Friday, November 16th, 2018

വിദ്യാര്‍ത്ഥിയുടെ ബാഗില്‍ തോക്ക് ; അധ്യാപകരും സഹപാഠികളും ഞെട്ടി

ചങ്ങനാശ്ശേരി: വിദ്യാര്‍ത്ഥിയുടെ ബാഗില്‍ തോക്ക് കണ്ട് അധ്യാപകരും സഹപാഠികളും ഞെട്ടി. ക്ലാസ് അധ്യാപകന്‍ തോക്ക് പിടികൂടി പ്രധാനാധ്യാപകനെ ഏല്‍പിച്ചു. പ്രധാനാധ്യാപകന്‍ തോക്ക് വാകത്താനം പോലീസിനും കൈമാറി. വാകത്താനം പോലീസ് തോക്ക് വിദഗ്ധപരിശോധന നടത്തിയപ്പോഴാണ് എയര്‍ പിസ്റ്റള്‍ ഇനത്തിലുള്ള കളിത്തോക്കാണിതെന്നു വ്യക്തമായതോടെയാണ് ആശങ്കകള്‍ക്കു വിരാമമായത്. തൃക്കോതമംഗലത്തുള്ള ഒരു സ്‌കൂളിലാണ് ഏതാനും മണിക്കൂര്‍ ഭീതിയുടെ നിമിഷങ്ങള്‍ അരങ്ങേറിയത്. തോക്കിന്റെ ഉടമയായ വിദ്യാര്‍ഥി സഹപാഠിക്കു കളിക്കുന്നതിനായി വെള്ളിയാഴ്ച കൈമാറിയ തോക്ക് തിങ്കളാഴ്ച രാവിലെ തിരികെ നല്‍കുന്നതിനായി കൊണ്ടുവന്നു. ഇത് കണ്ട മറ്റ് … Continue reading "വിദ്യാര്‍ത്ഥിയുടെ ബാഗില്‍ തോക്ക് ; അധ്യാപകരും സഹപാഠികളും ഞെട്ടി"

Published On:Sep 3, 2013 | 11:45 am

ചങ്ങനാശ്ശേരി: വിദ്യാര്‍ത്ഥിയുടെ ബാഗില്‍ തോക്ക് കണ്ട് അധ്യാപകരും സഹപാഠികളും ഞെട്ടി. ക്ലാസ് അധ്യാപകന്‍ തോക്ക് പിടികൂടി പ്രധാനാധ്യാപകനെ ഏല്‍പിച്ചു. പ്രധാനാധ്യാപകന്‍ തോക്ക് വാകത്താനം പോലീസിനും കൈമാറി. വാകത്താനം പോലീസ് തോക്ക് വിദഗ്ധപരിശോധന നടത്തിയപ്പോഴാണ് എയര്‍ പിസ്റ്റള്‍ ഇനത്തിലുള്ള കളിത്തോക്കാണിതെന്നു വ്യക്തമായതോടെയാണ് ആശങ്കകള്‍ക്കു വിരാമമായത്. തൃക്കോതമംഗലത്തുള്ള ഒരു സ്‌കൂളിലാണ് ഏതാനും മണിക്കൂര്‍ ഭീതിയുടെ നിമിഷങ്ങള്‍ അരങ്ങേറിയത്.
തോക്കിന്റെ ഉടമയായ വിദ്യാര്‍ഥി സഹപാഠിക്കു കളിക്കുന്നതിനായി വെള്ളിയാഴ്ച കൈമാറിയ തോക്ക് തിങ്കളാഴ്ച രാവിലെ തിരികെ നല്‍കുന്നതിനായി കൊണ്ടുവന്നു. ഇത് കണ്ട മറ്റ് വിദ്യാര്‍ഥികള്‍ ക്ലാസ് അധ്യാപകനെ വിവരം അറിയിക്കുകയായിരുന്നു. തോക്ക് പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

LIVE NEWS - ONLINE

  • 1
    5 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 2
    6 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 3
    7 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 4
    9 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 5
    13 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 6
    13 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 7
    14 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 8
    15 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 9
    15 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം