Saturday, July 20th, 2019

വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചയൂണ് വരുന്നു

        കണ്ണൂര്‍: പൊതുജന പങ്കാളിത്തത്തോടെ അടുത്ത അധ്യയന വര്‍ഷം മുതല്‍ പൊതു വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചയൂണ് നല്‍കും. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തു. ജനപങ്കാളിത്തത്തോടെ പോഷക സമൃദ്ധവും ഗുണമേന്മയുള്ളതുമായ ആഹാരം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നല്‍കുകയെന്നതാണ് ഇതുവഴി ഉദ്ദേശിക്കുന്നത്. ഷൊര്‍ണ്ണൂര്‍ ഉപജില്ലയില്‍ വിജയകരമായി നടപ്പിലാക്കിയ പദ്ധതി സംസ്ഥാന സര്‍ക്കാറിന്റെ പരിഗണനയിലേക്ക് വരികയായിരുന്നു. കഴിഞ്ഞ അധ്യയന വര്‍ഷം അവിടെ 75 വിദ്യാലയങ്ങളില്‍ പദ്ധതി നടപ്പിലാക്കിയിരുന്നു. ഇതില്‍ 21 സ്‌കൂളുകളില്‍ പാചകപ്പുരകള്‍ നിര്‍മ്മിച്ചും അരി സംഭരണി നല്‍കിയുമെല്ലാം ജനങ്ങളും … Continue reading "വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചയൂണ് വരുന്നു"

Published On:Jun 12, 2017 | 2:50 pm

School Students Lunch Full 91

 

 

 

 
കണ്ണൂര്‍: പൊതുജന പങ്കാളിത്തത്തോടെ അടുത്ത അധ്യയന വര്‍ഷം മുതല്‍ പൊതു വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചയൂണ് നല്‍കും. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തു.
ജനപങ്കാളിത്തത്തോടെ പോഷക സമൃദ്ധവും ഗുണമേന്മയുള്ളതുമായ ആഹാരം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നല്‍കുകയെന്നതാണ് ഇതുവഴി ഉദ്ദേശിക്കുന്നത്. ഷൊര്‍ണ്ണൂര്‍ ഉപജില്ലയില്‍ വിജയകരമായി നടപ്പിലാക്കിയ പദ്ധതി സംസ്ഥാന സര്‍ക്കാറിന്റെ പരിഗണനയിലേക്ക് വരികയായിരുന്നു. കഴിഞ്ഞ അധ്യയന വര്‍ഷം അവിടെ 75 വിദ്യാലയങ്ങളില്‍ പദ്ധതി നടപ്പിലാക്കിയിരുന്നു. ഇതില്‍ 21 സ്‌കൂളുകളില്‍ പാചകപ്പുരകള്‍ നിര്‍മ്മിച്ചും അരി സംഭരണി നല്‍കിയുമെല്ലാം ജനങ്ങളും പദ്ധതിയില്‍ പങ്കാളികളായി. ഈ മാതൃക പിന്തുടര്‍ന്ന് സംസ്ഥാനത്ത് മുഴുവന്‍ പദ്ധതി വ്യാപിപ്പിക്കുകയും ഇതുമൂലം പൊതുജന പങ്കാളിത്തം കൂടി കുട്ടികളുടെ ആരോഗ്യ വിഷയങ്ങളില്‍ വരുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. തിരുവനന്തപുരം മുതല്‍ കൊച്ചിവരെയും തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയും രണ്ട് മേഖലകളാക്കി തിരിച്ചാണ് പദ്ധതി നടപ്പിലാക്കുക. ഇതിന്റെ ചുമതല രണ്ട് പേര്‍ക്ക് സര്‍ക്കാര്‍ വീതിച്ച് നല്‍കിയിട്ടുണ്ട്്. നിലവിലുളള സംവിധാന പ്രകാരം പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതി കാര്യക്ഷമമല്ലെന്ന വിലയിരുത്തല്‍ വ്യാപകമാണത്രെ. പലപ്പോഴും അധ്യാപകര്‍ ഗൗരവത്തോടെ പദ്ധതിയെ സമീപിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്്. പൊതുജന പങ്കാളിത്തം വഴി ഇത് പരിഹരിക്കാനാകും.

LIVE NEWS - ONLINE

  • 1
    12 hours ago

    കനത്ത മഴ; വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

  • 2
    13 hours ago

    മത്സ്യബന്ധനത്തിന് പോയ ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി

  • 3
    15 hours ago

    കര്‍ണാടക; ആറുമണിക്കുള്ളില്‍ വിശ്വാസ വോട്ട് തേടണം: ഗവര്‍ണര്‍

  • 4
    16 hours ago

    സംസ്ഥാനത്ത് പരക്കെ മഴ: പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

  • 5
    20 hours ago

    യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണം: ചെന്നിത്തല

  • 6
    20 hours ago

    ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് വ്യാജ സന്ദേശം; ഫയര്‍ഫോഴ്‌സിനെ വട്ടംകറക്കിയ യുവാവിനെ പോലീസ് തെരയുന്നു

  • 7
    20 hours ago

    പനി ബാധിച്ച് യുവാവ് മരിച്ചു; ഡോക്ടര്‍ക്കെതിരെ കേസ്

  • 8
    20 hours ago

    ലീഗ് നേതാവ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു.

  • 9
    21 hours ago

    ജില്ലാ ആശുപത്രി ബസ് സ്റ്റാന്റില്‍ തെരുവ് പട്ടികളുടെ വിളയാട്ടം