Friday, November 16th, 2018

സ്വവര്‍ഗരതി കുറ്റകരമല്ലെന്ന് സുപ്രീംകോടതി

രണ്ട് വ്യക്തികള്‍ തമ്മില്‍ ഉഭയകക്ഷി സമ്മതത്തോടെ നടത്തുന്ന ലൈംഗിക ബന്ധം കുറ്റകരമാണെന്ന് പറയാനാവില്ല.

Published On:Sep 6, 2018 | 12:00 pm

ന്യൂഡല്‍ഹി:  ഇന്ത്യയില്‍ സ്വവര്‍ഗരതി കുറ്റകരമല്ലെന്ന് സുപ്രീംകോടതിയുടെ നിര്‍ണായക വിധി. പരമോന്നത കോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഭരണഘടനയിലെ 377-ാം വകുപ്പ് കോടതി റദ്ദാക്കി. 157 വര്‍ഷത്തിന് ശേഷമാണ് ചരിത്ര വിധിയിലുടെ വകുപ്പ് റദ്ദാക്കുന്നത്.
ഒരാളുടെ വ്യക്തിത്വം സമൂഹം അംഗീകരിക്കണമെന്ന് വിധി പ്രസ്താവിച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി. ഒരാള്‍ക്ക് ആയാളുടെ വ്യക്തിത്വത്തില്‍ നിന്ന് ഒളിച്ചോടാനാവില്ല. സാധാരണ പൗരന്‍മാര്‍ക്ക് ലഭിക്കുന്ന മൗലികാവകാശങ്ങള്‍ എല്‍.ജി.ബി.ടി വിഭാഗത്തിനും ലഭിക്കണമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
രണ്ട് വ്യക്തികള്‍ തമ്മില്‍ ഉഭയകക്ഷി സമ്മതത്തോടെ നടത്തുന്ന ലൈംഗിക ബന്ധം കുറ്റകരമാണെന്ന് പറയാനാവില്ല. ധാര്‍മികത മറ്റുള്ളവരുടെ അവകാശങ്ങള്‍ ഹനിച്ചുകൊണ്ടാവരുത്. മുന്‍വിധികളോടും പരമ്പരാഗത സങ്കല്‍പ്പങ്ങളോടും വിട പറയേണ്ട സമയമായെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേ സമയം, മൃഗങ്ങളുമായുള്ള ലൈംഗിക ബന്ധം കുറ്റകരമാണെന്ന് കോടതി വ്യക്തമാക്കി.
ഭരതനാട്യം നര്‍ത്തകന്‍ നവ്‌തേജ് സിംഗ് ജോഹര്‍, മാധ്യമപ്രവര്‍ത്തകന്‍ സുനില്‍ മെഹ്‌റ, ഭക്ഷണശാല നടത്തിപ്പുകാരി റിതു ഡാല്‍മിയ, നീംറാന ഹോട്ടല്‍ സ്ഥാപകന്‍ അമന്‍ നാഥ്, ബിസിനസുകാരി അയേഷ കപൂര്‍ എന്നിവരാണ് ഇതുസംബന്ധിച്ച ഹരജിയുമായി കോടതിയെ സമീപിച്ചത്. സ്വവര്‍ഗാനുരാഗികളായ തങ്ങള്‍ ശിക്ഷിക്കപ്പെടുമോ എന്ന ഭയത്തിലാണ് ജീവിക്കുന്നതെന്ന് ഇവര്‍ കോടതിയില്‍ വാദിച്ചിരുന്നു.

 

LIVE NEWS - ONLINE

  • 1
    12 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 2
    13 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 3
    14 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 4
    16 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 5
    18 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 6
    19 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 7
    21 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 8
    21 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 9
    21 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി