Wednesday, April 24th, 2019

സ്വവര്‍ഗരതി: കണ്ണൂരിലും ബിഗ്‌സല്യൂട്ട് ബൈ ബൈ സെക്ഷന്‍ 377

തങ്ങളും മനുഷ്യരാണെന്നതിനുള്ള തെളിവാണ് സുപ്രീംകോടതി വിധിയിലൂടെ പുറത്തുവന്നിരിക്കുന്നതെന്നായിരുന്നു ഒത്തുകൂടിയവരുടെ പ്രതികരണം.

Published On:Sep 7, 2018 | 10:38 am

കണ്ണൂര്‍: സ്വവര്‍ഗ രതി ക്രിമിനല്‍ കുറ്റമാണെന്ന 150 വര്‍ഷം പഴക്കമുള്ള നിയമത്തെ തിരുത്തിയ സുപ്രീംകോടതി വിധിയില്‍ ആഹ്ലാദം പങ്കുവെക്കുകയായിരുന്നു അവര്‍. ട്രാന്‍സ്‌ജെന്റര്‍ ആക്റ്റിവിസ്റ്റുകളും സ്വവര്‍ഗാനുരാഗികളും എഴുത്തുകാരും ഉള്‍പ്പെടെ നിരവധി പേരാണ് നാടെങ്ങും ആഹ്ലാദം പങ്കിടാന്‍ എത്തിച്ചേര്‍ന്നത്. കേക്ക് മുറിച്ചും ലഡു വിതരണം ചെയ്തും വര്‍ണകുടകള്‍ നിവര്‍ത്തിയും ആര്‍പ്പുവിളിച്ചും ആലിംഗനവും ചുംബനവും പങ്കുവെച്ചും സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തു. കണ്ണൂരിലെ സ്വവര്‍ഗാനുരാഗികള്‍ ആഹ്ലാദം പങ്കുവെച്ചു. പഴയ ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ മധുരവിതരണം നടത്തി. സന്ധ്യ അരുന്ധതി, എമിഷിറോന്‍, പി പി ലിജ, സ്‌നേഹ, കൃഷ്‌ണേന്ദു, ജാസ്മിന്‍, ഉണ്ണിമായ, സൗമിനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
തങ്ങളും മനുഷ്യരാണെന്നതിനുള്ള തെളിവാണ് സുപ്രീംകോടതി വിധിയിലൂടെ പുറത്തുവന്നിരിക്കുന്നതെന്നായിരുന്നു ഒത്തുകൂടിയവരുടെ പ്രതികരണം. തങ്ങള്‍ എന്താണോ അങ്ങിനെ ജീവിക്കാന്‍ അനുവദിക്കണം. ഈ വിധിക്കായി പോരാട്ടം നടത്തിയ നിരവധി പേരെയും അവര്‍ അനുസ്മരിച്ചു.
സ്വവര്‍ഗ രതി ഉള്‍പ്പെടെയുള്ള പ്രകൃതിവിരുദ്ധ രതി കുറ്റകരമാണെന്ന ഇന്ത്യന്‍ നിയമ വ്യവസ്ഥയിലെ 377ാം വകുപ്പാണ് ഇന്നലെ സുപ്രീംകോടതി റദ്ദാക്കിയത്. ബ്രിട്ടീഷ് ഭരണകാലത്ത് അവരുണ്ടാക്കിയ നിയമങ്ങളില്‍ ഒന്നായിരുന്നു അത്. സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ ഭിന്നലിംഗക്കാരും സ്വവര്‍ഗരാനുരാഗികളും സന്തോഷം പങ്കുവെച്ച് രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ കുറേനാളുകളായി ട്രാന്‍സ്ജന്റേഴ്‌സിനെതിരെ പോലീസ് കേസെടുക്കുമ്പോള്‍ എന്തിനും ഏതിനും 377ചുമത്തുന്ന പതിവുണ്ടായിരുന്നു. അതിനുമാറ്റം വരുത്തിയതിന് സുപ്രീംകോടതിക്ക് ബിഗ്‌സല്യൂട്ട് എന്നാണ് ട്രാന്‍സ്ജന്റര്‍മാര്‍ പറയുന്നത്.
23ഓളം രാജ്യങ്ങളില്‍ എടുത്തുകളഞ്ഞ നിയമമാണിത്. വൈവിധ്യങ്ങളെ അംഗീകരിക്കുന്ന രാജ്യമെന്ന ഖ്യാതിയുണ്ടെങ്കിലും ഇന്ത്യ ലൈംഗിക വൈവിധ്യത്തിനെതിരെ മുഖംതിരിച്ചിരുന്നു. ഇനി നമ്മുടെ ഭരണസംവിധാനം ഈ വിധിയെ എങ്ങിനെ നോക്കികാണുന്നുവെന്നതിനെ കുറിച്ച് ആശങ്കയുണ്ട്. സ്വവര്‍ഗ വിവാഹം അവര്‍ക്ക് ഒരു കുഞ്ഞിനെ ദത്തെടുത്ത് വളര്‍ത്തുന്നതിനും സഞ്ചാരസ്വാതന്ത്ര്യത്തെയും വിധി എങ്ങിനെ സ്വാധീനിക്കും എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

LIVE NEWS - ONLINE

 • 1
  7 hours ago

  ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

 • 2
  8 hours ago

  ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

 • 3
  10 hours ago

  കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

 • 4
  11 hours ago

  അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

 • 5
  13 hours ago

  ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

 • 6
  13 hours ago

  ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

 • 7
  13 hours ago

  ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

 • 8
  16 hours ago

  ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

 • 9
  17 hours ago

  സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം