Monday, November 12th, 2018

സീപ്‌ളെയിന്‍ പറന്നുതുടങ്ങും

ആലപ്പുഴ: പരിസ്ഥിതി സംഘടനകളുടെയും മത്സ്യത്തൊഴിലാളികളുടെയും എതിര്‍പ്പിനും ആശങ്കകള്‍ക്കും ശേഷവും സീപ്‌ളെയിന്‍ പറന്നുതുടങ്ങുന്നു. പദ്ധതി ജലാശയത്തിന്‍െറ ജൈവവൈവിധ്യത്തെ തടികംമറിക്കുമെന്നാണ്‌ പരിസ്ഥിതി സംഘടനകളുടെ പ്രധാന ആരോപണം. കായലില്‍ വലിയൊരു പ്രദേശം പൂര്‍ണമായും മത്സ്യബന്ധനവും മറ്റും തടസ്സപ്പെടുത്തി സ്വകാര്യ വിമാന കമ്പനിക്ക്‌ വിട്ടുകൊടുക്കുന്നതിനെ മത്സ്യത്തൊഴിലാളി സംഘടനകളും എതിര്‍ക്കുന്നു. മതിയായ പരിസ്ഥിതി ആഘാത പഠനം നടത്താതെയാണ്‌ സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോകുന്നതെന്നും സംഘടനകള്‍ ആരോപിക്കുന്നു. സര്‍വീസിനുള്ള വിമാനം ദല്‍ഹിയില്‍ എത്തിക്കഴിഞ്ഞു. ബംഗളൂരു ആസ്ഥാനമായ കൈരളി ഏവിയേഷന്‍ ദുബൈയിലെ ഏവിയേഷന്‍ കമ്പനിയില്‍നിന്ന്‌ വാടകക്കെടുത്ത അഞ്ചുപേര്‍ക്ക്‌ മാത്രം … Continue reading "സീപ്‌ളെയിന്‍ പറന്നുതുടങ്ങും"

Published On:May 27, 2013 | 10:58 am

SEAPLANEആലപ്പുഴ: പരിസ്ഥിതി സംഘടനകളുടെയും മത്സ്യത്തൊഴിലാളികളുടെയും എതിര്‍പ്പിനും ആശങ്കകള്‍ക്കും ശേഷവും സീപ്‌ളെയിന്‍ പറന്നുതുടങ്ങുന്നു. പദ്ധതി ജലാശയത്തിന്‍െറ ജൈവവൈവിധ്യത്തെ തടികംമറിക്കുമെന്നാണ്‌ പരിസ്ഥിതി സംഘടനകളുടെ പ്രധാന ആരോപണം. കായലില്‍ വലിയൊരു പ്രദേശം പൂര്‍ണമായും മത്സ്യബന്ധനവും മറ്റും തടസ്സപ്പെടുത്തി സ്വകാര്യ വിമാന കമ്പനിക്ക്‌ വിട്ടുകൊടുക്കുന്നതിനെ മത്സ്യത്തൊഴിലാളി സംഘടനകളും എതിര്‍ക്കുന്നു. മതിയായ പരിസ്ഥിതി ആഘാത പഠനം നടത്താതെയാണ്‌ സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോകുന്നതെന്നും സംഘടനകള്‍ ആരോപിക്കുന്നു. സര്‍വീസിനുള്ള വിമാനം ദല്‍ഹിയില്‍ എത്തിക്കഴിഞ്ഞു. ബംഗളൂരു ആസ്ഥാനമായ കൈരളി ഏവിയേഷന്‍ ദുബൈയിലെ ഏവിയേഷന്‍ കമ്പനിയില്‍നിന്ന്‌ വാടകക്കെടുത്ത അഞ്ചുപേര്‍ക്ക്‌ മാത്രം യാത്രചെയ്യാവുന്ന വിമാനണിത്‌ കസ്റ്റംസ്‌ ക്‌ളിയറന്‍സിനും സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന്‍െറ അനുമതിക്കും ശേഷം രണ്ടുദിവസത്തിനുള്ളില്‍ വിമാനം കൊച്ചി വിമാനത്താവളത്തില്‍ എത്തിക്കും. കൊച്ചി വിമാനത്താവളമാകും തുടക്കത്തില്‍ സംസ്ഥാനത്തെ സീപ്‌ളെയിന്‍ സര്‍വീസിന്‍െറ ബേസ്‌ സ്‌റ്റേഷന്‍. സര്‍വീസിനായി കൊല്ലത്ത്‌ അഷ്‌മുടി കായലിലും ആലപ്പുഴ വേമ്പനാട്ടുകായലിലും വാട്ടര്‍ഡ്രോംസും ഫ്‌ളോട്ടിങ്‌ ജെട്ടികളും തയാറായിക്കഴിഞ്ഞു. പരമാവധി 2500 അടി മാത്രമെ റണ്‍വേക്ക്‌ ആവശ്യമായി വരൂ എന്നാണ്‌ ഇവര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്‌. ഉദ്‌ഘാടന തീയതി തിങ്കളാഴ്‌ച തീരുമാനിക്കുമെന്ന്‌ പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായ കേരള ടൂറിസം ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ലിമിറ്റഡ്‌ അധികൃതര്‍ അറിയിച്ചു. കൊല്ലത്തുനിന്ന്‌ ആലപ്പുഴയിലേക്കാകും ആദ്യ സര്‍വീസ്‌. മുഖ്യമന്ത്രി തന്നെയാണ്‌ ഉദ്‌ഘാടനം ചെയ്യുക. വേമ്പനാട്ടുകായല്‍ സംരക്ഷണ സമിതി തിങ്കളാഴ്‌ച തണ്ണീര്‍മുക്കത്ത്‌ വിപുലമായ ബഹുജന കണ്‍വെന്‍ഷന്‍ വിളിച്ചിട്ടുണ്ട്‌. ഉദ്‌ഘാടന തീയതി അറിഞ്ഞശേഷം വിപുലമായ സമരപരിപാടിക്ക്‌ രൂപംനല്‍കുമെന്ന്‌ എ.ഐ.ടി.യു.സി നേതാവ്‌ ടി.ജെ. ആഞ്ചലോസ്‌ പറഞ്ഞു. കേന്ദ്രസര്‍ക്കാറിന്‍െറ ഉടമസ്ഥതയിലുള്ള പവ്വന്‍ഹാന്‍സ്‌ ഹെലിക്കോപ്‌ടേഴ്‌സ്‌ ലിമിറ്റഡാണ്‌ വിശദമായ പദ്ധതിരേഖ തയാറാക്കിയത്‌.

LIVE NEWS - ONLINE

  • 1
    8 hours ago

    ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തില്‍ 70 ശതമാനം പോളിങ്

  • 2
    10 hours ago

    ശബരിമല യുവതി പ്രവേശനം: പുനഃപരിശോധനാ ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കും

  • 3
    12 hours ago

    ശബരിമലയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കരുതെന്ന് സര്‍ക്കാര്‍

  • 4
    15 hours ago

    വനിതാ ജയിലിലെ ആത്മഹത്യ ; നടപടി പൂഴ്ത്തിയത് അന്വേഷിക്കണം

  • 5
    16 hours ago

    ശബരിമല; സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു

  • 6
    16 hours ago

    കൊലക്കേസ് വിചാരണക്കിടയില്‍ രക്ഷപ്പെട്ട കൊടും കുറ്റവാളി വലയില്‍

  • 7
    17 hours ago

    അനന്ത്കുമാറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

  • 8
    17 hours ago

    ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി

  • 9
    17 hours ago

    ശബരിമലയിലെ ആചാരങ്ങളില്‍ ഇടപെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍