Friday, September 21st, 2018

മലയാളി യാത്രക്കാര്‍ക്ക് സര്‍ക്കാര്‍ സൗകര്യമൊരുക്കണം

ഓണം-ബക്രീദ് ഉത്സവാഘോഷ കാലത്ത് കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്കുള്ള കര്‍ണാടക ആര്‍ ടി സി ബസുകള്‍ അധിക നിരക്ക് ഈടാക്കുന്നതല്ല. അധികമായി നടത്തുന്ന സര്‍വീസുകള്‍ക്കും ഓണക്കാലത്തെ പ്രതിദിന സര്‍വീസുകള്‍ക്കും മണ്‍സൂണ്‍ സീസണ്‍ നിരക്ക് മാത്രമെ ഈടാക്കുകയുള്ളൂ എന്ന കര്‍ണാടക സര്‍ക്കാര്‍ തീരുമാനം പതിനായിരക്കണക്കിന് മലയാളി യാത്രക്കാര്‍ക്ക് അനുഗ്രഹമാകും. മുന്‍വര്‍ഷങ്ങളില്‍ സ്വകാര്യ ബസുകളുടെ യാത്രാനിരക്ക് വര്‍ധന കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് അവധിക്കാലം ചിലവഴിക്കാന്‍ കാത്തിരുന്ന ആയിരക്കണക്കിന് മലയാളികള്‍ക്ക് ഇരുട്ടടിയായിരുന്നു. സര്‍ക്കാര്‍ ബസുകളും നിരക്ക് കൂട്ടിയത് ഒട്ടേറെ യാത്രക്കാരെ സാമ്പത്തിക പ്രയാസത്തിലാക്കി. … Continue reading "മലയാളി യാത്രക്കാര്‍ക്ക് സര്‍ക്കാര്‍ സൗകര്യമൊരുക്കണം"

Published On:Aug 2, 2018 | 2:06 pm

ഓണം-ബക്രീദ് ഉത്സവാഘോഷ കാലത്ത് കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്കുള്ള കര്‍ണാടക ആര്‍ ടി സി ബസുകള്‍ അധിക നിരക്ക് ഈടാക്കുന്നതല്ല. അധികമായി നടത്തുന്ന സര്‍വീസുകള്‍ക്കും ഓണക്കാലത്തെ പ്രതിദിന സര്‍വീസുകള്‍ക്കും മണ്‍സൂണ്‍ സീസണ്‍ നിരക്ക് മാത്രമെ ഈടാക്കുകയുള്ളൂ എന്ന കര്‍ണാടക സര്‍ക്കാര്‍ തീരുമാനം പതിനായിരക്കണക്കിന് മലയാളി യാത്രക്കാര്‍ക്ക് അനുഗ്രഹമാകും. മുന്‍വര്‍ഷങ്ങളില്‍ സ്വകാര്യ ബസുകളുടെ യാത്രാനിരക്ക് വര്‍ധന കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് അവധിക്കാലം ചിലവഴിക്കാന്‍ കാത്തിരുന്ന ആയിരക്കണക്കിന് മലയാളികള്‍ക്ക് ഇരുട്ടടിയായിരുന്നു. സര്‍ക്കാര്‍ ബസുകളും നിരക്ക് കൂട്ടിയത് ഒട്ടേറെ യാത്രക്കാരെ സാമ്പത്തിക പ്രയാസത്തിലാക്കി. കാലവര്‍ഷവും നിപ വൈറസ് ബാധയും ഏറെ നാശനഷ്ടം വിതച്ച കേരളത്തിനുണ്ടായ ആഘാതം പരിഗണിച്ചാണ് നിരക്ക് വര്‍ധന ഒഴിവാക്കാന്‍ കര്‍ണാടക ആര്‍ ടി സി ബസുകള്‍ തീരുമാനിച്ചതിന് കാരണം.
വിദ്യാഭ്യാസം, ജോലി, ബിസിനസ് തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ബംഗളുരു, മൈസൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വര്‍ഷങ്ങളായി കുടുംബസമേതവും അല്ലാതെയും താമസിച്ചുവരുന്ന ലക്ഷക്കണക്കിന് കേരളീയരുണ്ട്. യാത്രക്കാര്‍ മാത്രമല്ല, പഴം, പച്ചക്കറി തുടങ്ങിയ ഉല്‍പന്നങ്ങളും കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് ബസ് വഴി എത്തുന്നുണ്ട്. ഉത്സവ സീസണില്‍ തീവണ്ടിയെ മാത്രം ആശ്രയിച്ച് നാട്ടിലെത്താന്‍ അയല്‍സംസ്ഥാനത്തെ മലയാളികള്‍ക്കാവില്ല. ബസുകള്‍ക്ക് തന്നെ സീറ്റ് ലഭിക്കണമെങ്കില്‍ ആഴ്ചകള്‍ക്ക് മുന്നേ റിസര്‍വ് ചെയ്യണം. ഓണം-ബക്രീദ് ഉത്സവ സീസണില്‍ കുടുംബസമേതമാണ് പലരുടെയും യാത്ര. കഴിഞ്ഞവര്‍ഷം വരെ സാധാരണ നിരക്കിന്റെ 25 ശതമാനം വരെ വര്‍ധനയാണ് ഉത്സവസീസണില്‍ കര്‍ണാടക ആര്‍ ടി സി ബസുകള്‍ ഈടാക്കിയിരുന്നത്. ഇത്തവണ 20 ശതമാനം മാത്രമാണ് വര്‍ധന. ഇതോടൊപ്പം കേരളത്തിലെയും കര്‍ണാടകയിലെയും സ്വകാര്യ ബസുകളും യാത്രക്കാരുടെ സഹായത്തിനെത്തണം.
വടക്കന്‍ കേരളത്തിലേക്ക് ഇത്തവണ കൂടുതല്‍ ആര്‍ ടി സി ബസുകള്‍ പ്രഖ്യാപിച്ചിട്ടില്ല. ആദ്യഘട്ടത്തില്‍ 64 ഷെഡ്യൂള്‍ കേരളത്തിലേക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ബുക്കിങ്ങ് തീരുന്ന മുറക്ക് കൂടുതല്‍ ബസുകള്‍ സര്‍വീസുകള്‍ നടത്തുന്നതിനും തീരുമാനമുണ്ടാവും. മടക്കയാത്രക്കാര്‍ക്കും ഈ സൗകര്യം ലഭ്യമാക്കേണ്ടതുണ്ട്. കെ എസ് ആര്‍ ടി സി ബസുകള്‍ കൂടുതല്‍ സര്‍വീസുകള്‍ ഉത്സവകാലത്ത് നടത്തുമെന്നറിയിച്ചിട്ടുണ്ട്. ഇത് അയല്‍ സംസ്ഥാനത്തെ യാത്രക്കാര്‍ക്കനുഗ്രഹമാവും.
ഇരിട്ടി-വീരാജ്‌പെട്ട റൂട്ടില്‍ ഉരുള്‍പൊട്ടല്‍ കാരണം റോഡ് തകര്‍ന്നത് പുനഃസ്ഥാപിക്കാന്‍ വൈകുന്നത് കൂടുതല്‍ ബസുകള്‍ കണ്ണൂരിലേക്ക് സര്‍വീസ് നടത്തുന്നതിന് തടസമാവും. കേരളത്തില്‍ മഴ ഇനിയും കുറഞ്ഞിട്ടില്ല. മഴ തുടര്‍ന്നാല്‍ കേരള-കര്‍ണാടക യാത്ര ദുഷ്‌കരമാവും. തകര്‍ന്ന റോഡിലെയും മാനന്തവാടി വഴി കിലോമീറ്ററോളം വളഞ്ഞുചുറ്റി വരുന്നതും കൂടുതല്‍ ബസ് സര്‍വീസുകള്‍ നടത്തുന്നതിന് തടസമാവും. കേരളത്തിലെത്തേണ്ട മലയാളി യാത്രക്കാരെ സഹായിക്കാന്‍ സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്. ഉത്സവ സീസണില്‍ അന്യസംസ്ഥാനങ്ങളിലെ മലയാളികള്‍ക്ക് കേരളത്തിലേക്ക് സുഗമമായ യാത്ര ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി ഉണ്ടാകണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.

LIVE NEWS - ONLINE

 • 1
  4 hours ago

  ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

 • 2
  5 hours ago

  നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

 • 3
  7 hours ago

  ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

 • 4
  7 hours ago

  ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

 • 5
  10 hours ago

  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

 • 6
  11 hours ago

  കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

 • 7
  14 hours ago

  യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

 • 8
  15 hours ago

  അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

 • 9
  15 hours ago

  കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി