Wednesday, July 24th, 2019

സെന്‍സസിനെന്ന പറഞ്ഞെത്തിയ യുവാവ് വീട്ടമ്മയെ ആക്രമിച്ചു

കല്‍പ്പറ്റ: സെന്‍സസിനെന്ന്പറഞ്ഞെത്തിയ യുവാവ് വീട്ടമ്മയെ ഹെല്‍മെറ്റുകൊണ്ട് അടിച്ചുപരിക്കേല്‍പിച്ചു. വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ ഞര്‍ളേരി ചക്കര അബൂബക്കറിന്റെ ഭാര്യ ബിയ്യാത്തുവിനാണ് (45) പരിക്ക്. തല്ക്ക് ഗുരുതരമായ പരിക്കേറ്റ ഇവരെ പടിഞ്ഞാറത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം. പഞ്ചായത്തില്‍നിന്നാണെന്നും സെന്‍സസ് എടുക്കാനാണെന്നും പരിചയപ്പെടുത്തിയാണ് യുവാവ് എത്തിയത്. ഇയാള്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഇതിനിടയില്‍ യാതൊരു പ്രകോപനവുമില്ലാതെ ഹെല്‍മെറ്റുകൊണ്ട് ബിയ്യാത്തുവിനെ തലക്കടിച്ചുവീഴ്ത്തി. ബിയ്യാത്തു ബോധരഹിതയായി വീണ ഉടനെ യുവാവ് ബൈക്കില്‍ കയറിപ്പോയതായി അയല്‍വാസികള്‍ പറഞ്ഞു. സമീപത്തെ ചില വീടുകളിലും ഇയാള്‍ … Continue reading "സെന്‍സസിനെന്ന പറഞ്ഞെത്തിയ യുവാവ് വീട്ടമ്മയെ ആക്രമിച്ചു"

Published On:Oct 26, 2013 | 1:23 pm

കല്‍പ്പറ്റ: സെന്‍സസിനെന്ന്പറഞ്ഞെത്തിയ യുവാവ് വീട്ടമ്മയെ ഹെല്‍മെറ്റുകൊണ്ട് അടിച്ചുപരിക്കേല്‍പിച്ചു. വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ ഞര്‍ളേരി ചക്കര അബൂബക്കറിന്റെ ഭാര്യ ബിയ്യാത്തുവിനാണ് (45) പരിക്ക്. തല്ക്ക് ഗുരുതരമായ പരിക്കേറ്റ ഇവരെ പടിഞ്ഞാറത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം. പഞ്ചായത്തില്‍നിന്നാണെന്നും സെന്‍സസ് എടുക്കാനാണെന്നും പരിചയപ്പെടുത്തിയാണ് യുവാവ് എത്തിയത്. ഇയാള്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഇതിനിടയില്‍ യാതൊരു പ്രകോപനവുമില്ലാതെ ഹെല്‍മെറ്റുകൊണ്ട് ബിയ്യാത്തുവിനെ തലക്കടിച്ചുവീഴ്ത്തി. ബിയ്യാത്തു ബോധരഹിതയായി വീണ ഉടനെ യുവാവ് ബൈക്കില്‍ കയറിപ്പോയതായി അയല്‍വാസികള്‍ പറഞ്ഞു. സമീപത്തെ ചില വീടുകളിലും ഇയാള്‍ സെന്‍സസ് നടത്തിയിരുന്നു.
ഇതിനിടെ നാലാം മൈല്‍ പീച്ചങ്കോട്ട് ബൈക്കിലെത്തിയ യുവാവ് അയാട്ട് മൊയ്തുവിന്റെ വീട്ടില്‍ സെന്‍സസിന് എത്തുകയും 10,000 രൂപയുടെ മൊബൈല്‍ കവരുകയും ചെയ്തു. മോഷണത്തിനാണോ യുവാവ് എത്തിയതെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് പടിഞ്ഞാറത്തറ പോലീസ് പറഞ്ഞു. കേസെടുത്തു.

LIVE NEWS - ONLINE

  • 1
    10 hours ago

    കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസവോട്ടില്‍ പരാജയപ്പെട്ടു

  • 2
    12 hours ago

    സന്തോഷത്തോടെ സ്ഥാനമൊഴിയാന്‍ തയ്യാറാണെന്ന് കുമാരസ്വാമി

  • 3
    13 hours ago

    ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും

  • 4
    15 hours ago

    കാര്‍ വാങ്ങാന്‍ പിരിവെടുത്ത സംഭവം; മുല്ലപ്പള്ളിക്കെതിരെ വിമര്‍ശനവുമായി അനില്‍ അക്കര

  • 5
    17 hours ago

    നിപ ബാധിതന്‍ ആശുപത്രി വിട്ടു

  • 6
    19 hours ago

    മാവ് വീണ് വീട് തകര്‍ന്നു

  • 7
    19 hours ago

    സിപിഐ മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജും ജലപീരങ്കിയും

  • 8
    19 hours ago

    പ്രവാസിയായ മധ്യവയസ്‌കന്‍ ദുരൂഹ സാഹചര്യത്തില്‍ മുങ്ങിമരിച്ച നിലയില്‍

  • 9
    20 hours ago

    ശബരിമല വിഷയം ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കി: കോടിയേരി