സെല്‍ഫി ചര്‍മ്മത്തിന് ചുളിവുണ്ടാക്കുന്നു

Published:June 20, 2016

Selfie Photo Full 01

 

 

 
സെല്‍ഫി എടുക്കുന്നവര്‍ക്ക് ഒരു ദു:ഖ വാര്‍ത്ത. അധികം സെല്‍ഫികള്‍ എടുക്കാന്‍ ശ്രമിക്കണ്ട. അതു നിങ്ങളുടെ ചര്‍മ്മത്തെ ബാധിക്കും ചുളിവുകള്‍ ഉണ്ടാവും. ഇത് വെറുതെ പറയുന്നതല്ല ത്വക്ക് രോഗവിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പാണ്. തുടര്‍ച്ചയായി സ്മാര്‍ട്ട് ഫോണുകളില്‍ നിന്നും വെളിച്ചവും റേഡിയേഷനുമാണ് ഏല്‍ക്കുന്നതാണ് പ്രശ്‌നം. ഇവ തുടര്‍ച്ചയായി മുഖത്ത് അടിക്കുന്നത് പ്രായം കൂടാനും ചുളിവുകള്‍ ഉണ്ടാവാനും കാരണമാകുന്നു.
ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നവര്‍ ഏത് കയ്യിലാണ് ഫോണ്‍ പിടിക്കുന്നതെന്ന് മുഖത്തെ ഏതു വശത്തിനാണ് കൂടുതല്‍ തകരാറു സംഭവിച്ചതെന്നു നോക്കി ഡോക്ടര്‍മാര്‍ക്ക് പറയാന്‍ സാധിക്കും. മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള വൈദ്യുതകാന്തശക്തിയുള്ള റേഡിയേഷനുകള്‍ ത്വക്കിലെ ഡി.എന്‍.എയ്ക്ക് തകറാറുണ്ടാക്കുകയും അതുമൂലം പുതിയ കോശങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയാതെ വരികയും ചുളിവുകള്‍ ഉണ്ടാവുകയും ചെയ്യുന്നുവെന്ന് വിദഗ്ദര്‍ കരുതുന്നു.
നിരവധി തവണ സെല്‍ഫി എടുക്കുന്നവരുടെ മുഖത്തിന്റെ ഒരു വശത്ത് നിറംമങ്ങി വൃത്തികേടാകുന്നതായി കാണപ്പെടുമെന്നും അവര്‍ പറയുന്നു. ത്വക്കിലെ ധാതുക്കളില്‍ റേഡിയേഷനുകള്‍ വ്യത്യാസം വരുത്തുന്നു. സണ്‍സ്‌ക്രീനുകളുടെ ഉപയോഗത്തിനും ഇതിനെ തടയാന്‍ സാധിക്കില്ല എന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.