Thursday, January 17th, 2019

സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ് ഇനി ഹയര്‍സെക്കന്ററിയിലും

        കൊച്ചി: വിദ്യാഭ്യാസ വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സിന്റെ പ്രവര്‍ത്തനം ഹയര്‍സെക്കന്ററി വിഭാഗത്തില്‍ കൂടി വ്യാപിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഇതുവരെ പത്താം ക്ലാസ് വരെ മാത്രമേ സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ് ഉണ്ടായിരുന്നുള്ളൂ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ കൗമാരക്കാരായ വിദ്യാര്‍ഥികളില്‍ ഉത്തമ പൗരബോധം സൃഷ്ടിക്കാനും ജാതിമതവര്‍ഗഭാഷാ വ്യത്യാസങ്ങള്‍ക്ക് അതീതമായ സമ്പൂര്‍ണ വ്യക്തിത്വ വികാസം ഉണ്ടാക്കാനും സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സിന്റെ പ്രവര്‍ത്തനം ഇടയാക്കുമെന്ന ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ നിര്‍ദേശം പരിഗണിച്ചാണ് … Continue reading "സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ് ഇനി ഹയര്‍സെക്കന്ററിയിലും"

Published On:Jan 20, 2014 | 10:32 am

Scout & Guides Full

 

 

 

 
കൊച്ചി: വിദ്യാഭ്യാസ വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സിന്റെ പ്രവര്‍ത്തനം ഹയര്‍സെക്കന്ററി വിഭാഗത്തില്‍ കൂടി വ്യാപിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഇതുവരെ പത്താം ക്ലാസ് വരെ മാത്രമേ സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ് ഉണ്ടായിരുന്നുള്ളൂ.
ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ കൗമാരക്കാരായ വിദ്യാര്‍ഥികളില്‍ ഉത്തമ പൗരബോധം സൃഷ്ടിക്കാനും ജാതിമതവര്‍ഗഭാഷാ വ്യത്യാസങ്ങള്‍ക്ക് അതീതമായ സമ്പൂര്‍ണ വ്യക്തിത്വ വികാസം ഉണ്ടാക്കാനും സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സിന്റെ പ്രവര്‍ത്തനം ഇടയാക്കുമെന്ന ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ നിര്‍ദേശം പരിഗണിച്ചാണ് സര്‍ക്കാര്‍ ഉത്തരവ്. സമൂഹ ന•യെ ലക്ഷ്യമാക്കി അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കാന്‍ കുട്ടികളെ സജ്ജമാക്കുന്ന പ്രസ്ഥാനം കൂടിയാണിത്. ഡയറക്ടറുടെ കത്തില്‍ പറഞ്ഞിട്ടുള്ള നിബന്ധനകള്‍ കൂടി പരിഗണിച്ച് സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സിന്റെ പ്രവര്‍ത്തനം ഹയര്‍ സെക്കന്‍ഡറിയില്‍ വ്യാപിപ്പിക്കാമെന്ന് എസ്.സി.ഇ.ആര്‍.ടി. ഡയറക്ടറും ശുപാര്‍ശ ചെയ്തിരുന്നു.
ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ് യൂണിറ്റിന്റെ പ്രവര്‍ത്തനം ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടറുടെ മേല്‍നോട്ടത്തിലും നിരീക്ഷണത്തിലുമാകും നടക്കുക. ഡയറക്ടറുടെ അനുവാദത്തോടെ മാത്രമേ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ യൂണിറ്റ് ഉണ്ടാക്കാന്‍ പാടുള്ളൂ. യൂണിറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സമിതി വിലയിരുത്തും.

LIVE NEWS - ONLINE

  • 1
    11 hours ago

    അമ്മയുടെ കാമുകന്‍ അഞ്ച് വയസുകാരനെ കൊലപ്പെടുത്തി

  • 2
    13 hours ago

    കെഎസ്ആര്‍ടിസി പണിമുടക്ക് മാറ്റിവെച്ചു

  • 3
    16 hours ago

    കെഎസ്ആര്‍ടിസി പണിമുടക്കില്‍ മാറ്റമില്ലെന്ന് സംയുക്ത സമരസമിതി

  • 4
    16 hours ago

    വിട്ടു നിന്നത് കുമ്മനത്തിന്റെ അവസ്ഥ ഉണ്ടാകാതിരിക്കാന്‍: ശ്രീധരന്‍ പിള്ള

  • 5
    19 hours ago

    ദൈവത്തിന്റെ നാട് ഭരിക്കുന്നത് ദൈവവിശ്വാസമില്ലാത്തവര്‍: ഒ രാജഗോപാല്‍

  • 6
    19 hours ago

    വൈദ്യുതി നിരക്ക് വര്‍ധന ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി

  • 7
    20 hours ago

    ചര്‍ച്ച പരാജയം; ഇന്ന് അര്‍ധരാത്രിമുതല്‍ കെഎസ്ആര്‍ടിസി സമരം

  • 8
    20 hours ago

    വേദനയോടെ സാമുവല്‍ കുറിക്കുന്നു…

  • 9
    21 hours ago

    വിജയിച്ചാല്‍ കേരളത്തിന് ചരിത്രത്തിലാദ്യമായി സെമിഫൈനലിലെത്താം