Saturday, September 22nd, 2018

സ്‌കൂള്‍ വിപണിയില്‍ പ്രിയവാര്യരുടെ നോട്ട് ബുക്കിന് പ്രിയം

ബ്രാന്റുകള്‍ തമ്മില്‍ ശക്തമായ മത്സരം നടക്കുന്നത് ബാഗ് വിപണിയില്‍ തന്നെയാണ്

Published On:May 9, 2018 | 10:46 am

കണ്ണൂര്‍: കളിയിടങ്ങള്‍ ഒഴിയുന്നു, വേനലവധി കഴിഞ്ഞ് കുട്ടികള്‍ വീണ്ടും പള്ളിക്കൂടത്തിലേക്ക്. കുട്ടികള്‍ ഒരുങ്ങുന്നതിന് മുമ്പേ തന്നെ വിപണികള്‍ ഒരുങ്ങിക്കഴിഞ്ഞു. ബാഗുകള്‍, കുടകള്‍, പെന്‍സില്‍ ബോക്‌സുകള്‍, ടിഫിന്‍ ബോക്‌സുകള്‍ തുടങ്ങിയവ പല രൂപത്തിലും ഭാവത്തിലും പുതുമ നിറച്ച് വിപണികളിലെത്തി.
രക്ഷിതാക്കളാണ് പര്‍ച്ചേസിന് പോകുന്നതെങ്കില്‍ കുടുംബ ബജറ്റില്‍ ഒതുക്കി എല്ലാ സാധനങ്ങളും വാങ്ങി തിരികെ പോകാം. പക്ഷെ കുട്ടികളുമായി പോവുകയാണെങ്കില്‍ കഥ മാറും. കുട്ടികളെ ആകര്‍ഷിക്കാന്‍ നിരവധി പുതുമകളൊരുക്കിയാണ് വിപണി കാത്തിരിക്കുന്നത്.
പുതുമയേറുമ്പോള്‍ വിലയും ഏറും. കുട്ടികളുമായി സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നവര്‍ അതിനാല്‍ കൈയ്യില്‍ അധികം കാശ് കരുതുന്നതാവും നല്ലത്.
പെന്‍സില്‍ ബോക്‌സ്, ലഞ്ച് ബോക്‌സ്, പെന്‍സില്‍, കട്ടര്‍, പേന, സ്ലേറ്റ്, കാല്‍ക്കുലേറ്ററുകളുള്ള ബോക്‌സുകള്‍, കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുള്ള ലഞ്ച് ബോക്‌സ്, എന്നിവയുടെ വമ്പന്‍ ശ്രേണി വിപണിയില്‍. ഒരുങ്ങിക്കഴിഞ്ഞു.
ബ്രാന്റുകള്‍ തമ്മില്‍ ശക്തമായ മത്സരം നടക്കുന്നത് ബാഗ് വിപണിയില്‍ തന്നെയാണ്. എല്‍ കെ ജി, യു കെ ജി, ഒന്നാംക്ലാസ് കുട്ടികളുടെ ഇഷ്ട ബ്രാന്റ് സ്‌കൂബി ഡേയും ലൂണാറുമാണ്. 300 രൂപ മുതല്‍ തുടങ്ങുന്നു ഇതിന്റെ വില. ചോട്ടാബീം, പ്രിന്‍സസ്, ഡോറ, അവഞ്ചേഴ്‌സ് തുടങ്ങി പല കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുമായാണ് സ്‌കൂള്‍ ബാഗുകള്‍ പുറത്തിറങ്ങുന്നത്. കടുത്ത നിറങ്ങളില്‍ ഇഷ്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുമായി ചൈനീസ് ബാഗുകളും വിപണിയില്‍ ഇടം നേടിയിട്ടുണ്ട്്. യു പി, ഹൈസ്‌കൂള്‍ ക്ലാസുകളിലെ കുട്ടികളാണ് ബ്രാന്റഡ് ബാഗ് പ്രേമികള്‍. സ്‌കൂബി ഡേ, ലൂണാര്‍ എന്നീ ബാഗുകള്‍ വിപണിയിലുണ്ടെങ്കിലും കൊച്ചുകുട്ടികളുടെ ബാഗ് എന്ന തോന്നല്‍ ഇവരെ ഇത് വാങ്ങുന്നതില്‍ നിന്നും അകറ്റുന്നു. വലിയ ബ്രാന്റുകളുടെ പിന്നാലെയാണ് കുട്ടികളേറെയും. സ്‌കൈബാഗ്, അമേരിക്കന്‍ ടൂറിസ്റ്റ്, ഫാസ്റ്റ്ട്രാക്ക്, വൈല്‍ഡ് ക്രാഫ്റ്റ് എന്നിവയാണ് ഏറ്റവുമധികം കുട്ടികള്‍ തേടിയെത്തുന്ന ബ്രാന്റുകള്‍. മഴ പെയ്താലും നനയാത്ത റെയിന്‍ കവറോടുകൂടിയ ബാഗുകള്‍, ലൈറ്റ് വെയിറ്റ് ബാഗുകള്‍, ബാക്ക് പാഡോടുകൂടിയ ബാഗ് എന്നിങ്ങനെയാണ് ഇത്തരം ബാഗുകളുടെ സവിശേഷതകള്‍. 700 മുതല്‍ 3500 രൂപവരെയാണ് വില. ഇവയുടെ ഡ്യൂപ്ലിക്കേറ്റും ഇന്ന് വിപണിയിലുണ്ടത്രെ.
സ്‌കൂള്‍ വിപണിയില്‍ ഏറ്റവുമധികം വിറ്റുപോകുന്നത് നോട്ടുപുസ്തകങ്ങള്‍ തന്നെയാണ്. ക്ലാസ്‌മേറ്റ്‌സ്, ക്യാമല്‍ നോട്ടുപുസ്തകങ്ങള്‍ക്കാണ് പ്രിയം. ചെരിപ്പും ഷൂസും വാങ്ങുന്ന കുട്ടികളും ധാരാളമുണ്ട്്. അതിനിടെ നടി പ്രിയവാര്യരുടെ കണ്ണിറുക്കിയുള്ള കളര്‍ ഫോട്ടോ നോട്ട് പുസ്തകമുണ്ടോയെന്ന് ചോദിച്ച് വരുന്നവിരുതന്മാരുമുണ്ടത്രെ.സ്‌കൂളിലേക്ക് പോകാന്‍ കറുത്ത ഷൂസാണ് ഏറ്റവുമധികം പേര്‍ ചോദിച്ചുവാങ്ങുന്നത്. ഇതിന് പുറമെ ഹൈടെക് വാട്ടര്‍ ബോട്ടിലും രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് വാങ്ങിക്കൊടുക്കുന്നുണ്ട്്. സ്റ്റീലില്‍ തീര്‍ത്ത വാട്ടര്‍ ബോട്ടിലാണ് ഏവരും ഇഷ്ടപ്പെടുന്നത്. വര്‍ണക്കുടകള്‍ക്കും ധാരാളം കുട്ടികള്‍ എത്തുന്നുണ്ട്്. ചൈനീസ് കുടകളുടെ വില 100 മുതല്‍ ആരംഭിക്കുന്നു. ബ്രാന്റഡ് കുടകള്‍ക്ക് മുന്തിയ വില കൊടുക്കണം. വെള്ളം ചീറ്റുന്ന കുടകള്‍, ഞൊറികളുള്ള കുടകള്‍, കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുള്ള കുടകള്‍ എന്നിവയൊക്കെ വിദ്യാര്‍ത്ഥികള്‍ നോട്ടമിട്ടുകഴിഞ്ഞു. ത്രീ ഫോള്‍ഡ്, ഫൈവ് ഫോള്‍ഡ് കുടകളും വിപണിയിലുണ്ട്്. കുട്ടികളുടെ കുടകളിലെ താരം ചൈനീസ് തന്നെയാണ്.

 

 

 

LIVE NEWS - ONLINE

 • 1
  2 hours ago

  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

 • 2
  5 hours ago

  ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

 • 3
  5 hours ago

  രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

 • 4
  5 hours ago

  ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

 • 5
  7 hours ago

  ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

 • 6
  8 hours ago

  കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

 • 7
  8 hours ago

  കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള

 • 8
  8 hours ago

  കണ്ണൂര്‍ വിമാനത്താവളം സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കും

 • 9
  8 hours ago

  ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യുവാവ് ജീവനൊടുക്കി