മാനം കറുക്കുമ്പോള്‍ ഭീതിയാണ് പെട്ടിപ്പാലം കോളനിക്കാര്‍ക്ക്. ശക്തിയായ കാറ്റില്‍ അടിച്ചുകയറുന്ന കൂറ്റന്‍ തിരമാല കോളനിവാസികളുടെ ഉറക്കം കെടുത്താന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. തലശ്ശേരി-മാഹി ദേശീയപാതയോരത്ത് ചെറുകൂരകളില്‍ താമസിച്ചിരുന്നവര്‍ക്ക് കോണ്‍ക്രീറ്റ് വീടുകളില്‍ താമസ സൗകര്യം ലഭിച്ചപ്പോള്‍ സന്തോഷിച്ച കുടുംബാംഗങ്ങള്‍ അപ്പാടെ ഇപ്പോള്‍ അങ്കലാപ്പിലാണ്. കോളനി നിവാസികളുടെ സുരക്ഷിതത്വത്തിനായി നിര്‍മ്മിച്ച കൂറ്റന്‍ കടല്‍ ഭിത്തിക്ക് മുകളിലൂടെ ആഞ്ഞടിക്കുന്ന തിരമാലകള്‍ വീടുകളിലെ രണ്ടാംനിലയില്‍ വരെ നാശം വിതക്കുന്നു. അകം മുഴുവന്‍ വെള്ളം കയറി വീട്ടുപകരണങ്ങള്‍ മുഴുവന്‍ നനഞ്ഞു കുതിരുകയയാണ്. കഴിഞ്ഞ രണ്ടുദിവസങ്ങൡായി അനുഭവപ്പെടുന്ന … Continue reading "കടലോര നിവാസികളുടെ സുരക്ഷിതത്വം ഉറപ്പാക്കണം"
മാനം കറുക്കുമ്പോള്‍ ഭീതിയാണ് പെട്ടിപ്പാലം കോളനിക്കാര്‍ക്ക്. ശക്തിയായ കാറ്റില്‍ അടിച്ചുകയറുന്ന കൂറ്റന്‍ തിരമാല കോളനിവാസികളുടെ ഉറക്കം കെടുത്താന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. തലശ്ശേരി-മാഹി ദേശീയപാതയോരത്ത് ചെറുകൂരകളില്‍ താമസിച്ചിരുന്നവര്‍ക്ക് കോണ്‍ക്രീറ്റ് വീടുകളില്‍ താമസ സൗകര്യം ലഭിച്ചപ്പോള്‍ സന്തോഷിച്ച കുടുംബാംഗങ്ങള്‍ അപ്പാടെ ഇപ്പോള്‍ അങ്കലാപ്പിലാണ്. കോളനി നിവാസികളുടെ സുരക്ഷിതത്വത്തിനായി നിര്‍മ്മിച്ച കൂറ്റന്‍ കടല്‍ ഭിത്തിക്ക് മുകളിലൂടെ ആഞ്ഞടിക്കുന്ന തിരമാലകള്‍ വീടുകളിലെ രണ്ടാംനിലയില്‍ വരെ നാശം വിതക്കുന്നു. അകം മുഴുവന്‍ വെള്ളം കയറി വീട്ടുപകരണങ്ങള്‍ മുഴുവന്‍ നനഞ്ഞു കുതിരുകയയാണ്. കഴിഞ്ഞ രണ്ടുദിവസങ്ങൡായി അനുഭവപ്പെടുന്ന കടലാക്രമണംമൂലം ഉറക്കമില്ലാതെ കഴിയുകയാണ് പെട്ടിപ്പാലം നിവാസികള്‍. കടലേറ്റം തടയുന്നതിന് മുനിസിപ്പാലിറ്റിയുടെയും സര്‍ക്കാറിന്റെയും സുരക്ഷാ നടപടികള്‍ക്ക് കാത്തിരിക്കുകയാണ് കുടുംബാംഗങ്ങള്‍.
കോളനിവാസികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്കിയ പാര്‍പ്പിട സമുച്ചയങ്ങള്‍ കാലവര്‍ഷക്കാലത്ത് ഒട്ടും സുരക്ഷിതമല്ലാത്ത സ്ഥിതിയിലാണ്. ട്രോളിങ്ങ് നിരോധനം കാരണം മത്സ്യത്തിന്റെ ലഭ്യതക്കുറവ് മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ജീവിതച്ചിലവ് ഗണ്യമായി വര്‍ധിപ്പിച്ചിരിക്കുന്നു. അതിനിടെയാണ് കടലേറ്റത്തിന്റെ ദുരിതവും. കടല്‍ കാറ്റേറ്റ് തുരുമ്പിച്ച് കേടുപാടുകള്‍ സംഭവിച്ച് ദുര്‍ബലമായ ജനാല വഴി അകത്തേക്ക് അടിച്ചു കയറുന്ന ഉപ്പുവെള്ളം വീട്ടുപകരണങ്ങളും വസ്ത്രങ്ങളും നനച്ചുകൊണ്ടിരിക്കുന്നു. ഇവയൊക്കെ മറ്റിടങ്ങളിലേക്ക് മാറ്റാന്‍ കഴിയാതെ വിഷമിക്കുകയാണ് കോളനിക്കാര്‍.
കുടുംബാംഗങ്ങള്‍ക്ക് വീട്ടിനകത്ത് കയറാന്‍ പറ്റാത്ത അവസ്ഥയായതിനാല്‍ ഭക്ഷണം പാകം ചെയ്ത് കഴിക്കാന്‍ പോലും സാധിക്കുന്നില്ല. ശക്തമായ തിരമാലകളാണ് കടല്‍ഭിത്തിക്ക് മുകളിലൂടെ അടിച്ചുകയുറുന്നത്. കോണ്‍ക്രീറ്റിലും കല്ലിലും പണിത പാര്‍പ്പിട സമുച്ചയങ്ങള്‍ കടലേറ്റത്തിന്റെ ശക്തിയില്‍ കുലുങ്ങുന്നതിനാല്‍ തകര്‍ന്നുവീഴുമെന്ന ഭീതിയില്‍ ഉറക്കം നഷ്ടപ്പെട്ട് കഴിയുകയാണ് കുടുംബാംഗങ്ങള്‍.
ജനാലയുടെ വിജാഗിരിയും കൊളുത്തുമെല്ലാം കടല്‍കാറ്റേറ്റ് ഇരുമ്പിച്ചതിനാല് ജനവാതിലുകള്‍ പലതും പൊട്ടിപ്പൊളിഞ്ഞ് തഴേക്ക് പതിച്ചുകഴിഞ്ഞു. കണ്ണൂര്‍ സിറ്റി, മൈതാനപ്പള്ളി പ്രദേശങ്ങളിലെ വീടുകളും കടലേറ്റ ഭീഷണിയിലാണ്. ഇവിടെ നൂറോളം വീടുകളിലേക്ക് തിരയടിച്ച് വെള്ളം കയറി. വീട്ടുപകരണങ്ങള്‍ പലതും നനഞ്ഞു കുതിര്‍ന്ന അവസ്ഥയിലാണ്. കാലവര്‍ഷത്തെ തുടര്‍ന്ന് ഇവിടങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ക്ക് കടലിലിറങ്ങാന്‍ പറ്റാത്ത അവസ്ഥയായതിനാല്‍ ജീവിത പ്രയാസത്തിലാണ് കുടുംബാംഗങ്ങള്‍. ഇവര്‍ക്ക് പുതിയ വീടുകള്‍ നിര്‍മ്മിച്ചു നല്‍കണമെന്ന ആവശ്യം നിലവിലുണ്ട്.
പെട്ടിപ്പാലത്തും കണ്ണൂര്‍ സിറ്റിയിലും സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഉടനടി തുടങ്ങണമെന്ന കുടുംബാംഗങ്ങളുടെ ആവശ്യം ജില്ലാ ഭരണകൂടം അടിയന്തരമായി പരിഗണിക്കേണ്ടിയിരിക്കുന്നു. എല്ലാവര്‍ഷവും കടല്‍ക്ഷോഭവും കടലേറ്റവും മൂലമുള്ള ദിരുതം അനുഭവപ്പെടുന്നതിനാല്‍ ഒരു പരിഹാരമെന്ന നിലയില്‍ പെട്ടിപ്പാലത്ത് പുലിമുട്ട് നിര്‍മ്മിച്ചു നല്‍കാമെന്ന മുന്‍ സര്‍ക്കാര്‍ വാഗ്ദാനം ഉടന്‍ നടപ്പിലാക്കണം. അഞ്ച് ഫ്ളാറ്റുകളിലായി പെട്ടിപ്പാലത്ത് താമസിക്കുന്ന ഇരുപതോളം കുടുംബാംഗങ്ങളുടെയും കുടിലുകളില്‍ കഴിയുന്നവരുടെയും പാര്‍പ്പിട സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം നടപ്പിലാക്കണമെന്ന ആവശ്യം ശക്തമായിരിക്കുന്നു. ഇക്കാര്യത്തില്‍ ജനപ്രതിനിധികള്‍ ഇടപെടണമെന്നും മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ ആഗ്രഹിക്കുന്നു.