Sunday, September 23rd, 2018

കുമ്പസാരത്തിലും മിടുക്ക് കാട്ടുന്നവര്‍

        സംസ്ഥാനം നേരിടുന്ന അതീവ ഗുരുതരമായ സാമ്പത്തീക പ്രതിസന്ധികളുടെ മുഖ്യകാരണങ്ങളിലൊന്ന് ഇന്നലെയാണ് വെളിപ്പെട്ടത്. ഉന്നതതല യോഗമാണ് ഇതിന് നിമിത്തമായത്. നികുതി പിരിച്ചെടുക്കുന്നതില്‍ വന്‍പരാജയമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ചീഫ് സെക്രട്ടറിക്ക് തന്നെ തുറന്നു സമ്മതിക്കേണ്ടിവന്നു. മുമ്പൊരിക്കലും ഉണ്ടാകാത്ത വിധമുള്ള കടുത്ത സാമ്പത്തീക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. നികുതി പിരിവും മറ്റും ഊര്‍ജിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് അതത് വകുപ്പ് തലവന്മാര്‍ക്കയച്ച കത്തും ഫലം കണ്ടില്ലെന്ന് ചീഫ് സെക്രട്ടറിക്ക് യോഗത്തിന് മുമ്പാകെ തുറന്ന് സമ്മതിക്കേണ്ടിവന്നു. യോഗത്തിന് മുമ്പാകെ മുഖ്യമന്ത്രി പറഞ്ഞത് ഉദ്യോഗസ്ഥരുടെ … Continue reading "കുമ്പസാരത്തിലും മിടുക്ക് കാട്ടുന്നവര്‍"

Published On:Oct 14, 2014 | 1:37 pm

Secretariat Kerala Full

 

 

 

 
സംസ്ഥാനം നേരിടുന്ന അതീവ ഗുരുതരമായ സാമ്പത്തീക പ്രതിസന്ധികളുടെ മുഖ്യകാരണങ്ങളിലൊന്ന് ഇന്നലെയാണ് വെളിപ്പെട്ടത്. ഉന്നതതല യോഗമാണ് ഇതിന് നിമിത്തമായത്.
നികുതി പിരിച്ചെടുക്കുന്നതില്‍ വന്‍പരാജയമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ചീഫ് സെക്രട്ടറിക്ക് തന്നെ തുറന്നു സമ്മതിക്കേണ്ടിവന്നു. മുമ്പൊരിക്കലും ഉണ്ടാകാത്ത വിധമുള്ള കടുത്ത സാമ്പത്തീക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. നികുതി പിരിവും മറ്റും ഊര്‍ജിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് അതത് വകുപ്പ് തലവന്മാര്‍ക്കയച്ച കത്തും ഫലം കണ്ടില്ലെന്ന് ചീഫ് സെക്രട്ടറിക്ക് യോഗത്തിന് മുമ്പാകെ തുറന്ന് സമ്മതിക്കേണ്ടിവന്നു.
യോഗത്തിന് മുമ്പാകെ മുഖ്യമന്ത്രി പറഞ്ഞത് ഉദ്യോഗസ്ഥരുടെ നിലപാടുകള്‍ സര്‍ക്കാരിന്റെ പ്രതിഛായക്ക് മങ്ങലേല്‍പ്പിച്ചെന്നാണ്. ക്ഷേമ പദ്ധതികള്‍ ജനങ്ങളിലെത്തുന്നില്ല. ഇക്കാര്യത്തില്‍ കലക്ടര്‍മാര്‍ കാര്യക്ഷമമാകണം. കഴിഞ്ഞ രണ്ട് വര്‍ഷമായി ഓണക്കാലത്ത് ക്ഷേമപെന്‍ഷനുകള്‍ അര്‍ഹരായവര്‍ക്ക് ലഭിക്കാത്തതിന്റെ കാരണം ഉദ്യോഗസ്ഥരാണെന്നാണ് മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തല്‍. സാമ്പത്തീക പ്രതിസന്ധിയുടെ ആഴം വലുതാണെന്നും കൂട്ടമായി പരിശ്രമിച്ചാലെ പ്രശ്‌നത്തിന് പരിഹാരമുണ്ടാവുകയുള്ളൂവെന്ന നിലപാടിലായിരുന്നു മന്ത്രി മാണി.
ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയും ധനമന്ത്രിയും തങ്ങളുടെ വാക്കുകളിലൂടെ പ്രതിഫലിപ്പിച്ചത് സംസ്ഥാനത്തെ സാമ്പത്തീക പ്രതിസന്ധിയാണ്. ഇതില്‍ ചീഫ് സെക്രട്ടറിയുടെ വാക്കുകളാണ് ഏറെ പ്രസക്തമാവുന്നത്. നികുതി പിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് വകുപ്പ് തലവന്മാര്‍ക്കയക്കുന്ന കത്ത് ഫലം കാണുന്നില്ലെന്ന് പറയുന്നത് വളരെ ഗൗരവമേറിയതാണ്. സര്‍ക്കാരിന്റെ ഭാഗമായി നിന്ന് തങ്ങളുടെ വകുപ്പുകള്‍ക്ക് കീഴെ വരുന്ന നികുതി പിരിവ് ഊര്‍ജിതപ്പെടുത്താനും കുടിശ്ശിക പിരിച്ചെടുക്കാനും ബാധ്യതപ്പെട്ട ഉദ്യോഗസ്ഥര്‍ അങ്ങിനെ ചെയ്യുന്നില്ലെങ്കില്‍ അവര്‍ക്ക് ആ സ്ഥാനത്ത് ഇരിക്കാന്‍ എന്ത് യോഗ്യതയാണുള്ളത്? അങ്ങിനെയുള്ളവരെ ആരാണ് നേരെയാക്കേണ്ടത്? ഉത്തരവാദിത്വം നിറവേറ്റുന്നില്ലെങ്കില്‍ അവരെ വിളിച്ചു വരുത്തി ശാസിക്കണം. അപ്പോള്‍ ഇതൊന്നും ചെയ്യാതെ സാമ്പത്തിക പ്രതിസന്ധി മുറിച്ചുകടക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്നു വരുമ്പോള്‍ പേരിന് ഒരു ഉന്നത തലയോഗം ചേരുക, അതില്‍ കുമ്പസാരിക്കുക, ഏറ്റുപറയുക ഇത്യാദി കാര്യങ്ങള്‍ ശരിക്കും ഒരധരവ്യായാമം മാത്രമായേ കണക്കിലെടുക്കാന്‍ സാധിക്കുന്നുള്ളു. ഇപ്പോഴത്തെ പ്രതിസന്ധി മൂര്‍ച്ഛിപ്പിക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ അലസതയും അലംഭാവവും കാരണമായിട്ടുണ്ടെന്ന ഏറ്റുപറച്ചിലാണ് യഥാര്‍ത്ഥത്തില്‍ ഇന്നലെയുണ്ടായത്.
ഇനി മറ്റൊരുകാര്യം. ഇത്തരമൊരു യോഗം നേരത്തെ തന്നെ വിളിച്ചുചേര്‍ക്കേണ്ടതായിരുന്നു. അല്ലാതെ സംസ്ഥാനം അതീവ ഗുരുതരമായ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി നിലയില്ലാകയത്തില്‍ മുങ്ങിത്താണു കൊണ്ടിരിക്കുമ്പോള്‍ ധൃതിപ്പെട്ട് ഒരു യോഗം വിളിച്ചു ചേര്‍ത്തിട്ട് എന്ത് പ്രയോജനമാണ് ലഭിക്കുക? ജില്ലാ കലക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ ഇടയ്ക്കിടെ വിളിച്ചു ചേര്‍ത്ത് നികുതിപിരിവിന്റെ പുരോഗതിയും മറ്റും വിലയിരുത്തേണ്ടസ്ഥാനത്ത് അതൊന്നും ചെയ്യാതെ ഒരുതരത്തില്‍ വണ്ടിപോയിട്ട് തലവെക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. നികുതി പിരിവില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ഇത്തരത്തിലാണെന്നതിന് ഇതില്‍പ്പരം തെളിവുകള്‍ വേറെ വേണ്ട.
എന്തായാലും ഇന്നലത്തെ യോഗം ചില വീണ്ടുവിചാരങ്ങള്‍ക്കിടയാക്കിയെന്നുതന്നെ പറയാം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന്റെ സ്പിരിറ്റ് ഉള്‍ക്കൊണ്ട് അതത് വകുപ്പ് തലവന്മാര്‍ തങ്ങളുടെ അധീനതയില്‍ വരുന്ന സര്‍ക്കാരിന് ലഭിക്കേണ്ട പണം കൂടിശ്ശിക സഹിതം പിരിച്ചെടുത്തെന്ന് ഉറപ്പ് വരുത്താന്‍ കഴിയണം. മറ്റെന്ത് പ്രവര്‍ത്തനങ്ങള്‍ മാറ്റി നിര്‍ത്തിയാലും നികുതി പിരിവിന് തന്നെയായിരിക്കണം ആദ്യ പരിഗണന. സാധാരണക്കാരെ ഞെക്കിപ്പിഴിയാന്‍ വെമ്പല്‍ കാട്ടുന്ന സര്‍ക്കാര്‍ വന്‍കിടക്കാരെ വഴിവിട്ട് സഹായിക്കുകയാണെന്ന ആരോപണം ഇല്ലാതാക്കാനും നികുതി കുടിശ്ശികയടക്കം പിരിച്ചെടുക്കുന്നതിലൂടെ സാധിക്കും. അതൊന്നും ചെയ്യാതെ എല്ലാം കാഴ്ചക്കാരെപ്പോലെ നോക്കിനിന്നാല്‍ കാലിനടിയിലെ മണ്ണ് ഒലിച്ചു പോവുകതന്നെ ചെയ്യും. പിന്നെ പരിതപിച്ചിട്ട് കാര്യവുമില്ല.

LIVE NEWS - ONLINE

 • 1
  12 hours ago

  ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

 • 2
  14 hours ago

  ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

 • 3
  16 hours ago

  കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

 • 4
  18 hours ago

  സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

 • 5
  19 hours ago

  മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

 • 6
  20 hours ago

  മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

 • 7
  1 day ago

  ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

 • 8
  1 day ago

  ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

 • 9
  1 day ago

  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി