Thursday, June 21st, 2018

സ്‌കൂളുകളില്‍ ഇനി പോലീസ് പറന്നെത്തും

പോലീസ് സ്‌കൂളുകളിലെത്തി വാഹനങ്ങളുടെയും ഡ്രൈവര്‍മാരുടെയും വിവരങ്ങള്‍ ശേഖരിക്കും.

Published On:Jun 13, 2018 | 10:57 am

കണ്ണൂര്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും പരിശോധന കര്‍ശനമാക്കി. മരടില്‍ പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് രണ്ട് കുട്ടികളും ആയയും മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണിത്.
പോലീസ് സ്‌കൂളുകളിലെത്തി വാഹനങ്ങളുടെയും ഡ്രൈവര്‍മാരുടെയും വിവരങ്ങള്‍ ശേഖരിക്കും. സ്‌കൂളുകളില്‍ സുരക്ഷാ ചുമതലയ്ക്ക് നിയോഗിച്ച അധ്യാപകരുമായും ആശയവിനിമയം നടത്തും. സ്‌കൂള്‍ വാഹനങ്ങളുടെ വേഗം നിയന്ത്രിക്കണമെന്നും അപകടകരമായ വഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും പോലീസ് പറഞ്ഞു. ആഴ്ചതോറും പരിശോധന തുടരും.
ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നേടാത്ത വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നത് വിലക്കിക്കഴിഞ്ഞു. സ്റ്റിക്കര്‍ ഇല്ലാത്ത വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കും. ചട്ടങ്ങള്‍ പാലിക്കാത്ത വാഹനങ്ങള്‍ പിടിച്ചെടുത്ത് രജിസ്‌ട്രേഷന്‍ റദ്ദാക്കും. ഡ്രൈവറുടെ ലൈസന്‍സും റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ കൈക്കൊള്ളും. പലയിടത്തും കുട്ടികളെ കുത്തിനിറച്ച് പോകുന്ന സ്വകാര്യ വാഹനങ്ങളുണ്ടത്രെ. കുട്ടികളുടെ വീട്ടുകാര്‍ തന്നെ നേരിട്ട് ഏര്‍പ്പെടുത്തുന്ന ഓട്ടോറിക്ഷകളാണിത്. അപകടം ഒഴിവാക്കാന്‍ രക്ഷിതാക്കളുടെ പിന്തുണ പോലീസും മോട്ടോര്‍ വാഹന വകുപ്പും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
അതിനിടെ പെണ്‍കുട്ടികളെ പൂവാലന്മാര്‍ ശല്യം ചെയ്യുന്നതായി പരാതി തുടങ്ങി. നഗരങ്ങളിലെ തിരക്കേറിയ സ്ഥലങ്ങളില്‍പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നവരെ കൈകാര്യം ചെയ്യുന്നതിനായി പിങ്ക് പോലീസ് ഉള്ളതിനാലാണ് സംഘം വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പെണ്‍കുട്ടികള്‍ക്ക് നേരെ നിരന്തരം ശല്യം ചെയ്യുന്നത്.
ആഡംബര ബൈക്കുകളിലും രൂപാന്തരപ്പെടുത്തിയ ബൈക്കിലും എത്തുന്ന സംഘം അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച് ചിലയിടത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായും നാട്ടുകാര്‍ പറയുന്നു.
കൂടുതലും കൗമാരക്കാരാണ് പെണ്‍കുട്ടികളെ ശല്യംചെയ്യാനായി എത്തുന്നത്. എന്നാല്‍ ഇവരില്‍ ചിലരെ മുമ്പ് ഇവിടങ്ങളില്‍ കണ്ടിട്ടില്ലെന്നാണ് സമീപവാസികള്‍ പറയുന്നത്.

LIVE NEWS - ONLINE

 • 1
  8 hours ago

  കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

 • 2
  9 hours ago

  ഗവാസ്‌കര്‍ക്കെതിരെ പരാതിയുമായി എഡിജിപി സുദേഷ് കുമാര്‍

 • 3
  10 hours ago

  കുട്ടനാട് കാര്‍ഷിക വായ്പാ തട്ടിപ്പ്: ഫാ. തോമസ് പീലിയാനിക്കലിന് ജാമ്യം

 • 4
  12 hours ago

  കെവിന്‍ വധം; നീനുവിന്റെ അമ്മയെ ചോദ്യം ചെയ്യും

 • 5
  13 hours ago

  മര്‍ദനം; അഞ്ചുപേര്‍ക്ക് കഠിന തടവും പിഴയും

 • 6
  14 hours ago

  ഷാജുവും മകളും കലക്കി: വൈറലായി ഡബ്‌സ്മാഷ് വീഡിയോ

 • 7
  16 hours ago

  കാസര്‍കോട് പുലി കെണിയില്‍ വീണു

 • 8
  16 hours ago

  പരിസ്ഥിതി ലോല മേഖലകളില്‍നിന്ന് തോട്ടങ്ങളെ ഒഴിവാക്കി

 • 9
  16 hours ago

  പുതു സിനിമകള്‍ സി ഡിയില്‍ പകര്‍ത്തി വില്‍ക്കുന്ന മൊബൈല്‍ കടയുടമ അറസ്റ്റില്‍