ഞാന്‍ ഒഹാനിയനെ പ്രണയിക്കുന്നു: സെറീന

Published:December 30, 2016

serena-williams-reveals-surprise-engage-alexis-ohanian-full

 

 

 

 

 

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ടെന്നീസ് താരം സെറീന വില്യംസ് പ്രണയരഹസ്യം പുറത്തുവിട്ടു. സോഷ്യന്‍ മീഡിയ പ്ലാറ്റ്‌ഫോമായ റെഡിറ്റിന്റെ സഹ സ്ഥാപകന്‍ അലക്‌സിസ് ഒഹാനിയന് ഒപ്പം ഒന്നിച്ചുജീവിക്കാന്‍ തീരുമാനിച്ചായി സെറീന അറിയിച്ചു. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നിച്ചുജീവിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ വിവാഹം എന്നു നടത്തുമെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഒഹിനിയന്റെ വക്താവ് വാര്‍ത്ത സ്ഥിരീകരിച്ചു.
റെഡിറ്റില്‍ പ്രണയാഭ്യര്‍ഥനകളെ സംബന്ധിക്കുന്ന കഥകള്‍ പങ്കുവെയ്ക്കുന്ന ഫോറത്തിലാണ് ഒന്നിച്ചുജീവിക്കാന്‍ പോകുന്ന കാര്യം സെറീന പുറംലോകത്തെ അറിയിച്ചത്. ഒഹാനിയന്‍ പ്രണയാഭ്യര്‍ഥന നടത്തിയത് അടക്കമുള്ള സംഭവങ്ങള്‍ കവിതയുടെ രൂപത്തിലാണ് സെറീന അവതരിപ്പിച്ചത്. തങ്ങള്‍ ആദ്യമായി കണ്ടുമുട്ടിയ റോമില്‍ വച്ച് ഒഹാനിയന്‍ വിവാഹാഭ്യര്‍ഥന നടത്തുകയായിരുന്നുവെന്ന് സെറീന കുറിപ്പില്‍ പറയുന്നു.
സെറീനയും ഒഹാനിയനും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നെങ്കിലും ഇരുവരും ഇതേക്കുറിച്ച് പ്രതികരിക്കാതെ ഇക്കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.