Friday, November 16th, 2018

സ്‌കൂള്‍ വാഹനം; സുരക്ഷാ വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടി

സ്‌കൂള്‍ വാഹനങ്ങള്‍ അപകടത്തില്‍പെടുന്ന സംഭവങ്ങള്‍ പതിവാകുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി.

Published On:Jul 13, 2018 | 8:00 am

കൊച്ചി: സ്‌കൂള്‍കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഇനി സ്‌കൂള്‍ അധികൃതരും കുടുങ്ങും. സ്‌കൂള്‍കുട്ടികള്‍ യാത്രചെയ്യുന്ന വാഹനം അപകടത്തില്‍പ്പെടുകയോ വാഹനം സുരക്ഷ മാനദണ്ഡങ്ങള്‍ ലംഘിച്ചതായി കണ്ടെത്തുകയോ ചെയ്താല്‍ സ്‌കൂള്‍ അധികൃതരെ കൂടി കേസില്‍ പ്രതിചേര്‍ക്കാമെന്നാണ് തീരുമാനം. ഇതിനാവശ്യമായ വ്യവസ്ഥകളടക്കം ഉള്‍പ്പെടുത്തി ഡിജിപിയുടെ നിര്‍ദേശപ്രകാരം പുതിയ മാര്‍ഗരേഖ തയാറാക്കിവരുകയാണ്. സ്‌കൂള്‍ വാഹനങ്ങള്‍ അപകടത്തില്‍പെടുന്ന സംഭവങ്ങള്‍ പതിവാകുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി.
വാഹനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധമായും പാലിക്കേണ്ട കാര്യങ്ങള്‍ മാര്‍ഗരേഖയില്‍ ഉണ്ടാകും. വാഹനത്തില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളെ സംബന്ധിച്ച രജിസ്റ്റര്‍ കൃത്യമായി സൂക്ഷിക്കുക, വാഹന രേഖകള്‍ മാസത്തില്‍ ഒരിക്കല്‍ നിര്‍ബന്ധമായും പരിശോധിക്കുക, മോട്ടോര്‍ വാഹന വകുപ്പ് സംഘടിപ്പിക്കുന്ന പരിശീലനത്തില്‍ പങ്കെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് ഡ്രൈവര്‍മാര്‍ക്ക് നിര്‍ബന്ധമാക്കുക, െ്രെഡവര്‍മാരെ നിയമിക്കുമേ്ബാള്‍ അവരുടെ പശ്ചാത്തലം അന്വേഷിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് മാര്‍ഗരേഖയില്‍ ഉള്‍പ്പെടുത്തുന്നതിനായി മോട്ടോര്‍ വാഹന വകുപ്പ് സമര്‍പ്പിച്ചിട്ടുള്ളത്. കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുന്ന വാഹനങ്ങളെ ആശ്രയിക്കുന്ന രക്ഷിതാക്കളെ നിരുത്സാഹപ്പെടുത്താനുള്ള ബാധ്യതയും സ്‌കൂള്‍ അധികൃതര്‍ക്ക് ഉണ്ടാകും. ഇതോടൊപ്പം രക്ഷിതാക്കള്‍ക്കിടയില്‍ ബോധവല്‍കരണം നടത്താനും പദ്ധതിയുണ്ട്.

 

LIVE NEWS - ONLINE

  • 1
    18 mins ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 2
    1 hour ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 3
    1 hour ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 4
    2 hours ago

    ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി

  • 5
    2 hours ago

    വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍

  • 6
    2 hours ago

    ട്രംപ്-കിം കൂടിക്കാഴ്ച അടുത്ത വര്‍ഷം

  • 7
    3 hours ago

    വീടിന്റെ സ്ലാബ് തകര്‍ന്ന് യുവാവ് മരിച്ചു

  • 8
    14 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 9
    16 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ