്ള്. എള്ള് ആരോഗ്യകരമായ ഗുണങ്ങളുള്ള ഒന്നാണ്. എള്ളു തന്നെ രണ്ടു വിധത്തിലുണ്ട്. കറുത്ത എള്ളും വെളുത്ത എള്ളും. ഇതില്‍ കറുത്ത എള്ളാണ് ആരോഗ്യപരമായി മുന്‍പന്തിയില്‍ നില്‍ക്കുന്നത്. എള്ളില്‍ ഫൈറ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ചില പ്രത്യേക ഘടകങ്ങള്‍ ശരീരം ആഗിരണം ചെയ്യുന്നതു തടയുന്നു. ഇതിനുളള നല്ലൊരു പരിഹാരമാണ് എള്ളു കുതിര്‍ത്തോ മുളപ്പിച്ചോ കഴിയ്ക്കുന്നത്.
ഇതില്‍ അയേണ്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ഗര്‍ഭിണിയ്ക്കുണ്ടാകുന്ന അനീമിയ പോലുള്ള പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ സാധിക്കും. അയേണ്‍ ഗുളികകള്‍ക്കു പകരം വയ്ക്കാവുന്ന ഒന്ന്. കറുത്ത എള്ളില്‍ അയേണ്‍ അംശം ധാരാളമുണ്ട്. ഇതുകൊണ്ടുതന്നെ ഇത് വിളര്‍ച്ച പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള സ്വാഭാവിക പരിഹാരവുമാണ്.
തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് എള്ള്. ശരീരത്തില്‍ ചൂടുല്‍പാദിപ്പിച്ച് അപചയപ്രക്രിയ ശക്തിപ്പെടുത്തിയാണ് ഇത് സാധിയ്ക്കുന്നത്. ശരീരത്തില്‍ ചൂടുല്‍പാദിപ്പിച്ച് അപചയപ്രക്രിയ ശക്തിപ്പെടുത്തിയാണ് ഇത് സാധിയ്ക്കുന്നത്.
കാല്‍സ്യത്തിന്റെ നല്ലൊരു ഉറവിടമാണ് എള്ള്. ഗര്‍ഭസ്ഥശിശുവിന്റേയും അമ്മയുടേയും എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് ഗുണകരം. ഇതില്‍ ധാരാളം കാല്‍സ്യം, ഫോസ്ഫറസ്, മഗ്‌നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഒരു ഗ്ലാസ് പാലിനേക്കാള്‍ കൂടുതല്‍ കാല്‍സ്യം ഒരു സ്പൂണ്‍ എള്ളിലുണ്ടെന്നു പറയാം. സിങ്കും ഇതിലുണ്ട്. എല്ലുകളുടെ ബലത്തിന് ഇത് ഏറെ നല്ലതാണ്.
എള്ളില്‍ ധാരാളം ന്യുട്രിയന്റുകള്‍ അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്‍, വൈറ്റമിന്‍ ബി, സി, അമിനോ ആസിഡുകള്‍ എന്നിവ. ഇത് കുഞ്ഞിനും അമ്മയ്ക്കും ഏറെ നല്ലതാണ്.
ഗര്‍ഭകാലത്ത് മൂത്രശങ്ക സാധാരണം. ഇതു കുറയ്ക്കാന്‍ എള്ള് സഹായിക്കും.ധാരാളം കോപ്പര്‍ അടങ്ങിയ ഒന്നാണ് എള്ള്. ഇതുകൊണ്ടുതന്നെ വാതം പോലുള്ള പ്രശ്നങ്ങള്‍ക്കും അത്യുത്തമമാണ്. എല്ലിന്റെ ആരോഗ്യത്തിനും കാല്‍സ്യമുള്ളതിനാല്‍ ഉത്തമം.

LIVE NEWS - ONLINE

  • 1
    7 hours ago

    ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

  • 2
    8 hours ago

    വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

  • 3
    10 hours ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 4
    13 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 5
    14 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 6
    14 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 7
    14 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 8
    15 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 9
    16 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി