Tuesday, September 25th, 2018

കസ്റ്റഡിയിലെടുത്ത എസ്.ഡി.പി.ഐ നേതാക്കളെ വിട്ടയച്ചു

എറണാകുളം പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം നടത്തി പുറത്തിറങ്ങുമ്പോഴായിരുന്നു ഇവരെ കസ്റ്റഡിയിലെടുത്തത്

Published On:Jul 16, 2018 | 7:09 pm

അഭിമന്യു വധക്കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത എസ്.ഡി.പി.ഐ സംസ്ഥാന നേതാക്കളെ പൊലീസ് വിട്ടയച്ചു. സംസ്ഥാന പ്രസിഡന്റടക്കം 7 പേരെയും വിട്ടയച്ചതായി പൊലീസ് അറിയിച്ചു. എറണാകുളം പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം നടത്തി പുറത്തിറങ്ങുമ്പോഴായിരുന്നു ഇവരെ കസ്റ്റഡിയിലെടുത്തത്.
അഭിമന്യു വധത്തിന്റെ പേരില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് എസ്ഡിപിഐ സംസ്ഥാന നേതാക്കള്‍ എറണാകുളം പ്രസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനത്തിന് എത്തിയത്. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി. അബ്ദുള്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം.കെ. മനോജ്കുമാര്‍, ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍, ജില്ലാ പ്രസിഡന്റ് വി.കെ. ഷൗക്കത്തലി എന്നിവരെയും ഇവര്‍ എത്തിയ വാഹനങ്ങളുടെ ഡ്രൈവര്‍മാരെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
കസ്റ്റഡിയിലെടുത്ത എസ്ഡിപിഐ നേതാക്കളെ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. പിന്നീട് മൂന്നു മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിന് ശേഷം ഇവരെ വിട്ടയക്കുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    6 hours ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    8 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    9 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    12 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    13 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    14 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    14 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    15 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    15 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു