Tuesday, November 20th, 2018

ആക്രി സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേനെ മോഷണം

തൃശൂര്‍: ആക്രി സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേനെ എത്തുന്നവര്‍ വീടുകളില്‍നിന്ന് സാധനങ്ങളും മോഷ്ടിക്കുന്നു. കാണിപ്പയ്യൂര്‍ ബ്ലോക്ക് റോഡ്, സ്‌കൂള്‍ പരിസരം, മാന്തോപ്പ് എന്നിവിടങ്ങളില്‍ നിന്നാണ് കഴിഞ്ഞ ദിവസം സമാന രീതിയില്‍ മോഷണം നടന്നത്. എല്‍പി സ്‌കൂളിനുടത്ത് ഒരു വീട്ടിലെ കയ്യാലയില്‍നിന്ന് 60 കിലോ ചെമ്പു പട്ടയാണ് സംഘം കൊണ്ടുപോയത്. മിന്നല്‍ ജാലകത്തിന് എര്‍ത്ത് ചെയ്യാന്‍ പിടിപ്പിക്കുന്ന വന്‍ വിലയുള്ള ചെമ്പ് പട്ടയാണ് നഷ്ടപ്പെട്ടത്. ബ്ലോക്ക് റോഡിലെ ഒരു വീട്ടില്‍ ആക്രി പെറുക്കാന്‍ എത്തിയവര്‍ വീട്ടമ്മയുമായി പുറകില്‍ സംസാരിച്ച് നില്‍ക്കുന്നതിനിടെയാണ് … Continue reading "ആക്രി സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേനെ മോഷണം"

Published On:Oct 1, 2013 | 7:35 pm

തൃശൂര്‍: ആക്രി സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേനെ എത്തുന്നവര്‍ വീടുകളില്‍നിന്ന് സാധനങ്ങളും മോഷ്ടിക്കുന്നു. കാണിപ്പയ്യൂര്‍ ബ്ലോക്ക് റോഡ്, സ്‌കൂള്‍ പരിസരം, മാന്തോപ്പ് എന്നിവിടങ്ങളില്‍ നിന്നാണ് കഴിഞ്ഞ ദിവസം സമാന രീതിയില്‍ മോഷണം നടന്നത്. എല്‍പി സ്‌കൂളിനുടത്ത് ഒരു വീട്ടിലെ കയ്യാലയില്‍നിന്ന് 60 കിലോ ചെമ്പു പട്ടയാണ് സംഘം കൊണ്ടുപോയത്.
മിന്നല്‍ ജാലകത്തിന് എര്‍ത്ത് ചെയ്യാന്‍ പിടിപ്പിക്കുന്ന വന്‍ വിലയുള്ള ചെമ്പ് പട്ടയാണ് നഷ്ടപ്പെട്ടത്. ബ്ലോക്ക് റോഡിലെ ഒരു വീട്ടില്‍ ആക്രി പെറുക്കാന്‍ എത്തിയവര്‍ വീട്ടമ്മയുമായി പുറകില്‍ സംസാരിച്ച് നില്‍ക്കുന്നതിനിടെയാണ് മുന്നില്‍ വരാന്തയില്‍ സൂക്ഷിച്ചിരുന്ന കാര്‍ ബാറ്ററി തട്ടിയെടുത്തത്. മാന്തോപ്പില്‍ നിന്ന് ഏതാനും ചെമ്പ് പാത്രങ്ങളും നഷ്ടപ്പെട്ടു.
ചെറു സംഘങ്ങളായി നീങ്ങുന്ന നാടോടികളാണ് മോഷണത്തിന് പിന്നിലെന്നാണ് നാട്ടുകാര്‍ ആദ്യം കരുതിയിരുന്നത്. എന്നാല്‍ ആക്രി ശേഖരിക്കാന്‍ വാഹനങ്ങളില്‍ എത്തുന്നവരും തരം കിട്ടിയാല്‍ സാധനങ്ങള്‍ മോഷ്ടിക്കുന്നതായി സൂചനയുണ്ട്.

LIVE NEWS - ONLINE

  • 1
    50 mins ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 2
    2 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 3
    5 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 4
    6 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 5
    8 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 6
    8 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 7
    9 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 8
    9 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 9
    10 hours ago

    ശബരിമലയില്‍ ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി