Thursday, July 18th, 2019

സ്‌ക്രീനിംഗ് കമ്മിറ്റി യോഗം നാളെ

പത്തനംതിട്ട: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എട്ടിന് ജില്ലയില്‍ നടത്തുന്ന രണ്ടാംഘട്ട ജനസമ്പര്‍ക്ക പരിപാടിയുടെ മുന്നോടിയായ സ്‌ക്രീനിംഗ് കമ്മിറ്റി യോഗം നാളെ രാവിലെ ഒന്‍പതു മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലാതല ഉദ്യോഗസ്ഥര്‍ ലഭിച്ച പരാതികളില്‍ നടപടി പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സഹിതം സ്‌ക്രീനിംഗ് കമ്മിറ്റിയില്‍ ഹാജരാക്കേണ്ടതാണ്. സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തിന് മുന്നോടിയായി ജില്ലാതല ഉദ്യോഗസ്ഥരുടെ അവലോകന യോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഡെപ്യൂട്ടി കലക്ടര്‍ കെ.എസ്. സാവിത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഡെപ്യൂട്ടി കലക്ടര്‍മാരായ എന്‍. മുഹമ്മദ് മുസ്തഫ, യമുന … Continue reading "സ്‌ക്രീനിംഗ് കമ്മിറ്റി യോഗം നാളെ"

Published On:Oct 18, 2013 | 1:44 pm

പത്തനംതിട്ട: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എട്ടിന് ജില്ലയില്‍ നടത്തുന്ന രണ്ടാംഘട്ട ജനസമ്പര്‍ക്ക പരിപാടിയുടെ മുന്നോടിയായ സ്‌ക്രീനിംഗ് കമ്മിറ്റി യോഗം നാളെ രാവിലെ ഒന്‍പതു മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലാതല ഉദ്യോഗസ്ഥര്‍ ലഭിച്ച പരാതികളില്‍ നടപടി പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സഹിതം സ്‌ക്രീനിംഗ് കമ്മിറ്റിയില്‍ ഹാജരാക്കേണ്ടതാണ്.
സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തിന് മുന്നോടിയായി ജില്ലാതല ഉദ്യോഗസ്ഥരുടെ അവലോകന യോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഡെപ്യൂട്ടി കലക്ടര്‍ കെ.എസ്. സാവിത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഡെപ്യൂട്ടി കലക്ടര്‍മാരായ എന്‍. മുഹമ്മദ് മുസ്തഫ, യമുന രവീന്ദ്രന്‍, എ.ടി. സുരേഷ്‌കുമാര്‍, ആര്‍.ഡി.ഒമാരായ ഹരി എസ്.നായര്‍, എ. ഗോപകുമാര്‍, ഹുസൂര്‍ ശിരസ്തദാര്‍ സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ജനസമ്പര്‍ക്ക പരിപാടിയിലേക്ക് ജില്ലയില്‍ 4073 പരാതികള്‍ ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായം, വീട്, സ്ഥലം, ജോലി, ബി.പി.എല്‍ കാര്‍ഡ്, വൈദ്യുതി, വെള്ളം, ആരോഗ്യ സേവനങ്ങള്‍, റോഡ്കെട്ടിടം അറ്റകുറ്റപ്പണി, വായ്പ, പട്ടയം തുടങ്ങിയവ സംബന്ധിച്ചാണ് കൂടുതല്‍ പരാതികളും. സ്‌ക്രീനിംഗ് കമ്മിറ്റി ഓരോ വിഭാഗത്തിലുമുള്ള എല്ലാ അപേക്ഷകളും പരിശോധിച്ച് തീരുമാനമെടുക്കും.

LIVE NEWS - ONLINE

  • 1
    2 hours ago

    വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍

  • 2
    4 hours ago

    കൊച്ചിയില്‍ വീണ്ടും തീപിടുത്തം

  • 3
    4 hours ago

    ക്രിക്കറ്റില്‍ പുതിയ മാറ്റങ്ങള്‍

  • 4
    6 hours ago

    കര്‍ണാടകത്തില്‍ എന്തും സംഭവിക്കും

  • 5
    8 hours ago

    ബാബ്‌റി മസ്ജിദ് കേസില്‍ ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി

  • 6
    8 hours ago

    ബാബ്‌റി മസ്ജിദ് കേസ്; ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കും

  • 7
    9 hours ago

    ശരവണഭവന്‍ ഹോട്ടലുടമ രാജഗോപാല്‍ അന്തരിച്ചു

  • 8
    9 hours ago

    ചന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച

  • 9
    9 hours ago

    കര്‍ണാടക; വിശ്വാസ വോട്ടെടുപ്പ് നീട്ടാന്‍ സര്‍ക്കാര്‍ നീക്കം