Friday, April 26th, 2019

വരുന്നു മേളക്കാലം; അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇനി തിരക്കിന്റെ നാളുകള്‍

കണ്ണൂര്‍: അധ്യയനവര്‍ഷം കാല്‍ഭാഗം പിന്നിട്ടുകഴിഞ്ഞതോടെ ഇനി മേളകളുടെ കാലമാണ്. വരുന്ന മൂന്ന് മാസത്തിനകം ഒട്ടേറെ മേളകളെയാണ് കണ്ണൂര്‍ കാത്തിരിക്കുന്നത്. ഏറ്റവും കൂടുതല്‍ മേളകള്‍ നടക്കുന്നത് അടുത്തമാസം തന്നെയാണ്. സ്‌കൂള്‍ കായികമേളയുടെ ഉത്തരമേഖലാ ഗെയിംസ് മത്സരം ഇത്തവണ കണ്ണൂരിലാണ് നടക്കുന്നത്. കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടക്കുന്ന കായികമേളയില്‍ തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളില്‍ നിന്നുള്ള കായിക താരങ്ങളാണ് പങ്കെടുക്കുക. ഒക്ടോബര്‍ 3,4,5 തീയ്യതികളിലാണ് ഈ കായിക മേള കണ്ണൂരില്‍ അരങ്ങേറുക. ഇ്ന്‍ഡോര്‍ സ്‌റ്റേഡിയത്തിലും മത്സരങ്ങള്‍ നടക്കും. … Continue reading "വരുന്നു മേളക്കാലം; അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇനി തിരക്കിന്റെ നാളുകള്‍"

Published On:Sep 21, 2017 | 10:36 am

കണ്ണൂര്‍: അധ്യയനവര്‍ഷം കാല്‍ഭാഗം പിന്നിട്ടുകഴിഞ്ഞതോടെ ഇനി മേളകളുടെ കാലമാണ്. വരുന്ന മൂന്ന് മാസത്തിനകം ഒട്ടേറെ മേളകളെയാണ് കണ്ണൂര്‍ കാത്തിരിക്കുന്നത്. ഏറ്റവും കൂടുതല്‍ മേളകള്‍ നടക്കുന്നത് അടുത്തമാസം തന്നെയാണ്. സ്‌കൂള്‍ കായികമേളയുടെ ഉത്തരമേഖലാ ഗെയിംസ് മത്സരം ഇത്തവണ കണ്ണൂരിലാണ് നടക്കുന്നത്. കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടക്കുന്ന കായികമേളയില്‍ തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളില്‍ നിന്നുള്ള കായിക താരങ്ങളാണ് പങ്കെടുക്കുക. ഒക്ടോബര്‍ 3,4,5 തീയ്യതികളിലാണ് ഈ കായിക മേള കണ്ണൂരില്‍ അരങ്ങേറുക. ഇ്ന്‍ഡോര്‍ സ്‌റ്റേഡിയത്തിലും മത്സരങ്ങള്‍ നടക്കും. തൊട്ടുപിന്നാലെ സംസ്ഥാനതലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗ്രൂപ്പ് 2 ഗെയിംസ് മത്സരവും കണ്ണൂരില്‍ നടക്കും. നവംബര്‍ 17 മുതല്‍ 19 വരെയാണ് മത്സരം. പോലീസ് മൈതാനം തന്നെയാണ് വേദിയാവുക. ഇരു മത്സരങ്ങളിലും 4000 പേര്‍ വീതമാണ് പങ്കെടുക്കാന്‍ കണ്ണൂരിലെത്തുന്നത്. ആദ്യമായാണ് ഗ്രൂപ്പ് 2 മത്സരങ്ങള്‍ കണ്ണൂരില്‍ നടക്കുന്നത്. റവന്യൂ ജില്ലാ കായികമേളയും ശാസ്ത്രമേളയും സ്‌കൂള്‍ കലോത്സവങ്ങളും കണ്ണൂരില്‍ നടക്കേണ്ടതുണ്ട്്. ഒക്ടോബര്‍ 10നകം ജില്ലാ കായികമേളയും പോലീസ് മൈതാനത്ത് നടക്കും. തൊട്ടുപിന്നാലെ ശാസ്ത്ര-ഗണിത ശാസ്ത്ര പ്രവൃത്തി പരിചയമേളയും ജില്ലാ ആസ്ഥാനത്ത് നടക്കും.
ഡിസംബര്‍ 10നകം റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം പയ്യന്നൂരില്‍ അരങ്ങേറും. ഇത്തരത്തില്‍ കലാമേളകളുടെയും കായികമേളകളുടെയും മാമാങ്കങ്ങള്‍ക്ക് തന്നെയാണ് ഇനി ജില്ല സാക്ഷിയാകാന്‍ പോകുന്നത്. എല്ലാ മേളകളും ശനി, ഞായര്‍ ദിവസങ്ങളടക്കമാണ് നടത്തുന്നത്. അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെടാതിരിക്കാനാണിത്. അതിനിടെ സ്‌കൂള്‍ ഉപജില്ലാ മത്സരങ്ങള്‍ ഉടനെ നടക്കും.

 

 

 

 

LIVE NEWS - ONLINE

  • 1
    11 hours ago

    കനത്ത മഴയ്ക്ക് സാധ്യത: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • 2
    13 hours ago

    നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം

  • 3
    14 hours ago

    ന്യൂനമര്‍ദം: കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രി

  • 4
    17 hours ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 5
    18 hours ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 6
    20 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 7
    20 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 8
    21 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 9
    21 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍